Harmanpreet Kaur, CEAT,women's cricketer ,Signs, Endorsement Deal,India,     announced, association, all-rounder, period of 2 years,bat,deal , team, first women cricketer ,women's cricket, Kaur ,Arjuna Award, Cricket , performances ,
in , , ,

ഹര്‍മ്മന്‍പ്രീത് സിയറ്റുമായി കരാറൊപ്പിടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി

മുംബൈ: സുപ്രസിദ്ധ വനിതാ ക്രിക്കറ്റ് താരമായ ഹര്‍മ്മന്‍പ്രീത് കൗറുമായി ( Harmanpreet Kaur ) പ്രശസ്ത ടയര്‍ ഉല്പാദന കമ്പനിയായ സിയറ്റ് ( Ceat ) കരാറിലേർപ്പെട്ടു. ഇതാദ്യമായാണ് ഒരു വനിതാ ക്രിക്കറ്റ് താരവുമായി മുംബൈ ആസ്ഥാനമായുള്ള സിയറ്റ് കരാറിലേര്‍പ്പെടുന്നത്.

രണ്ട് വര്‍ഷമാണ് കരാര്‍ കാലാവധി. കരാറിലൊപ്പിട്ടതിനെ തുടർന്ന് ഇനി മുതൽ ഹര്‍മ്മന്‍പ്രീത് കൗറിന്റെ ബാറ്റിൽ സിയറ്റ് ലോഗോ പ്രത്യക്ഷപ്പെടും.

നിലവിൽ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും കളിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിയറ്റ് ഈ തീരുമാനം കൈക്കൊണ്ടതെന്നും കമ്പനിവക്താക്കള്‍ പ്രതികരിച്ചു.

2017-ൽ വളരെ മികച്ച പ്രകടനമാണ് ഹര്‍മ്മന്‍പ്രീത് കൗർ കാഴ്ച്ചവച്ചത്. കഴിഞ്ഞ വര്‍ഷത്തെ വനിതാ ലോകകപ്പ് മത്സരങ്ങളിലെ താരത്തിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. സെമിയില്‍ ആസ്ട്രേലിയക്കെതിരെ പുറത്താകാതെ ഹര്‍മ്മന്‍പ്രീത് കൗർ 171 റണ്‍സ് നേടിയിരുന്നു.

115 പന്തുകളിൽ നിന്നാണ് ഹര്‍മ്മന്‍പ്രീത് കൗർ 171 റൺസ് നേടിയത്. 20 ഫോറുകളും 7 കൂറ്റൻ സിക്‌സും അടങ്ങുന്നതായിരുന്നു ഹര്‍മ്മന്‍പ്രീത് കൗറിന്റെ തകർപ്പൻ ഇന്നിംഗ്‌സ്.

കൂടാതെ വനിത ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടവും കൗര്‍ കരസ്ഥമാക്കിയിരുന്നു. 2016-17 സീസണില്‍ സിഡ്നി തണ്ടേര്‍സിനു വേണ്ടി കളിച്ച കൗര്‍ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ മികച്ച നിലയിലേയ്ക്ക് ഉയർത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

obesity,  can't lose weight, reasons, remedy, exercise, food control, weight loss, food, health reasons, factors, fast food, weight gain, Common mistakes, diet,sleep, stress, Cortisol

എന്തൊക്കെ ചെയ്തിട്ടും അമിതവണ്ണം കുറയുന്നില്ല; കാരണമെന്ത്?

ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം