hartal , Kerala State Human Rights Commission , case, report, violence, militants, Kathua, social media, special investigation , DGP, Loknath Behra, NIA, shops, vehicles, whats app hartal, actress Parvathy , Parvathy, protest, fake hartal, social media, muslim league, 
in ,

ഹർത്താലിലൂടെ വർഗീയ ധ്രുവീകരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: തിങ്കളാഴ്ച്ച കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന അപ്രഖ്യാപിത ഹർത്താൽ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ( Human Rights Commission ) സ്വമേധയാ കേസെടുത്തു.

സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹർത്താലിൽ വ്യാപക അക്രമങ്ങൾ നടന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാന്‍ പി മോഹന്‍ദാസ് സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

കൂടാതെ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഹർത്താലിലൂടെ സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ആസൂത്രിത ശ്രമം നടന്നതായി കമ്മീഷൻ നിരീക്ഷിച്ചു.

അതേസമയം, കേരളത്തിൽ നടന്ന അപ്രഖ്യാപിത ഹർത്താലിൽ തീവ്രവാദമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് സംഭവത്തെ പറ്റി അന്വേഷിക്കാൻ എൻഐഎ രംഗത്തെത്തുമെന്ന് സൂചനയുണ്ട്.

ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനായി ഡിജിപി അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

കശ്മീരിൽ എട്ട് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് സമൂഹ്യമാധ്യമങ്ങള്‍ വഴി ഹര്‍ത്താലിന് ആഹ്വാനമുണ്ടായത്. ഹർത്താൽ‍ ദിനത്തിൽ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അക്രമ സംഭവങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.

കടകളും വാഹനങ്ങളും തകർത്തതിന് പുറമെ പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ വരെ ഹർത്താലനുകൂലികൾ മുന്നിട്ടിറങ്ങി. എസ്ഡിപിഐ-എൻഡിഎഫ് ആണ് ഹർ‍ത്താലിന് പിന്നിലെന്ന് പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഹർത്താൽ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക് നാഥ്‌ ബെഹ്റ അറിയിച്ചതിന് പിന്നാലെ അക്രമങ്ങൾ  നടത്തിയ ഒട്ടേറെ അക്രമികളെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ച നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് നടന്ന വ്യാപക അറസ്റ്റിൽ മലബാറില്‍ മാത്രം ഇതുവരെ 900-ലധികം പേരാണ്  അറസ്റ്റിലായത്.

കൊടുവള്ളിയില്‍ അക്രമം നടത്തിയവര്‍ക്ക് എതിരെ മതസ്പര്‍ധ വളര്‍ത്തിയതിനും കേസെടുത്തു. കൂടാതെ കേന്ദ്രസര്‍ക്കാരിന് എതിരെ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് കുറ്റക്കാർക്കെതിരെ 153(എ) ചുമത്തിയിട്ടുണ്ട്.

പരിശീലനം ലഭിച്ച ഭീകര സംഘടനകളില്‍പ്പെട്ടവരുടെ ആഹ്വാന പ്രകാരമാണ് ഹർത്താൽ നടന്നതെന്നും ഹര്‍ത്താലിന്റെ മറവില്‍ അഴിഞ്ഞാടിയവർ കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും പരക്കെ ആക്ഷേപമുയർന്നിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kathua , Case, Delhi Highcourt , fine, media, president,Rs 10 lakh , girl, leading news channels and dailies,victim, picture, name, revealed, Ram Nath Kovind

കത്വ: വിമർശനവുമായി രാഷ്‌ട്രപതി; കുട്ടിയുടെ പേര് പരാമര്‍ശിച്ച മാധ്യമങ്ങള്‍ക്ക് പിഴ

Saudi Arabia , first cinema, show, Black Panther,  Riyadh, cinemas opening, curtain up, May, ban, 

സൗദിയിലെ ആദ്യ സിനിമാ പ്രദര്‍ശനം ഇന്ന്; ആദ്യ ചിത്രം ബ്ലാക്ക് പാന്തര്‍