ഹരിതായനം യാത്രയ്ക്ക് തുടക്കമായി 

തിരുവനന്തപുരം: ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ആശയങ്ങളും ബോധവൽക്കരണ സന്ദേശങ്ങളും ഉൾപ്പെടുത്തി സജ്ജമാക്കിയ ‘ഹരിതായനം’ പ്രചരണ വാഹനം ജില്ലയിൽ യാത്ര ആരംഭിച്ചു. നവകേരളം കർമ്മപദ്ധതി ചീഫ് കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു.

ഇരു വശത്തും ഡിജിറ്റൽ സ്‌ക്രീൻ ഘടിപ്പിച്ച വാഹനം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ പര്യടനം നടത്തും.

ഹരിതകേരളം മിഷനെക്കുറിച്ചും ശുചിത്വ മാലിന്യ സംസ്‌കരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആവിഷ്‌കരിച്ച പദ്ധതികളെക്കുറിച്ചും പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിഡിയോകളും ബോധവൽക്കരണ സന്ദേശങ്ങളും ഹരിതായനത്തിൽ പ്രദർശിപ്പിക്കും. ഓരോ ജില്ലയിലും നാലു ദിവസം വീതമാണ് പ്രദർശനം.

ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ സീമ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില, ജനപ്രതിനിധികൾ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡി. ഹുമയൂൺ തുടങ്ങിയവർ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കണ്ണിൽ നക്ഷത്രത്തിളക്കവുമായി അവൾ തെരുവിലിരുന്ന് പാടും

കൈത്തറി തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു