http://blivenews.com/?s=hartal , WhatsApp hartal, five, arrest, RSS, police, custody, investigation, admin, social media, Kathua, violence, 
in ,

അപ്രഖ്യാപിത ഹർത്താലിനും അക്രമത്തിനും ഐഎസുമായി ബന്ധമുണ്ടെന്ന് ബിജെപി

തിരുവനന്തപുരം: അപ്രഖ്യാപിത ഹർത്താലിനും ( hartal ) തുടർന്ന് നടന്ന അക്രമത്തിനും അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ആരോപിച്ചു.

ആധിൽ എഎക്സ് (Aadhil AX- The Sri Lankan Social Media activist) എന്ന ശ്രീലങ്കയിലെ ഐഎസ് അനുകൂല സംഘടന തയ്യാറാക്കിയ പോസ്റ്ററുകളാണ് കാശ്മീരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്നും സമീപകാലത്ത് ശ്രീലങ്കയിൽ നടന്ന വംശീയ കലാപത്തിൽ ഈ സംഘടനയ്ക്കുള്ള ബന്ധം തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദ ബന്ധമുള്ളതിനാൽ ഈ സംഘടനയുടെ ഫെയ്സ്ബുക്ക് പേജ് അടക്കമുള്ള സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഇന്‍റർപോൾ അടച്ചു പൂട്ടിച്ചിട്ടുണ്ടെന്നും എന്നാൽ കേരളത്തിലെ എസ് ഡി പി ഐ പോലെയുള്ള സംഘടനകൾക്ക് ഇവരുമായി എന്താണ് ബന്ധമെന്ന് അന്വേഷിക്കാൻ കേരളാ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.

ചില വാട്സ്ആപ്പ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ തയ്യാറാകുന്നതെന്നും ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര ബന്ധമുള്ളതിനാൽ ഈ വിഷയത്തെപ്പറ്റി എൻഐഎ അന്വേഷണം നടത്തണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എൻഐഎയ്ക്ക് പരാതി നൽകുമെന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം അറിയിച്ചു. അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ രണ്ടാം മലബാർ കലാപത്തിനാണ് ചില കേന്ദ്രങ്ങൾ ശ്രമിച്ചതെന്നും എന്നാൽ കേരളത്തിലെ ഹിന്ദു സമൂഹവും സംഘപരിവാർ പ്രസ്ഥാനങ്ങളും കാണിച്ച സംയമനമാണ് കാര്യങ്ങള്‍ കൈവിട്ടു പോകാത്തതിന് കാരണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അവകാശപ്പെട്ടു.

തീവ്രവാദ ഗ്രൂപ്പുകൾ കേരളത്തിൽ എത്രമാത്രം ആഴത്തിൽ വേരോടി എന്നതിന്‍റെ തെളിവാണ് ഹർത്താലും അതിനോട് അനുബന്ധിച്ച് നടന്ന അക്രമവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയിൽ മാത്രം 2 ക്ഷേത്രങ്ങളാണ് അക്രമിക്കപ്പെട്ടതെന്നും ഇതുമായി ആർഎസ്എസിനെ ബന്ധപ്പെടുത്താനുള്ള ആസൂത്രിത ശ്രമം ചില കേന്ദ്രങ്ങൾ നടത്തിഎന്നും എം ടി രമേശ് ആരോപിച്ചു.

സംഭവവുമായി ആർഎസ്എസിന് ബന്ധമില്ലെന്ന് പോലീസ് തന്നെ വിശദീകരിച്ചിട്ടും ചില മാധ്യമങ്ങൾ പോലീസ് റിപ്പോർട്ട് എന്ന നിലയിൽ വ്യാജ വാർത്തകൾ ബോധപൂർവ്വം പ്രചരിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില മാധ്യമ സ്ഥാപനങ്ങളിൽ പോലും തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ടെന്നും ഇതേപ്പറ്റി മാധ്യമ സ്ഥാപനങ്ങള്‍ പരിശോധന നടത്തണമെന്നും എം ടി രമേശ് നിർദ്ദേശിച്ചു. കൂടാതെ ഹർത്താലിൽ നാശ നഷ്ടം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കലാപകാരികളുടെ കൂട്ടത്തിൽ തങ്ങളുടെ പാർട്ടി പ്രവർത്തകർ എങ്ങനെ ഉൾപ്പെട്ടുവെന്ന് സിപിഎം, കോൺഗ്രസ് മുസ്ലീംലീഗ് നേതൃത്വങ്ങൾ ആത്മപരിശോധന നടത്തണമെന്നും ഏതെങ്കിലും ഹിന്ദു തീവ്രവാദ ഗ്രൂപ്പുകൾക്ക് ഈ സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഒരു ചോദ്യത്തിന് മറുപടിയായി എം ടി രമേശ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 

കേരളത്തിലും ഇന്ധന വില കുതിച്ചുയരുന്നു; ജനം ആശങ്കയിൽ

Liga's dead body , cremated, Kadakampally, Human rights commission, BJP, complaint, case, investigation, Kummanam, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 

ലിഗയുടെ മരണം; ആരോപണവുമായി പ്രതിപക്ഷ നേതാവും സാമൂഹിക പ്രവര്‍ത്തകയും