team, revealed, healthy eating, lower, risk, hearing loss, diet,  virgin olive oil, grains, legumes, vegetables, fruits, nuts, fish ,moderate intake of alcohol,DASH diet ,fruits ,vegetables, low-fat dairy,  low in sodium,AHEI-2010 diet 
in , ,

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; കേൾവിശക്തി മെച്ചപ്പെടുത്താനിതാ മികച്ച മാർഗ്ഗം

സ്ത്രീകളുടെ കേൾവി സംബന്ധമായ പ്രശ്നങ്ങൾക്ക് പുതിയൊരു പരിഹാരമാർഗ്ഗവുമായി ഗവേഷകർ രംഗത്തെത്തി. ചില പ്രത്യേകതരം ഭക്ഷണ രീതിയിലൂടെ സ്ത്രീകളുടെ കേൾവിശക്തി ( hearing ability, ) മെച്ചപ്പെടുത്താനാകുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ‘ജേർണൽ ഓഫ് ന്യൂട്രീഷ’നിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് സ്ത്രീകൾക്ക് സന്തോഷപ്രദമായ ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്ത്രീകൾ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാകുന്നതിലൂടെ അവരുടെ കേൾവി ശക്തി വർദ്ധിക്കാനാകുമെന്ന് ഗവേഷകർ വെളിപ്പെടുത്തി.

ഭക്ഷണ രീതി എങ്ങനെ കേൾവി ശക്തിയെ ബാധിക്കുന്നു എന്നതിനെ മുൻനിർത്തിയാണ് ഈ പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. മൂന്ന് വ്യത്യസ്ഥ തരത്തിലുള്ള ആഹാരക്രമങ്ങളാണ് ഗവേഷകർ പഠന വിധേയമാക്കിയത്.

ആൾട്ടർനേറ്റ് മെഡിറ്ററേനിയൻ ഡയറ്റ് (എഎംഇഡി), ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ്പ് ഹൈപ്പർടെൻഷൻ (ഡിഎഎസ്എച്ച് ), ആൾട്ടർനേറ്റീവ് ഹെൽത്തി ഈറ്റിംഗ് ഇൻഡക്സ് -2010 (എഎച്ച്ഇഐ -2010) എന്നിങ്ങനെയുള്ള മൂന്ന് വ്യത്യസ്ത രീതിയിലുള്ള ഭക്ഷണ ക്രമം പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

തങ്ങളുടെ ജീവിത ശൈലിയിൽ 22 വർഷമായി ഈ ഭക്ഷണക്രമം പിന്തുടരുന്ന 70,966 സ്ത്രീകളെ ഉൾപ്പെടുത്തിയാണ് പഠനം പൂർത്തിയാക്കിയത്.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് സ്ത്രീകൾക്കിടയിൽ കേൾവിക്കുറവ് സംഭവിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നതായി ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പോഷക സമ്പൂർണമായ ഭക്ഷണം കഴിക്കുന്ന സ്ത്രീകളിൽ കേൾവി ഉണ്ടാവാനുള്ള സാധ്യത 30 ശതമാനം വരെ കുറവാണ്.

hearing ability-women-study-healthy-food-diet

സ്ത്രീകളുടെ പരിപൂർണ്ണമായ ഭക്ഷണക്രമവും കേൾവിക്കുറവ് ഉണ്ടാകാനുള്ള സാധ്യതയും എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുകയാണ് ശാസ്ത്രജ്ഞർ ഈ പഠനത്തിലൂടെ ലക്ഷ്യമിട്ടത്.

മുൻകാല പഠനങ്ങൾ പ്രത്യേക പോഷക ആഹാരങ്ങൾ എങ്ങനെ കേൾവിയെ ബാധിക്കുന്നുവെന്നതിനേക്കുറിച്ചായിരുന്നു. എന്നാൽ പരിപൂർണ്ണമായ ഭക്ഷണ ക്രമത്തെക്കുറിച്ച് പലരും തങ്ങളുടെ പഠനത്തിൽ വ്യക്തമാക്കിയിരുന്നില്ല.

ഇതിൽ കൗതുകകരമായ കാര്യമെന്തെന്ന് വച്ചാൽ ആരോഗ്യകരമായ ഭക്ഷണക്രമം കേൾവിക്കുറവ് ഉണ്ടാവാനുള്ള സാധ്യത ഗണ്യമായ അളവിൽ കുറയ്ക്കാൻ സഹായിക്കുന്നു എന്ന് ഈ പഠനത്തിൽ തെളിയിയ്ക്കുന്നു.

സമ്പൂർണമായ ഭക്ഷണം ശീലമാകുന്നതിലൂടെ നല്ല ആരോഗ്യവും അതിനോടൊപ്പം കേൾവി ശക്തി വർദ്ധിപ്പിക്കുവാനുള്ള സാധ്യത സംജാതമാകുന്നു. അതിനായി നട്സ്, ഉണക്കിയ പഴങ്ങൾ, പച്ച ഇലകൾ, പച്ചക്കറികൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് ഗവേഷകർ വ്യക്തമാകുന്നു.

ഭക്ഷണക്രമവുമായി ബന്ധപ്പെട്ട നാല് വർഷം കൂടുമ്പോൾ ശേഖരിക്കുന്ന റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി എഎംഇഡി , ഡിഎഎസ്എച്ച് എന്നിങ്ങനെയുള്ള രണ്ട് ഭക്ഷണക്രമം ശീലമാക്കിയ സ്ത്രീകളിൽ മറ്റ് ഭക്ഷണക്രമം പാലിക്കുന്ന സ്ത്രീകളെക്കാൾ കേൾവി കുറവ് ഉണ്ടാവാനുള്ള സാധ്യത 30 ശതമാനം വരെ കുറവാണ്.

എഎംഇഡി ഡയറ്റിൽ കൂടുതലായി അടങ്ങിരിക്കുന്നത് വെർജിൻ ഒലിവ് ഓയിൽ, ധാന്യങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, കായ്കൾ, മത്സ്യം, മിതമായ അളവിലുള്ള മദ്യം എന്നിവയാണ്.

ഡിഎഎസ്എച്ച് ഭക്ഷണക്രമത്തിൽ പഴങ്ങളും പച്ചക്കറികളും കുറഞ്ഞ കൊഴുപ്പ് അടങ്ങിയ പാൽ ഉത്പന്നങ്ങളും, കുറഞ്ഞ അളവിൽ സോഡിയം എന്നിവയാണ് അടങ്ങിരിക്കുന്നത്. എന്നാൽ എഎച്ച്ഇഐ -2010 -ത്തിൽ എഎംഇഡി-യുടെയും ഡിഎഎസ്എച്ചിന്റെയും ഒരു സമീകൃത മിശ്രിതമാണ് അടങ്ങിരിക്കുന്നത്.

hearing-ability-women-study-healthy-food

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Madhya Pradesh, father, son, failed, party, Class 10, mp,family,distributes,sweets,procession,

പരാജയപ്പെട്ട മകനും സമൂഹത്തിനും പുതു പ്രതീക്ഷ; മാതൃകയായി മധ്യപ്രദേശിലെ പിതാവ്

Arjun Kapoor ,met, Cristiano Ronaldo , invited ,India,international football , bollywood, actor, football, selfie, Sandeep Aur Pinky Faraar

ഇന്ത്യൻ താരവും ലോകതാരവും കണ്ടുമുട്ടി; റൊണാള്‍ഡോയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് സിനിമാതാരം