healthy baby, preparations, woman, positive effect, health, couples,prepare , mind, body , life-changing event, pregnancy , pregnant woman, vitamins, nutrients, proteins, minerals, exercise, water, smoking, alcohol, drugs, excess sugar, cafferine, yoga,
in , ,

ആരോഗ്യമുള്ള കുഞ്ഞിനായി നേരത്തെ തന്നെ ആരംഭിക്കേണ്ട ചില തയ്യാറെടുപ്പുകൾ

ഒരു സ്ത്രീജന്മം സമ്പൂർണ്ണത കൈവരിക്കുന്നത് അവൾ അമ്മയാകുമ്പോഴാണെന്ന് പൊതുവെ പറയാറുണ്ട്. ഒരു കുഞ്ഞ് ജീവൻ ഉള്ളിൽ ഉണ്ടെന്ന് അറിയുന്ന നിമിഷം മുതൽ തന്നെ ഒരു അമ്മയെന്ന നിലയ്ക്കുള്ള സ്ത്രീയുടെ കർത്തവ്യം ആരംഭിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യത്തിനു ( healthy baby ) വേണ്ടി ധാരാളം തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. എന്നാൽ കുഞ്ഞിനോടുള്ള കർത്തവ്യം കുറച്ചു കൂടി നേരത്തെ തന്നെ തുടങ്ങണമെന്നാണ് പഠനങ്ങൾ പറയുന്നത്.

ദമ്പതികൾക്ക് കുഞ്ഞുങ്ങൾ വേണമെന്ന് ചിന്തിച്ചു തുടങ്ങുന്നിടത്തു നിന്ന് വേണം കുഞ്ഞുങ്ങളോടുളള കർത്തവ്യത്തിന്റെ ആദ്യ പടി ആരംഭിക്കാൻ. ഒരു കുഞ്ഞിനെകുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ എല്ലാ ആശങ്കകളും മാറ്റിവയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ഗർഭധാരണം ആലോചിക്കുന്ന നിമിഷം മുതൽ മാതൃത്വത്തിന് വേണ്ടി ശരിയായ മാനസിക – ശാരീരിക ആരോഗ്യം നേടണം. ഗർഭാവസ്ഥയ്ക്ക് മുൻപ് ശരീരവും മനസും ഒരുപോലെ തയ്യാറാകുന്നതിലൂടെ ഗർഭിണികളിൽ സ്വാഭാവികമായി ഉണ്ടാകുന്ന വിവിധ പ്രകൃതിദത്ത മാറ്റങ്ങളുമായി അനായാസം പൊരുത്തപ്പെടാനാകും. ഇത് ഗർഭിണികളുടെ ആരോഗ്യത്തെ വളരെ മെച്ചപ്പെടുത്തും.

ശാരീരികമായ വ്യായാമത്തിനോടൊപ്പം ഗർഭിണികളുടെ തലച്ചോറിനും നല്ല വ്യായാമം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ഗർഭകാലത്തും പ്രസവ സമയത്തും സങ്കീര്‍ണ്ണതകൾ ഒഴിവാക്കാൻ ശാരീരിക വ്യായാമം വളരെ ഏറെ ഗുണം ചെയ്യും. അതിനോടൊപ്പം ധ്യാനവും മെഡിറ്റേഷനും മാനസികമായുള്ള വിശ്രമവും വളരെ കൃത്യതയോടെ ചെയ്‌താൽ ഗർഭകാലത്തെ പിരിമുറുക്കവും തളർച്ചയുമൊക്കെ മാറുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

healthy baby, preparations, woman, positive effect, health, couples,prepare , mind, body , life-changing event, pregnancy , pregnant woman, vitamins, nutrients, proteins, minerals, exercise, water, smoking, alcohol, drugs, excess sugar, cafferine, yoga,

ശാരീരികവും മാനസികവുമായ കഠിനാധ്വാനം ഗർഭകാലത്ത് ഒഴിവാക്കണം. കൂടാതെ ഈ സമയങ്ങളിൽ പിരിമുറുക്കം കുറയ്ക്കുവാനുള്ള വ്യായാമങ്ങൾ ചെയ്യുന്നതും ഗുണപ്രദമാണ്. വിറ്റാമിനുകളും പ്രോട്ടീനുകളും ധാതുക്കളുമെക്കെ ശിശുവിന്റെ ബുദ്ധി വികാസത്തിനും വളർച്ചയ്ക്കും സഹായകമായതിനാൽ വ്യായാമത്തിന് പുറമെ ഈ സമയങ്ങളിൽ വിറ്റാമിനും മറ്റ് സപ്ലിമെൻറ്സും കഴിക്കേണ്ടതാണ്.

ഒട്ടുമിക്ക സ്ത്രീകളും ഗർഭം ധരിച്ചതിന് ശേഷം മാത്രമേ ഫോളിക് ആസിഡ് കഴിക്കാൻ തുടങ്ങുകയുള്ളു. എന്നാൽ ഗർഭം ധരിക്കുന്നതിന് മൂന്ന് നാല് മാസങ്ങൾക്ക് മുൻപു തന്നെ ഫോളിക് ആസിഡ് കഴിച്ചു തുടങ്ങുന്നത് വളരെ അത്യാവശ്യമാണ്. കൂടാതെ കാപ്പി, പഞ്ചസാര എന്നിവയുടെ അമിതമായ ഉപയോഗവും നിയന്ത്രിക്കണം.

ദിവസവും ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിനുള്ളിലെ വിഷാംശങ്ങൾ പുറംതള്ളുകയും യൂറിനറി അണുബാധ തടയുകയും ചെയ്യുന്നു. മദ്യം, പുകവലി തുടങ്ങിയ അനാരോഗ്യ ശീലങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതാണ്.പുകവലിക്കുന്ന സ്ത്രീ ആണെങ്കിൽ ഗർഭം ധരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ പുകവലി പൂർണമായും ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.

തന്മൂലം ശരീരത്തിൽ അടിഞ്ഞുകൂടിയ നിക്കോട്ടിനും ടാറും ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നതിന് സമയം ലഭിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതിനോടൊപ്പം പുകവലിക്കുന്ന വ്യക്തികളുടെ സാമീപ്യവും ഒഴിവാക്കേണ്ടതാണ്. ഇത്തരം തയ്യാറെടുപ്പുകളിലൂടെ നല്ല ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാനാകുമെന്ന് വിദഗ്ദ്ധർ ഉറപ്പു നൽകുന്നു.

healthy baby, preparations, woman, positive effect, health, couples,prepare , mind, body , life-changing event, pregnancy , pregnant woman, vitamins, nutrients, proteins, minerals, exercise, water, smoking, alcohol, drugs, excess sugar, cafferine, yoga,

Leave a Reply

Your email address will not be published. Required fields are marked *

Kerala budget, Ockhi, Rs 2000 crore, package, coastal area, finance minister, Thomas Issac, financial discipline, expenditure, reduction, annual state budget, 

സംസ്ഥാന ബജറ്റ്: തീരദേശ വികസനത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ്

കെഎസ്ആര്‍ടിസിയെ വിഭജിക്കുന്നു; 1000 കോടി രൂപയുടെ പ്രത്യേക പാക്കേജ്