സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പുറത്താക്കാം: ഹൈക്കോടതി

Kerala HC, student's strike

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (educational institutions) സമരം നടത്തുന്ന വിദ്യാർത്ഥികളെ (students) പുറത്താക്കാമെന്ന് കേരള ഹൈക്കോടതി (Kerala HC) വ്യക്തമാക്കി. ധര്‍ണ, സത്യഗ്രഹം, പട്ടിണി സമരം എന്നിവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദനീയമല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഇത്തരം സമരമുറകള്‍ക്ക് ജനാധിപത്യ സമരത്തില്‍ സ്ഥാനമില്ലെന്നും ഈ സമരരീതികൾ അനുവർത്തിക്കുന്ന വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

പൊന്നാനി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് കോടതി വിദ്യാര്‍ത്ഥികളുടെ ധര്‍ണ, സത്യഗ്രഹം, പട്ടിണി സമരം എന്നിവയെ വിമര്‍ശിച്ചത്. പഠനത്തിനാണ് വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നതെന്നും അല്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്ലെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.

പഠനം, രാഷ്ട്രീയ പ്രവര്‍ത്തനം ഇവ രണ്ടും കൂടി ഒന്നിച്ചു പോകില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണെങ്കില്‍ പഠനം നിര്‍ത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കോളേജിനകത്തോ പരിസരത്തോ സമരപന്തലും പിക്കറ്റിങ്ങും അനുവദിക്കരുതെന്നും ഇക്കാര്യം പോലീസ് ശ്രദ്ധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കൂടാതെ കോളേജിൽ സമാധാനം ഉറപ്പാക്കാനായി കോളേജ് അധികൃതര്‍ പോലീസിനോട് സഹായം ആവശ്യപ്പെട്ടാല്‍ തീർച്ചയായും പോലീസ് അതിൽ ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്കു നേരേ കോളേജ് അധികൃതർ അച്ചടക്ക നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. സമരത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്ന പൊന്നാനി എം.ഇ.എസ്. കോളേജ് ആഗസ്റ്റ് 30-നാണ് വീണ്ടും തുറന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യുഎസ് ടി ഗ്ലോബലിന് സ്റ്റീവി ഗോള്‍ഡ്പുരസ്‌കാരം

ശബരിമലയിലെ സ്ത്രീപ്രവേശനം ഭരണാഘടനാ ബെഞ്ചിന് വിട്ടു