Haryana , kabaddi player ,Preeti , alleges,parents, locked, CM, Manohar Lal Khattar, Haryana DG, Karnal SP, National-level  player, ,marry, alleged , father,Rohtak ,forcibly,National-level kabaddi player Preeti ,complaint , family, Mahavati village ,Panipat ,
in , ,

ഹരിയാനയിലെ സ്ത്രീവിരുദ്ധത; പരാതിയുമായി ദേശീയ വനിതാ കബഡി താരം

റോഹ്‌തക്: സ്ത്രീവിരുദ്ധ നിലപാടുകളിലൂടെയും പ്രവർത്തികളിലൂടെയും കുപ്രസിദ്ധമായ ഹരിയാനയിൽ ( Haryana ) നിന്നും വീണ്ടും മറ്റൊരു വാർത്ത കൂടി പുറത്തു വന്നു. ‘ഗോദ’ എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് പ്രീതി ( Preeti ) എന്ന ദേശീയ കബഡി താരത്തിന്റെ ( kabaddi player ) അവസ്ഥയെന്ന് പുതിയ വാർത്ത വെളിപ്പെടുത്തുന്നു.

കബഡി താരമായ തന്നെ സ്വന്തം മാതാപിതാക്കള്‍ നേരത്തെ ദിവസങ്ങളോളം മുറിയില്‍ അടച്ചിട്ടുവെന്നാണ് താരത്തിന്റെ ആരോപണം. തനിക്കിഷ്‌ടമല്ലാത്ത വിവാഹത്തിനായി അവർ തന്നെ പ്രേരിപ്പിച്ചതായും താൻ അത് എതിർത്തതിനാൽ വീട്ടുതടങ്കലിലാക്കിയെന്നും പ്രീതിയുടെ പരാതിയിൽ പറയുന്നു.

തന്റെ സ്വപ്നമായ പഠനത്തിനും
കബഡി പരിശീലനത്തിനും ഇവർ തടസ്സം സൃഷ്‌ടിക്കുന്നതായും പ്രീതി കുറ്റപ്പെടുത്തുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും താരം ആരോപിക്കുന്നു.

ഇത് സംബന്ധിച്ച് പ്രീതി ഹരിയാന വനിതാ കമ്മീഷനും മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിനും പരാതി നൽകി. കൂടാതെ ഡിജിപിക്കും എസ്പിക്കും പരാതിയുടെ പകർപ്പ് നൽകിയതായി പരാതിക്കാരി അറിയിച്ചു.

പാനിപട്ടിലെ മഹാവതി എന്ന കുഗ്രാമത്തില്‍ നിന്നും നിരവധി വെല്ലുവിളികളെ അതിജീവിച്ച്‌ മുന്നേറിയ താരം ഇപ്പോള്‍ ദേശീയ തലത്തില്‍ ഹരിയാനയെ പ്രതിനിധീകരിക്കുകയാണ്. 2017, സെപ്റ്റംബറിൽ പിതാവ് താരത്തെ നിർബന്ധപൂർവം കര്‍ണലില്‍ കൊണ്ടുപോയതായും പ്രായമുള്ള ഒരാളുമായുള്ള വിവാഹം ഉറപ്പിച്ചതായും താരം വെളിപ്പെടുത്തി.

എന്നാല്‍ ആ വിവാഹത്തിന് സമ്മതിക്കാതിരുന്നതോടെ തന്നെ മുറിയില്‍ അടച്ചു പൂട്ടിയെങ്കിലും പറ്റിയ അവസരം കിട്ടിയപ്പോള്‍ താൻ മുറിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നും പ്രീതി പറഞ്ഞു.

എന്നാൽ വീണ്ടും താൻ കബഡി പരിശീലനവുമായി മുന്നോട്ടുപോകുന്നതിനിടയില്‍ ഏതാനും ദിവസം മുന്‍പ് പ്രീതിയുടെ പിതാവ് ചിലരുമൊത്ത് റോഹ്തകിലെ പരിശീലന കേന്ദ്രത്തില്‍ എത്തി.

തുടർന്ന് അപകടം മണത്തറിഞ്ഞ താരം അവിടെ നിന്നും തന്ത്രപൂർവ്വം രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് സംരക്ഷണം ആവശ്യപ്പെട്ട് പ്രീതി അധികൃതർക്ക് പരാതി നൽകിയത്.

Haryana , kabaddi player ,Preeti , alleges,parents, locked,  CM, Manohar Lal Khattar, Haryana DG, Karnal SP,  National-level  player, ,marry, alleged , father,Rohtak ,forcibly,National-level kabaddi player Preeti ,complaint , family,  Mahavati village ,Panipat ,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Punjab National Bank,  $1.8 Billion , fraud, case, CBI, share, market, Mumbai, branches, PNB, Reports ,Mumbai Branch , second-biggest state-run bank ,  nation's financial hub, lenders , detected , unauthorized transactions, customers,  abroadPunjab National Bank,  $1.8 Billion , fraud, case, CBI, share, market, Mumbai, branches, PNB, Reports ,Mumbai Branch , second-biggest state-run bank ,  nation's financial hub, lenders , detected , unauthorized transactions, customers,  abroad

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1.8 ബില്യൺ ഡോളറിന്റെ തട്ടിപ്പ്

ടിപി കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍