മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന ചെയ്ത് ഹാവെൽസ് ഇന്ത്യ

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഇലക്ടോണിക് ഉൽപ്പന്ന നിർമാതാക്കളായ ഹാവെൽസ് ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന ചെയ്തു.

മുഖ്യമന്ത്രി  പിണറായി വിജയനെ സന്ദർശിച്ച് ഹാവെൽസ് ഇന്ത്യ ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനിൽ റായ് ഗുപ്ത അഞ്ചു കോടി രൂപയുടെ ചെക്ക് കൈമാറി. കമ്പനിയിലെ മറ്റംഗങ്ങളും ചെയർമാനൊപ്പമുണ്ടായിരുന്നു.

സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുന്നതായി കമ്പനി അധികൃതർ പറഞ്ഞു. ഇതോടൊപ്പം കമ്പനിയിലെ മുഴുവൻ ജീവനക്കാരും തങ്ങളുടെ ഒരു ദിവസത്തെ വേതനം സംഭാവന ചെയ്യും.

കമ്പനിയുടെ മുഴുവൻ പങ്കാളികളും ഈ സദുദ്യമത്തോട് വലിയ തോതിൽ സഹകരിക്കുന്നുണ്ട്.

“സംസ്ഥാനത്തുടനീളം നാശം വിതച്ച കനത്ത പേമാരിയിലും പ്രളയത്തിലും ഒട്ടേറെ മനുഷ്യജീവനും സ്വത്തുവകകളും നഷ്ടമായി. അടിസ്ഥാനതല സൗകര്യങ്ങൾക്കുണ്ടായ തകർച്ചയും അതി ഭീമമാണ്. കേരളത്തിലെ സ്ഥിതിഗതികളിൽ ഞങ്ങൾ അതീവ ദുഃഖിതരാണ് . പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന ഓരോ കേരളീയനും ഒപ്പം ഹാവെൽസിന്റെ മുഴുവൻ പ്രാർത്ഥനയും പിന്തുണയും ഉണ്ട്. അസാമാന്യമായ ഇച്ഛാശക്തിയോടും കരുത്തോടും അന്തസ്സോടും കൂടി കേരളീയർ ഈ പ്രതിസന്ധിയെ മറികടക്കും എന്ന വിശ്വാസം ഞങ്ങൾക്കുണ്ട്,” ഹാവെൽസ് ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനിൽ റായ് ഗുപ്ത പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജനങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തേണ്ടത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രധാനഘടകം: മുഖ്യമന്ത്രി

പ്രളയബാധിതർക്ക് സഹായ ഹസ്തവുമായി ഒ എൻ ജി സി