health , to do , bedtime,  weight loss, better sleep, Diet , exercise , healthy,late-night snacking ,wash, face, bed, coffee, bedtime, better sleep, yoga, mouthwash, warm bath, relaxes, blold vessels, circulation, detoxification process, right food, 
in , ,

തടി കുറയ്ക്കണോ? നല്ല ഉറക്കം വേണോ? ഇതാ ഇക്കാര്യങ്ങൾ ചെയ്യൂ

നല്ല ആരോഗ്യം ( health ) ഏവരുടെയും ലക്ഷ്യമാണ്. ആരോഗ്യപരമായ ജീവിത ശൈലിയുടെ ഭാഗമായി ഭക്ഷണത്തിലെ നിയന്ത്രണം, കൃത്യമായ വ്യായാമം എന്നിവ നാം നമ്മുടെ ദൈനംദിന ജീവിതത്തി പിന്തുടരാറുണ്ട്. സന്തുഷ്ടമായ ജീവിതത്തിനും മാനസിക ഉല്ലാസത്തിനും ആരോഗ്യകരമായ ശരീരം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് നാം ഇത്രയേറെ കരുതൽ നടപടികൾ സ്വീകരിക്കുന്നത്.

എന്നാൽ നമ്മെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ നമ്മുടെ രാത്രി കാല ചെയ്തികളും മുഖ്യ പങ്ക് വഹിക്കുന്നുവെന്ന കാര്യം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. ശരീര ഭാരം കുറയ്ക്കുക, ശരീരത്തിന്റെ ശാരീരികസ്വാസ്ഥ്യം നിലനിർത്തുക എന്നീ പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ആ സമയത്തെ നമ്മുടെ പ്രവർത്തനങ്ങളാണ് കൂടുതൽ സ്വാധീനം ചെലുത്തുന്നത്. അത്തരത്തിൽ നമുക്ക് ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾ ഇവിടെ പരിചയപ്പെടാം. നിദ്രയ്ക്ക് മുൻപ് നിശ്ചയമായും ശീലമാക്കേണ്ട ചില കാര്യങ്ങളിതാ.

ഉറങ്ങും മുൻപും പല്ലുകൾ നന്നായി ശുചിയാക്കാം

നമ്മുടെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ വായ് ശുദ്ധീകരിക്കുന്നതിലൂടെയാണ്. എന്നാൽ അതേ ദിവസം അവസാനിക്കുമ്പോൾ പല്ല് വീണ്ടും വൃത്തിയാക്കുവാൻ നമ്മിൽ പലരും തുനിയാറില്ല.

എന്നാൽ ദിവസം മുഴുവൻ ഭക്ഷിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങൾ പല്ലിനിടയിൽ അവശേഷിക്കുമ്പോൾ അത് വൃത്തിയാക്കാതെ നിദ്രയിലാണ്ടാൽ പകൽ ചെയ്യുന്ന ശുദ്ധീകരണ പ്രക്രിയ പോലും ഫലപ്രദമാകുന്നില്ല എന്നുള്ളതാണ് സത്യം. അത്താഴത്തിന് ശേഷം ബ്രഷ് ചെയ്യുകയെന്നത് നിസ്സാര കാര്യമായി കരുതി അവഗണിക്കുമ്പോൾ പകർച്ചവ്യാധി, ക്യാവിറ്റി, അണുബാധ എന്നിവയെല്ലാം സംഭവിക്കാനുള്ള സാധ്യത ഏറുകയാണ്.

രാത്രിയുള്ള ഭക്ഷണശീലം ഒഴിവാക്കാം

സമയം കളയുന്നതിനുള്ള ഉപാധി എന്ന നിലയിൽ പോലും ലഘു ഭക്ഷണം ഉപയോഗിക്കുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ ഉറങ്ങുന്നതിന് മുൻപ് ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾക്കും പ്രമേഹത്തിനും കാരണമാകുമെന്നാണ് 2017-ൽ മെക്സിക്കോ യൂണിവേഴ്സിറ്റി പുറത്തിറക്കിയ പഠനം വ്യക്തമാക്കുന്നത്.

ശരീരത്തിന്റെ ജൈവപരമായ പ്രവർത്തനങ്ങളെ ഇത്തരം ശീലങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നും ഒരിക്കൽ മാറ്റം സംഭവിക്കുന്നത് പോലും ശരീരത്തിലെ കൊഴുപ്പ് വർധിപ്പിക്കുന്നതിനുള്ള സാധ്യത കൂട്ടുകയും അത് വഴി ഹൃദയം ബാധിക്കപ്പെടുന്നുവെന്നും പഠനം വിശദമാക്കുന്നു. രാത്രി കാലങ്ങളിലെ ലഘു ഭക്ഷണങ്ങളുടെ ഉപയോഗം നമ്മുടെ ചർമ്മത്തെ ബാധിക്കുന്നുവെന്ന് മുൻ കാല പഠനങ്ങൾ വ്യക്തമാക്കിയിരുന്നു.

സ്പെയിനിലെ ബാഴ്‌സിലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് നടത്തിയ പഠനത്തിൽ രാത്രി പത്ത് മണിക്ക് ശേഷം അത്താഴം ഭുജിക്കുകയും അതിന് ശേഷം ഉടനെ നിദ്രയിലാഴുന്നതും ബ്രെസ്റ്റ്, പോസ്ട്രേറ്റ് ക്യാൻസറിന് കാരണമാകുന്നുവെന്ന് പറയുന്നു. കൃത്യമായ അത്താഴം സമയബന്ധിതമായി പിന്തുടരുക മാത്രമാണ് ഇത്തരം രോഗങ്ങളെ തടയുന്നതിനുള്ള ഏക പ്രതിവിധി.

ഉറങ്ങുന്നതിന് മുൻപ് മുഖം കഴുകാം

കേൾക്കുമ്പോൾ സുഖകരമായി തോന്നില്ലെങ്കിലും ആരോഗ്യ സംരക്ഷണത്തിൽ സാരമായ പങ്ക് വഹിക്കുന്നതാണ് ഈ പ്രവർത്തി. മുഖത്ത് പുരട്ടുന്ന സൗന്ദര്യ വർധക വസ്തുക്കളിൽ പലതും ചർമ്മത്തിന്റെ സ്വാഭാവികമായ പുനരുജ്ജീവനത്തെ തടസപ്പെടുത്തുമെന്നതിനാലാണ് ഇങ്ങനെയൊരു നിർദേശം വിദഗ്ദ്ധർ നൽകുന്നത്.

ഉറക്കത്തിന് മുൻപുള്ള കാപ്പി ശീലം നിർത്തലാക്കാം

നമ്മുടെ ശരീരത്തിൽ ഉറങ്ങേണ്ടതും ഉണരേണ്ടതുമായ സമയത്തെ നിശ്ചയിക്കുന്ന ജൈവഘടികാരം പ്രവർത്തിക്കുന്നുവെന്നും സായാഹ്നങ്ങളിൽ കാപ്പി ഉപയോഗിക്കുന്നതിലൂടെ ഈ പ്രക്രിയയിൽ വ്യതിചലനം സംഭവിക്കുമെന്നുമാണ് യൂണിവേഴ്സിറ്റി ഓഫ് ബോൾഡർ, കേംബ്രിഡ്ജ് സർവ്വകലാശാലയിലെ മെഡിക്കൽ റിസർച്ച് കൗണ്സിലിന്റെ ലബോറട്ടറി ഓഫ് മോളിക്യൂലാർ ബയോളജി എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

നിദ്രാസമയത്തിലെ കൃത്യത അനിവാര്യം

നിദ്രാസമയം കൃത്യമായി പാലിക്കപ്പെടുന്നത് ശരീരത്തിന് ഗുണകരമായി ഭവിക്കും. ശരീരം സുഖപ്പെടുന്നത് രാത്രി സമയത്താണ്. അപ്പോഴും എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടക്കേണ്ടതുണ്ട്. കൃത്യതയില്ലാതെയുള്ള ഉറക്കം ഈ പ്രവർത്തനങ്ങളുടെയെല്ലാം സന്തുലിതാവസ്ഥയെ മാറ്റി മറിക്കും. വാരാന്ത്യങ്ങളിൽ പോലും നിദ്രാ സമയം കൃത്യമായി പാലിക്കേണ്ടതുണ്ട്.

കിടക്കും മുൻപ് മൗത്ത് വാഷ് ഉപയോഗിക്കാം

നാമേവരും ഉറങ്ങുമ്പോൾ വളരെ കുറച്ച് ഉമിനീർ ഉത്പാദിപ്പിക്കുനുള്ളൂ. ദന്തക്ഷയത്തിന് കാരണമാകുന്ന ആസിഡുകളുടെ പ്രവർത്തനത്തെ ഇവ നിഷ്ക്രിയമാക്കുന്നുവെങ്കിലും ഇവയുടെ അഭാവം വായ്ക്കുള്ളിൽ കേടുപാടും മോണയിൽ പഴുപ്പും എളുപ്പത്തിൽ സംഭവിക്കുന്നതിലേയ്ക്ക് നയിക്കുന്നു. രാത്രി സമയങ്ങളിൽ ഉമിനീരിൻറെ അഭാവത്തിൽ വായയ്ക്ക് സംരക്ഷണം നൽകാൻ മൗത്ത് വാഷ് ഉപയോഗിക്കുന്നതിലൂടെ സാധ്യമാണ്. കൂടാതെ ബാക്റ്റീരിയയുടെ ആക്രമണത്തെയും ഇത് ചെറുക്കുന്നു.

ഉറങ്ങും മുൻപ് യോഗ ശീലമാക്കാം

ഉറങ്ങുന്നതിന് മുൻപ് വ്യായാമം ചെയ്യുന്നത് ശരീരത്തിന് ദോഷകരമായി മാത്രമേ ഭവിക്കൂ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ സുഖകരമായ നിദ്രയ്ക്കായി നമുക്ക് പരിശീലിക്കാവുന്ന ഒന്നാണ് യോഗ. യോഗയ്ക്ക് പുറമെ ധ്യാനവും പരിശീലിക്കാവുന്നതാണ്. യോഗാസനങ്ങൾ കൃത്യമായി അഭ്യസിക്കുന്നത് നിദ്രയ്ക്ക് വളരെ അനുകൂലമാകും എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

ചൂട് വെള്ളത്തിൽ കുളിക്കാം

കിടക്കുന്നതിന് ഇരുപതോ മുപ്പതോ നിമിഷങ്ങൾക്ക് മുൻപ് ചൂട് വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ കോശങ്ങളെയും നാഡികളെയും അയവുള്ളതാക്കുകയും രക്ത ധമനികൾ വിശാലമാക്കുകയും ചെയ്യുന്നു.

ഇത് രക്തയോട്ടത്തെ കൂടുതൽ സുഗമമാക്കുകയും ശരീരത്തിൽ അടിഞ്ഞു കൂടിയ വിഷമാലിന്യങ്ങളെ നീക്കം ചെയ്യുന്ന ഡീടോക്‌സിഫിക്കേഷന് വഴിയൊരുക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തികൾ ഉറങ്ങുന്നതിന് മുൻപ് തന്നെ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നു.

ശാന്തമാകുവാൻ സമയം കണ്ടെത്താം

നിങ്ങളുടെ ദിവസം മുഴുവൻ ക്ലേശകരമായിരുന്നെങ്കിൽ കൂടിയും കിടക്കുന്നതിന് മുൻപ് വിശ്രാന്തി കണ്ടെത്തുകയാണെങ്കിൽ ഉറക്കം ആയാസകരമാവുകയും ശരീരം ആരോഗ്യപൂർണ്ണമായിരിക്കുകയും ചെയ്യും. വായന, സിനിമ കാണൽ, ചിത്രരചന എന്നിങ്ങനെയുള്ള വിവിധ പ്രവർത്തികളിൽ മുഴുകി മനസ്സിനെ ശാന്തമാക്കാവുന്നതാണ്.

ഇക്കാര്യങ്ങൾ അനുവർത്തിച്ചാൽ നിശ്ചയമായും ആരോഗ്യപൂർണ്ണമായ ഒരു ജീവിതത്തിലേക്കുള്ള ചുവടു വായ്പ്പാകും ഓരോ പ്രഭാതവുമെന്ന് വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു.

health , to do , bedtime,  weight loss, better sleep, Diet , exercise , healthy,late-night snacking ,wash, face, bed, coffee, bedtime, better sleep, yoga, mouthwash, warm bath, relaxes, blold vessels, circulation, detoxification process, right food, 

കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ് 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കേരളം ഒന്നാമതെന്ന സര്‍ക്കാര്‍ പരസ്യം കബളിപ്പിക്കല്‍: രമേശ് ചെന്നിത്തല

നാഷണല്‍ മെഡിക്കല്‍ ബില്ലിനെതിരെ രണ്ടാംഘട്ട പ്രതിക്ഷേധം