Haritha Keralam Mission, report, Seema, Pinarayi, chief executive officer ,T.N. Seema , eco-friendly activities,  government , CMO, protection, land, water, e-waste, waste, consumption, vegetables, 
in , ,

ഹരിത കേരളം മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

കൊച്ചി: ഹരിത കേരളം മിഷന്റെ ( Haritha Keralam Mission ) ഒന്നാം വാര്‍ഷിക റിപ്പോര്‍ട്ട് ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ മുഖ്യമന്ത്രിയ്ക്ക് കൈമാറി. ഹരിത കേരളം മിഷന്‍ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സമഗ്ര റിപ്പോര്‍ട്ടാണ് കൈമാറിയത്.

സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച പരിശീലന പരിപാടികള്‍, ശില്പശാലകള്‍, മാര്‍ഗ്ഗരേഖകള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ഒന്നാം വാര്‍ഷികാഘോഷ പരിപാടിയായ ഹരിത സംഗമം 2017-അനുബന്ധ സെമിനാറുകൾ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ റിപ്പോര്‍ട്ടില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശുചിത്വ-മാലിന്യ സംസ്കരണം, ജലവിഭവ സംരക്ഷണം, കൃഷിവികസനം (സുജലം സുഫലം) എന്നീ മൂന്ന് ഉപദൗത്യങ്ങളെ അധികരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഹരിത കേരളം മിഷന്റെ മേൽനോട്ടത്തിൽ മുഖ്യമായും നടന്നത്.

നീരൊഴുക്ക് നിലച്ച വരട്ടാര്‍ നദിയെ പുനരുജ്ജീവിപ്പിച്ചതായും കോലറയാര്‍, കുട്ടമ്പേരൂര്‍പുഴ, വലിയതോട്, പള്ളിക്കലാര്‍ കാനാമ്ബുഴ എന്നീ നദികള്‍ ശുചീകരിച്ചതായും മീനച്ചിലാര്‍-മീനന്തലയാര്‍-കൊട്ടൂരാര്‍ പുനഃസംയോജനം സാധ്യമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ 2466 കി.മീ. തോടുകള്‍ വൃത്തിയാക്കിയതായും, 1391 കി.മീ. പുനരുജ്ജീവിപ്പിച്ചതായും , 1480 കി.മീ. കനാലുകള്‍ ശുചിയാക്കിയതായും, 16665 കിണറുകളുടെ റീചാര്‍ജ്ജിംഗ് നടത്തിയതായും റിപ്പോർട്ടിലുണ്ട്. ഇതിന് പുറമെ 3900 കുളങ്ങളുടെ നവീകരണം, 10399 കിണറുകളുടെ നിര്‍മ്മാണം, 147239 ഏക്കര്‍ വൃഷ്ടി പ്രദേശ പരിപാലനം എന്നിവ പൂര്‍ത്തീകരിച്ചു.

തരിശുനിലം കൃഷിയോഗ്യമാക്കിയതുള്‍പ്പെടെ 30000 ഏക്കറില്‍ അധിക നെല്‍കൃഷി, 1194 ഏക്കര്‍ തരിശുഭൂമിയില്‍ പച്ചക്കറി കൃഷി വ്യാപനം എന്നിവ നടപ്പാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. 40 ലക്ഷം വിത്ത് കിറ്റും 45.3 ലക്ഷം പച്ചക്കറി തൈകളും വീട്ടുവളപ്പിലെ കൃഷിക്കായി നല്‍കിയതായും 86 ലക്ഷം വൃക്ഷത്തൈകള്‍ നട്ടതിന് പുറമെ 2 കോടി തൈകള്‍ തയ്യാറാക്കുന്നതായും റിപ്പോർട്ടിലുണ്ട്.

സംയോജിത കൃഷി പ്രോത്സാഹനം, വീട്ടുവളപ്പിലും തരിശുഭൂമിയിലും കൃഷിവ്യാപനം, ജൈവകൃഷി പ്രോത്സാഹനവും സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉല്പാദന വര്‍ദ്ധനവ് എന്നിവ ഹരിത കേരളം മിഷൻ ലക്ഷ്യമിടുന്നു.

400 ടണ്ണിലധികം ഇ-മാലിന്യവും 200 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യവും അധികമായി പുനഃരുപയോഗത്തിനായി കൈമാറിയതിന് പുറമെ 50 കിലോമീറ്റര്‍ റോഡ് ടാറിംഗിന് സംസ്കരിച്ച പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചു, 90563 പ്രോജക്ടുകള്‍ക്ക് വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ രൂപം നല്‍കി, 624.36 കോടി രൂപ നീക്കിവച്ചു തുടങ്ങിയവ ഒരു വര്‍ഷക്കാലത്തെ പ്രധാന നേട്ടങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ 2 ലക്ഷം വീടുകളില്‍ ഉറവിട മാലിന്യ സംസ്കരണ സംവിധാനം സജ്ജമാക്കി, 22592 അംഗങ്ങളുമായി 521 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മ്മസേന, സമഗ്ര ശുചിത്വ-മാലിന്യ സംസ്കരണത്തിനായി മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന പേരിൽ കാമ്പയിന്‍ സംഘടിപ്പിച്ചു എന്നും റിപ്പോർട്ടിലുണ്ട്.

69 ലക്ഷം വീടുകളില്‍ മാലിന്യ സംസ്കരണ അവസ്ഥാ പഠനം നടത്തി, അജൈവ മാലിന്യ സംസ്കരണത്തിനും തരംതിരിക്കലിനുമായി 300 മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളും 39 റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററുകളും സജ്ജമാവുന്നു എന്നീ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Haritha Keralam Mission, report, Seema, Pinarayi, chief executive officer ,T.N. Seema , eco-friendly activities,  government , CMO, protection, land, water, e-waste, waste, consumption, vegetables, 

Leave a Reply

Your email address will not be published. Required fields are marked *

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ല: കോടതി

death, experience, after death,people , come back , grave ,reveal , die, ,huge scientific advancements, popular theories , white lights , life ,cinema,medically dead ,question ,answers,

മരണശേഷം സംഭവിക്കുന്നതെന്ത്? പുനർജ്ജീവിച്ചവരുടെ സാക്ഷ്യങ്ങൾ