Movie prime

വിമാനത്താവളത്തിൽ എത്തുന്നവർക്ക് താമസിക്കാൻ കെയർ ഹോം ഒരുക്കി ആരോഗ്യ വകുപ്പ്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന രോഗ സാധ്യത സംശയിക്കുന്നവരെ താമസിപ്പിക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കെയർ ഹോമുകൾ പ്രവർത്തിക്കുന്നു. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരുടെ നിരീക്ഷണത്തിനായി വിവിധ ഹോസ്റ്റലുകൾ സ്ഥാപനങ്ങൾ എന്നിവടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളിൽ നിന്നും കെയർ ഹോമിൽ എത്തിക്കുന്ന ഇവരെ വീണ്ടും സ്ക്രീൻ ചെയ്ത ശേഷം ആരോഗ്യ വകുപ്പിന്റെ വാഹനത്തിൽ സ്വന്തം ജില്ലകളിൽ എത്തിക്കും . വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നതിനാൽ ഇവർക്ക് ഹോം ക്വാറന്റൈനിൽ ഇരിക്കാൻ നിർദ്ദേശം നൽകുന്നുണ്ട്. കൂടാതെ അതത് ജില്ലാ More
 
വിമാനത്താവളത്തിൽ എത്തുന്നവർക്ക് താമസിക്കാൻ കെയർ ഹോം ഒരുക്കി ആരോഗ്യ വകുപ്പ്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന രോഗ സാധ്യത സംശയിക്കുന്നവരെ താമസിപ്പിക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കെയർ ഹോമുകൾ പ്രവർത്തിക്കുന്നു. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരുടെ നിരീക്ഷണത്തിനായി വിവിധ ഹോസ്റ്റലുകൾ സ്ഥാപനങ്ങൾ എന്നിവടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

വിമാനത്താവളങ്ങളിൽ നിന്നും കെയർ ഹോമിൽ എത്തിക്കുന്ന ഇവരെ വീണ്ടും സ്ക്രീൻ ചെയ്ത ശേഷം ആരോഗ്യ വകുപ്പിന്റെ വാഹനത്തിൽ സ്വന്തം ജില്ലകളിൽ എത്തിക്കും . വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നതിനാൽ ഇവർക്ക് ഹോം ക്വാറന്റൈനിൽ ഇരിക്കാൻ നിർദ്ദേശം നൽകുന്നുണ്ട്. കൂടാതെ അതത് ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ഇത് സംബന്ധിച്ച് അറിയിപ്പുകൾ നൽകും. വീടുകളിൽ ക്വാറന്റൈനിൽ ഇരിക്കാൻ സാഹചര്യമില്ലാത്തവരെ എല്ലാവിധ സംവിധാനങ്ങളോടും കൂടി കെയർ ഹോമുകളിൽ താമസിപ്പിക്കും.

176 പേരെ ഒരേ സമയം ക്വാറന്റെെൻ ചെയ്യാനുള്ള ക്രമീകരണങ്ങളാണ് വിവിധ ഇടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ വേളിയിലുള്ള സമേതിയിലാണ് ഇത്തരക്കാരെ കൊണ്ടു വരുന്നത് . ഇതിനു പുറമെ പി.എം.ജി യിലെ ഐ.എം.ജി ഹോസ്റ്റൽ, വേളി യൂത്ത് ഹോസ്റ്റൽ, മൺവിള കോ-ഓപറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മാർച്ച് 16 മുതൽ ഇതുവരെ 68 പേരെ സമേതിയിൽ എത്തിച്ചിട്ടുണ്ട്. നിലവിൽ ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഒരു വനിത സമേതിയിൽ ഉണ്ട്. സംസ്ഥാന അതിർത്തികൾ അടച്ചതിനെ തുടർന്ന് യാത്ര സാധ്യമല്ലാത്തതിനാലാണ് ഇവരെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവരെ സ്വന്തം സ്ഥലങ്ങളിൽ എത്തിച്ചിട്ടുണ്ട്.