ആരോഗ്യ വകുപ്പിൽ 5000 തസ്തികകൾ സൃഷ്ടിക്കാനായത് റെക്കോർഡ് നേട്ടം: മന്ത്രി 

തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ സംസ്ഥാനത്ത് അയ്യായിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിക്കാനായത് സർക്കാരിന്റെ റെക്കോർഡ് നേട്ടമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ.

വയോമിത്രം ഇനി ഗ്രാമങ്ങളിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാറശാല ബ്ലോക്ക് പഞ്ചായത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അടുത്ത രണ്ടുവർഷത്തിനുള്ളിൽ വയോമിത്രം പദ്ധതി എല്ലാ ബ്ലോക്കുകളിലും നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. പാറശാല ബ്ലോക്ക് പഞ്ചായത്തിൽ പണികഴിപ്പിച്ച പകൽവീടിന്റെ ഉദ്ഘാടനവും പാലിയേറ്റീവ് കെയർ ആംബുലൻസിന്റെ ഫ്‌ലാഗ് ഓഫും മന്ത്രി നിർവഹിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഓണത്തിനു മുൻപ് പുതിയ മാവേലി സ്റ്റോറുകൾ 

സമ്പൂര്‍ണ വയോജന സൗഹൃദ സംസ്ഥാനമാകാൻ കേരളം