heart , surgeries , heart operations, medical college hospital, fake news,  surgery,  Kerala Government , scheme , provide, financial and medical aid , heart ailments,
in ,

ഹൃദയ ശസ്ത്രക്രിയയിൽ പ്രതിസന്ധി; വാർത്ത അടിസ്ഥാനരഹിതമെന്ന് സൂപ്രണ്ട്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയകൾ ( heart surgeries ) തടസപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് സൂപ്രണ്ട് അറിയിച്ചു.

ഇന്ന് മെഡിക്കൽ കോളേജിലെ രണ്ട് കാത്ത് ലാബകളിൽ നിശ്ചയിച്ചിരുന്ന 25 ആഞ്ചിയോ ഗ്രാം പരിശോധനയും, ആഞ്ചിയോ പ്ലാസ്റ്റി ശസ്ത്രക്രിയകളും തടസ്സമില്ലാതെ നടന്നു വരുന്നതായി സൂപ്രണ്ട് വ്യക്തമാക്കി.

കാരുണ്യ, ചിപ്സ്പ്ലസ് എന്നീ സ്കീമുകളിലായി നൽകിയിരുന്ന തുകയിൽ നിന്നും 2017 ജനുവരി മുതൽ ജൂൺ വരെ ഉപകരണങ്ങൾ വിതരണം ചെയ്ത വകയിൽ 12 കോടി രൂപ കഴിഞ്ഞ ജനുവരിയിൽ നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ബാക്കി സെപ്തംബർ വരെയുള്ള കുടിശ്ശിക ലോട്ടറീസ് ഡയറക്ടറേറ്റിൽ നിന്നും അനുവദിക്കപ്പെട്ട 8 കോടി രൂപയിൽ നിന്നും ഈ മാസം 31 ന് മുൻപായി കൊടുത്തു തീർക്കുമെന്ന ഉറപ്പ് നേരത്തെ സ്റ്റെൻഡ് ഉടമകൾക്ക് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

അതിനാൽ ഹൃദയശസ്ത്രക്രിയകൾ യാതൊരു തടസ്സവുമില്ലാതെ  തുടരുമെന്ന് സൂപ്രണ്ട് ഉൾപ്പെടെയുള്ള ആശുപത്രി അധികൃതർ ഉറപ്പ് നൽകി.

കൂടാതെ മെഡിക്കൽ കോളേജിലെ ന്യൂറോ, ഗ്യാസ്ട്രോ, നെഫ്രോളജി, വിഭാഗങ്ങളിലെ തീവ്രപരിചരണ യൂണിറ്റുകളിലെ രോഗികൾക്ക് വിദഗ്ദ ചികിത്സ നൽകുന്നതിൽ തടസമൊന്നും ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇവിടത്തെ ശീതീകരണ സംവിധാനം മെയിന്റൻസ് ചെയ്യുന്നതിനാൽ ഇവിടെ കിടത്തിയിരുന്ന 20 രോഗികളെ ലിവർ ട്രാൻസ്പ്ലാൻറ് ഐ.സി.യു, റീനൻ ട്രാൻസ് പ്ലാന്റ് ഐ.സി.യു, ഹൈകെയർ ഐ.സി.യു എന്നിവയിലേക്ക് മാറ്റി ചികിത്സ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

എസ്.എസ്.ബി.എം.ഐ.സിയുവിൽ അഞ്ച് വെന്റിലേറ്ററുകൾ പ്രവർത്തനക്ഷമമാണെന്നും ഇവിടെ നിലവിൽ മൂന്ന് രോഗികൾ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

പ്രവർത്തനരഹിതമായ രണ്ട് വെന്റിലേറ്ററുകൾ ബയോ മെഡിക്കൽ വിഭാഗം നന്നാക്കുന്നുണ്ടെന്നും ഇവിടത്തെ പ്ലാസ് മ ഫെറസിസ് മെഷീൻ പ്രവർത്തന ക്ഷമമാണെന്നും തുടർച്ചയായി ഒന്നിടവിട്ട ദിവസങ്ങളിൽ ഇവിടെ പതിവ് പോലെ തന്നെ രോഗികൾക്ക് പ്ലാസ്മ ഫെറസീസ് ചെയ്യുന്നുണ്ടെന്നും ആശുപത്രി വക്താക്കൾ വെളിപ്പെടുത്തി.

എച്ച്.എൽ.എൽ ലിമിറ്റഡിനായിരുന്നു എസ്.എസ്.ബിയുടെ പരിപാലന ചുമതല ഉണ്ടായിരുന്നത്. എന്നാൽ എച്ച്.എൽ.എല്ലിന്റെ കരാർ കാലാവധി അവസാനിച്ച ശേഷം സർക്കാർ ഏറ്റെടുത്ത് പി.ഡബ്ലയു.ഡി.വിഭാഗമാണ് എസ്.എസ്.ബി ഇപ്പോൾ പരിപാലിക്കുന്നത്.

മെഡിക്കൽ കോളേജിൽ നെഫ്രോ, ഗാസ്ട്രോ , ന്യൂറോ വിഭാഗങ്ങളിലെ ഒരു രോഗിക്ക് പോലും ഇത് വരെ ചികിത്സ നിഷേധിക്കായോ, ഐ.സി യു, സേവനം തടസപ്പെടുകയോ ചെയ്തിട്ടില്ലെന്നും
മറിച്ചുള്ള പ്രചരണം തെറ്റാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Hash Future, Future Digital, technology event, Kochi, digital, banking, virtual reality, artificial intelligence, march 22 to 23, hotel Le Meridien, 

ഹാഷ് ഫ്യൂച്ചര്‍: ഹൈടെക് ഡിജിറ്റല്‍ അനുഭവങ്ങള്‍ പകരാന്‍ പ്രമുഖ സ്ഥാപനങ്ങളെത്തുന്നു

E-cigarettes , dangers, study,health problems, harm, liver, electronic cigarettes , conventional cigarettes ,  fatty liver disease, circadian rhythm dysfunction, research,

ഇ-സിഗരറ്റ്: ഞെട്ടലേകുന്ന പുതിയ പഠനഫലവുമായി ഗവേഷകർ