Hash Future, Future Digital, technology event, Kochi, digital, banking, virtual reality, artificial intelligence, march 22 to 23, hotel Le Meridien, 
in ,

ഹാഷ് ഫ്യൂച്ചര്‍: ഹൈടെക് ഡിജിറ്റല്‍ അനുഭവങ്ങള്‍ പകരാന്‍ പ്രമുഖ സ്ഥാപനങ്ങളെത്തുന്നു

തിരുവനന്തപുരം: ഇതാദ്യമായി കേരളത്തില്‍ ലോകോത്തര ഡിജിറ്റല്‍ അനുഭവം പ്രദാനം ചെയ്യുന്ന ഡിജിറ്റല്‍ എക്സ്പീരിയന്‍സ് സോണുകളുമായി പ്രമുഖ സ്ഥാപനങ്ങള്‍ ഒന്നിച്ചെത്തുന്നു. ഡിജിറ്റല്‍ ലോകത്ത് ഭാവിയിൽ കേരളം എങ്ങനെയായിരിക്കുമെന്ന് ഹാഷ് ഫ്യൂച്ചറിൽ ( Hash Future ) അവതരിപ്പിക്കും.

കൊച്ചിയില്‍ മാര്‍ച്ച് 22, 23 തീയതികളില്‍ നടക്കുന്ന ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറിലാണ് വിവിധ മേഖലകളിലെ ഹൈടെക് ഭാവി സാധ്യതകള്‍ ഡിജിറ്റല്‍ അനുഭവങ്ങളിലൂടെ പകര്‍ന്നു നൽകുന്നത്.

ആരോഗ്യപരിരക്ഷ, ബാങ്കിംഗ്, വിദ്യാഭ്യാസം, ചില്ലറവ്യാപാരം തുടങ്ങിയ മേഖലകളിലേയ്ക്ക് നിര്‍മിതബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഭാവനായാഥാര്‍ഥ്യവുമടക്കമുള്ള (വെര്‍ച്വല്‍ റിയാലിറ്റി) സാങ്കേതികവിദ്യാ വിപ്ലവങ്ങള്‍ കടന്നുവരുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ ഇവിടെ അനുഭവവേദ്യമാക്കും.

പ്രമുഖ സ്ഥാപനങ്ങള്‍ക്കു പുറമെ പതിനഞ്ചോളം സ്റ്റാര്‍ട്ടപ്പുകളും ഹാഷ് ഫ്യൂച്ചറിന് മാറ്റു കൂട്ടാനെത്തുന്നുണ്ട്. ഇന്ത്യയില്‍ ബാങ്കിംഗില്‍ വിവര സാങ്കേതികവിദ്യയുമായി ഏറെ മുന്നോട്ടു പോയിരിക്കുന്ന ഫെഡറല്‍ ബാങ്ക് ഭാവിയിലെ ബാങ്കിംഗ് എങ്ങനെയായിരിക്കുമെന്ന് വിവരിക്കും.

ബഹുരാഷ്ട്ര സ്ഥാപനമായ സിസ്കോ ആണ് വിദ്യാഭ്യാസത്തിലെ ഡിജിറ്റല്‍ സാധ്യതകളെ പറ്റി വിവരിക്കുക. മറ്റൊരു സ്ഥാപനമായ എച്ച്പി നിര്‍മിത ബുദ്ധിയെയും ഭാവനാ യാഥാര്‍ഥ്യത്തെയും പറ്റി വിശദമാക്കും.

ഗെയിമുകളടക്കം ഡിജിറ്റല്‍ ത്രിഡി വിനോദത്തിന്‍റെ ഭാവിസാധ്യതകള്‍ അവതരിപ്പിക്കുന്നത് റേ ത്രിഡി എന്ന കമ്പനിയാണ്. ആരോഗ്യപരിരക്ഷയുടെ ഡിജിറ്റല്‍ ഭാവിയുമായെത്തുന്ന ആസ്റ്റര്‍ മെഡിസിറ്റിയുടെ ഡിജിറ്റല്‍ എക്സ്പീരിയന്‍സ് സോണില്‍ വന്‍സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയരിക്കുന്നത്.

മനുഷ്യ സഹായമില്ലാതെ ഷോപ്പിംഗ് എങ്ങനെ ചെയ്യാമെന്ന് കാനഡയിലെ ഓറന്‍സ് എന്ന സ്ഥാപനം വിവരിക്കും. മലയാളികളാണ് ഓറന്‍സിനു പിന്നിലുള്ളതെന്ന പ്രത്യേകതയുമുണ്ട്. പെയ്ടിഎം-ന്‍റെ ഡിജിറ്റല്‍ അനുഭവമേഖലയും ഹാഷ് ഫ്യൂച്ചറിനെത്തുന്നുണ്ട്.

എല്ലാ മേഖലകളിലും ഡിജിറ്റല്‍ സാധ്യതകള്‍ എത്രത്തോളമുണ്ടെന്നും ഇവ ഉപയോഗിച്ച് കേരളത്തിന് ബഹുദൂരം മുന്നോട്ടുപോകാന്‍ കഴിയുമെന്നും ഡിജിറ്റല്‍ സോണുകളിലൂടെ വ്യക്തമാകും.

ഹാഷ് ഫ്യൂച്ചറിന്‍റെ ആദ്യ ഉച്ചകോടി യാഥാര്‍ഥ്യമാക്കുന്നതില്‍ മുന്‍കൈയെടുത്ത സ്ഥാപനങ്ങളാണ് ഡിജിറ്റല്‍ അനുഭവങ്ങൾ ജനങ്ങള്‍ക്കായി പകര്‍ന്നു നൽകുക.

ഉച്ചകോടിയിലേയ്ക്കുള്ള രജിസ്ട്രേഷന്‍ തുടരുകയാണ്. www.towardsfuture.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UNWTO Asia/pacific executive programme , Kerala, tourism, Thiruvananthapuram, 12th UNWTO Asia/Pacific Executive Training Programme ,Tourism Policy , organized ,Regional Program for Asia and the Pacific,Tourism and Technology’,

യുഎൻഡബ്ള്യുടിഒ ഏഷ്യ/പസഫിക് എക്സിക്യൂട്ടീവ് പരിശീലന പരിപാടി ആരംഭിച്ചു

heart , surgeries , heart operations, medical college hospital, fake news,  surgery,  Kerala Government , scheme , provide, financial and medical aid , heart ailments,

ഹൃദയ ശസ്ത്രക്രിയയിൽ പ്രതിസന്ധി; വാർത്ത അടിസ്ഥാനരഹിതമെന്ന് സൂപ്രണ്ട്