‘ആർദ്രം’ വിജയത്തിന് തദ്ദേശ – ആരോഗ്യ വകുപ്പുകൾ തോളോടുതോൾ ചേരണം: മന്ത്രി 

തിരുവനന്തപുരം: ആർദ്രം മിഷന്റെ വിജയകരമായ പൂർത്തീകരണത്തിന് തദ്ദേശ – ആരോഗ്യ വകുപ്പുകൾ തോളോടുതോൾ ചേർന്നു പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.

ശരീരത്തിനും മനസിനും പൂർണ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യപ്രാപ്തിക്ക് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നവകേരളം കർമപദ്ധതി ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആർദ്രം മിഷൻ നടപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാണിക്കുന്ന താത്പര്യം അഭിനന്ദനാർഹമാണെന്നു മന്ത്രി പറഞ്ഞു. എല്ലാ ആശുപത്രികളും രോഗീ സൗഹൃദമാക്കുക, ആരോഗ്യ കേന്ദ്രങ്ങൾ സാങ്കേതികത്തികവുള്ളതും വൃത്തിയും വെടിപ്പുമുള്ളതുമാക്കുക, ചികിത്സാ ചെലവ് കുറയ്ക്കുക എന്നിവയാണ് ആർദ്രം മിഷൻ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ.

5000 പേർക്ക് ഒരു പ്രാഥമികാരോഗ്യ ഉപകേന്ദ്രം എന്ന സ്ഥിതി സംജാതമാക്കും. ഒരു ബ്ലോക്കിൽ ഒന്ന് എന്ന കണക്കിൽ കമ്യൂണിറ്റി ഹെൽത്ത് സെന്റർ, താലൂക്ക് അടിസ്ഥാനത്തിൽ താലൂക്ക് ആശുപത്രികൾ, ജില്ലാതലത്തിൽ ജില്ലാ ആശുപത്രികൾ എന്നിവയും ജനറൽ ആശുപത്രികളുമാണ് മിഷനിലൂടെ ലക്ഷ്യംവയ്ക്കുന്നത്. മെഡിക്കൽ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളും രോഗീസൗഹൃദവുമാക്കി മാറ്റും.

ശരീരത്തെ രോഗപ്രതിരോധ ശേഷിയുള്ളതാക്കി മാറ്റുകയാണ് ആരോഗ്യമുള്ള സമൂഹ സൃഷ്ടിക്കു വേണ്ടത്. ഇതിനുള്ള ശ്രമങ്ങളാണ് ആർദ്രം മിഷന്റെ കീഴിൽ നടപ്പാക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബത്തിന്റെ ബന്ധുവായ ആരോഗ്യ സ്ഥാപനമാക്കി മാറ്റണം. ഇതിനായി ഇവിടങ്ങളിൽ 830 പുതിയ തസ്തികകൾ സൃഷ്ടിച്ചുകിട്ടി. ഇതിൽ 170 ഡോക്ടർമാരാണ്. ഇത് ആർദ്രം മിഷന്റെ നടത്തിപ്പിനുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതിൽ വളരെ പ്രധാനമായിരുന്നു.

ആരോഗ്യ രംഗത്ത് മാനവവിഭവശേഷി വർധിപ്പിക്കാൻ ഡോക്ടർമാരെ നിയമിക്കാൻ പഞ്ചായത്തുകൾക്ക് ആരോഗ്യ വകുപ്പ് സഹകരണം നൽകും. കിടത്തി ചികിത്സയല്ല, രോഗപ്രതിരോധശേഷി വർധിപ്പിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. അതിനു തക്ക രീതിയിലേക്ക് ആരോഗ്യ മേഖലയെ രൂപപ്പെടുത്തിയെടുക്കാൻ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കു കഴിയുമെന്നതിൽ സംശയമില്ല.

സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളേയും സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 891 അധിക തസ്തികകൾ ഇതിനായി സൃഷ്ടിക്കാൻ കഴിഞ്ഞു. കിഫ്ബി, പ്ലാൻ ഫണ്ട്, എം.പി, എം.എൽ.എ. ഫണ്ട് ഉപയോഗിച്ചുള്ള മാസ്റ്റർപ്ലാനിലാണ് ഇതിന്റെ നവീകരണം മുന്നോട്ടുപോകുന്നത്. ജില്ലാ ആശുപത്രികളുടേയും മുഖഛായ മാറുകയാണ്. ആരോഗ്യ രംഗത്ത് സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനും ആരോഗ്യ അനുബന്ധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വകുപ്പുകളേടേയും ഏജൻസികളുടേയും സേവനം ആവശ്യമാണ്. പ്രാദേശികതലത്തിലുള്ള വിഭവ സമാഹരണത്തിലും ഈ യോജിപ്പുണ്ടാകണം.

കാൻസർ ചികിത്സാ രംഗത്ത് വലിയ മാറ്റമുണ്ടാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ ആർദ്രം മിഷന്റെ പങ്ക് വലുതാണ്. ക്യാൻസറിന്റെ മുൻകൂട്ടിയുള്ള കണ്ടെത്തലും ചികിത്സയുമാണു ലക്ഷ്യം. മെഡിക്കൽ കോളജുകളിൽ മിനി ക്യാൻസർ സെന്ററുകൾ തുടങ്ങുന്നതിനു പണം നീക്കിവച്ചുകഴിഞ്ഞു. ജില്ലാ ആശുപത്രികളിൽ കീമോതെറാപ്പി സൗകര്യം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഇ-ഹെൽത്ത് ആശുപത്രികളിലെ നീണ്ട ക്യൂവിന് വിരാമമിടാനും ഇഷ്ടമുള്ള ഡോക്ടറുടെ സേവനം

ഉറപ്പാക്കാനും ആരോഗ്യ വകുപ്പിന്റെ ഇ-ഹെൽത്ത് സംവിധാനം ഇനി തുണയാകും. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംവിധാനം എല്ലാ സർക്കാർ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം. നവകേരളം മിഷന്റെ അവലോകന യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ സാന്നിധ്യത്തിൽ ഇ-ഹെൽത്ത് പദ്ധതി സംബന്ധിച്ച വിശദമായ ചർച്ച നടന്നു.

സാധാരണക്കാരന് ഗുണനിലവാരമുള്ളതും മെച്ചപ്പെട്ടതുമായ ആരോഗ്യ സേവനം നൽകുന്നതിനോടൊപ്പം വ്യക്തിഗത ആരോഗ്യ വിവരങ്ങൾ ശേഖരിച്ചു വെക്കാനും ഇ-ഹെൽത്ത് സഹായകമാകും. കേന്ദ്രീകൃത വിവര ശേഖരം സൃഷ്ടിക്കുക വഴി പൊതുജനാരോഗ്യം സംബന്ധിച്ച വിപുലമായ ഇലക്ട്രോണിക് വിവര സംവിധാനമാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ഇ-ഹെൽത്ത് അഡിഷണൽ ഡയറക്ടർ ഡോ. ശ്രീധർ പറഞ്ഞു.

ഓരോ വ്യക്തിക്കും ഒരു വ്യക്തിഗത ഐഡന്റിറ്റി നമ്പർ നൽകി ഇ-ഹെൽത്തിൽ രജിസ്റ്റർ ചെയ്യും. വ്യക്തികളുടെ പേരും മറ്റു വിവരങ്ങളും രജിസ്‌ട്രേഷൻ വഴി ശേഖരിക്കുന്നതിനാൽ ഒ.പി ടിക്കറ്റ് എടുക്കുന്ന പ്രക്രിയ സുഗമമാകുന്നു. ഡോക്ടറുടെ കുറിപ്പുകൾ നെറ്റ്വർക്ക് വഴി ഫർമസികളിലും ലാബുകളിലും എക്‌സ്-റേ തുടങ്ങിയ കൗണ്ടറുകളിലും അപ്പപ്പോൾ എത്തുന്നു. രോഗ പരിശോധനാ വിവരങ്ങൾ

ഡോക്ടർമാരുടെ മുന്നിലെ കംപ്യൂട്ടറുകളിൽ യഥാസമയം എത്തുന്നു. ഇതിലൂടെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം രോഗിക്കു ലഭ്യമാക്കുവാനും സാധിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പൊതുവിദ്യാഭ്യാസ മികവിന് അക്കാദമിക് മാസ്റ്റർ പ്ലാൻ

ആർദ്രം പൂർത്തീകരണത്തിന് കിഫ്ബി സഹായം