Hash Future, Kerala, Satya Nadella , Raghuram Rajan , Kochi, digital world,
in , ,

ഹാഷ് ഫ്യൂച്ചര്‍: മാർഗ്ഗനിർദ്ദേശങ്ങളുമായി സത്യ നദെല്ലയും രഘുറാം രാജനും

കൊച്ചി: സംസ്ഥാനത്തെ ഡിജിറ്റൽ രംഗത്ത് പുതു തരംഗം സൃഷ്‌ടിച്ചു കൊണ്ട് ആദ്യ ഹാഷ് ഫ്യൂച്ചര്‍ ( Hash Future ) ഡിജിറ്റല്‍ ഉച്ചകോടിയ്ക്ക് സമാപനമായി. കേന്ദ്രമന്ത്രി കണ്ണന്താനം, ഐ ടി ഉന്നതാധികാര സമിതിയംഗം ക്രിസ് ഗോപാലകൃഷ്‌ണൻ ഉൾപ്പെടെയുള്ള പ്രമുഖർ ഉച്ചകോടിയിൽ സംബന്ധിച്ചു.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍ തുടങ്ങിയവർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

സാങ്കേതിക വിദ്യയുടെ പ്രാഥമികമായ കര്‍ത്തവ്യം ജനങ്ങളുടെ ഉന്നമനമാണെന്ന് ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്ത സത്യ നദെല്ല അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ പൊതു-സ്വകാര്യ മേഖലയെ സാങ്കേതികവിദ്യയുടെ കടന്നു വരവ് എങ്ങിനെ സഹായിക്കുമെന്ന് പരിശോധിക്കലാണ് സുപ്രധാന വെല്ലുവിളിയെന്നും ഇന്ത്യയിലെ സാങ്കേതിക വിദ്യാ മുന്നേറ്റം വിവിധ മേഖലകളെ സഹായിക്കുന്നത് വീക്ഷിക്കുന്നത് അങ്ങേയറ്റം ആവേശകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ മുന്‍കൂട്ടിയറിയാന്‍ നിര്‍മ്മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിക്കുന്നതും, കാലാവസ്ഥാ വ്യതിയാനവും മണ്ണിന്‍റെ സ്വഭാവം അളക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇതിനുദാഹരണങ്ങളാണെന്ന് സത്യ നദെല്ല ചൂണ്ടിക്കാട്ടി.

സ്കൂളുകളില്‍ നിന്ന് കുട്ടികള്‍ കൊഴിഞ്ഞു പോകുന്നത് നിയന്ത്രിക്കാന്‍ ക്ലൗഡ്, നിര്‍മ്മിത ബുദ്ധി തുടങ്ങിയ സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണെന്നും സാങ്കേതികവിദ്യ മറ്റുള്ളവരുടെ ഉന്നമനത്തിനു വേണ്ടി ഉപയോഗപ്പെടുന്നതാണ് ആഘോഷിക്കപ്പെടേണ്ടതെന്നും സത്യ നദെല്ല അഭിപ്രായപ്പെട്ടു.

Hash Future, Kerala, Satya Nadella , Raghuram Rajan , Kochi, digital world,

നിര്‍മ്മിത പൊതുബുദ്ധിയും(ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്‍റലിജന്‍സ്) യന്ത്രമനുഷ്യനും എത്രത്തോളം വളര്‍ന്നാലും മനുഷ്യന്‍റെ നിശ്ചിത തൊഴില്‍ അവസരങ്ങള്‍ക്ക് ഭീഷണിയുണ്ടാകില്ലെന്ന് രഘുറാം രാജന്‍ വ്യക്തമാക്കി.

നൈപുണ്യവും സഹാനുഭൂതിയും ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ ഇന്നും മനുഷ്യന്‍റെ ആധിപത്യമാണ് തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അവിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെന്നും നൈപുണ്യമുള്ള തൊഴിലാളികള്‍ക്ക് ജോലി അവസരങ്ങള്‍ വര്‍ധിക്കുകയാണെന്നും രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി.

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ കഴിവതും ഇന്ത്യയില്‍ നിന്നുള്ള മൂലധനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നഷ്ടത്തെക്കുറിച്ചുള്ള ആശങ്ക അതിജീവിച്ച് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ധനസഹായഫണ്ട് രൂപീകരിക്കണമെന്നും രാജ്യത്തെ ഡാറ്റയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും വ്യക്തത വരുത്തണമെന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Aamir Khan , Toofan Alaya , water conservation , Marathi show,Storm Is Here , World Water Day, Kiran Rao, Aamir,filmmaker, wife ,founder, Paani Foundation,

ജലസംരക്ഷണത്തിൽ കൊടുങ്കാറ്റുയർത്തി ആമിർ ഖാൻ

Cambridge Analytica , Facebook , notice, India, Elon Musk, page, delete, Cambridge Analytica  , Government ,issued ,data breach ,Tesla, SpaceX, removed, facebook pages, twitter challenge,

ഫേസ്ബുക്ക് വിവാദം: നോട്ടീസുമായി കേന്ദ്രം; പേജുകൾ ഡിലീറ്റ് ചെയ്ത് എലോണ്‍ മസ്‌ക്