in

ഭാഗ്യ നമ്പർ 9, പ്രതിഫലം കൂട്ടിയാൽ ഒൻപത് കിട്ടുന്ന അക്കങ്ങൾ; അക്ഷയ്ന് എല്ലാം ഒൻപതിന്റെ കളികളാണ്

ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ്കുമാർ പ്രതിഫലം കുത്തനെ ഉയർത്തിയതായി റിപ്പോർട്ടുകൾ. 45 കോടിയിൽനിന്ന് 54 കോടിയാക്കിയാണ് താരം തന്റെ പ്രതിഫലത്തുക ഉയർത്തിയിരിക്കുന്നത്. അക്ഷയിന്റെ ഭാഗ്യ നമ്പർ ഒൻപതാണ്. അതിനാൽ അക്ഷയിന് എല്ലാം ഒൻപതിന്റെ കളികളാണ്. സഞ്ജയ് ലീല ബൻസാലി നിർമിച്ച് പ്രഭുദേവ സംവിധാനം ചെയ്ത റൗഡി റാത്തോറിൽ അഭിനയിക്കാൻ താരം ആവശ്യപ്പെട്ടത് 27 കോടിയായിരുന്നു. അത് 2012 ലാണ്.

കൃത്യം ഒരുവർഷം കഴിഞ്ഞില്ല, 36 കോടിയാക്കി പ്രതിഫലം വർധിപ്പിച്ചു. അപ്പോഴും കൂട്ടിയാൽ ഒൻപത് വരുന്ന അക്കങ്ങളാണ് തിരഞ്ഞെടുത്തത്. പിന്നീടത് 45 ആയും ഇപ്പോൾ 54 ആയും ഉയർത്തിയിരിക്കുന്നു. സാധാരണ നടൻ കൈപ്പറ്റാറുള്ളത് ഒറ്റയടിക്ക് ഒരു തുകയല്ലെന്നും മറിച്ച് ചിത്രത്തിന്റെ ലാഭവിഹിതമാണെന്നും സംസാരമുണ്ട്. ചില പ്രത്യേക സന്ദർഭങ്ങളിലാണത്രേ നിശ്ചിത തുക കൈപ്പറ്റി സുരക്ഷിത മേഖലയിലേക്ക് താരം ചുവടുമാറ്റുന്നത്. വലിയ വിജയ സാധ്യതയില്ലാത്ത ചിത്രങ്ങളിലാണ് താരത്തിന്റെ ഈ അടവ് എന്നും ആരോപണങ്ങളുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഹംസ ബിൻ ലാദൻ മരണപ്പെട്ടതായി അമേരിക്കൻ ഉദ്യോഗസ്ഥൻ

ഇടപാടുകൾക്ക്‌ എസ് എം എസ് അലർട്ടുമായി ഗൂഗ്ൾ പേ