Heavy rains ,Kerala, high alert,Thiruvananthapuram,killed ,Kanyakumari district ,southern parts of Kerala,IMD,cyclone ,Lakshadweep islands,Cyclone, Ockhi, ,speed ,75 kmph,
in ,

തലസ്ഥാനത്ത് അതിശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തിലെ (Kerala) തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയും (Heavy rains) കാറ്റും നാശനഷ്‌ടങ്ങളുണ്ടാക്കി. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയില്‍ ‘ഓഖി’ ചുഴലിക്കൊടുങ്കാറ്റ് (Cyclone Ockhi) രൂപപ്പെട്ടതായും അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര, വിഴിഞ്ഞം ഭാഗങ്ങളിൽ നാശനഷ്‌ടങ്ങളുണ്ടായി. കനത്ത മഴയെത്തുടര്‍ന്ന് പാറശാലയിലെ ഉപജില്ലാ കലോത്സവവേദികള്‍ തകര്‍ന്നു. മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രധാന വേദിയടക്കം മൂന്ന് വേദികള്‍ തകര്‍ന്നു വീണത്. കലോത്സവത്തിനെത്തിയ കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൂടാതെ അമ്പൂരി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടലുണ്ടായി.

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നും ന്യൂനമര്‍ദ്ദം ലക്ഷദ്വീപ് ഭാഗത്തേക്കാണ് നീങ്ങുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നാളെ രാവിലെ വരെ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡിസംബര്‍ 1 വരെ മഴ തുടര്‍ന്നേക്കുമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു. തെക്കന്‍ ജില്ലകളില്‍ 24 മണിക്കൂറിനിടെ 7 മുതല്‍ 11 വരെ സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി.

 Heavy rains ,Kerala, high alert,Thiruvananthapuram,killed ,Kanyakumari district ,southern parts of Kerala,IMD,cyclone ,Lakshadweep islands,Cyclone, Ockhi, ,speed ,75 kmph,തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ രാത്രി യാത്ര ഒഴിവാക്കണമെന്നും, അയ്യപ്പന്മാര്‍ മല കയറാന്‍ കാനന പാത ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. കനത്ത മഴയെ തുടര്‍ന്ന് നാഗര്‍ കോവില്‍ കൊച്ചുവേളി, കൊച്ചുവേളി-നാഗര്‍ കോവില്‍, കൊല്ലം-കന്യാകുമാരി മെമു ട്രെയിനും തിരുവനന്തപുരം നാഗര്‍ കോവില്‍ പാസഞ്ചറും റദ്ദാക്കി. മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ അവധി പ്രഖ്യാപിച്ചു.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ മഴ കനത്തതിനെ തുടർന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താൻ സാധ്യതയുണ്ടെന്നും കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൊല്ലം കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു. ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശി. കോട്ടയത്ത് രാവിലെ മുതല്‍ മൂടിയ കാലാവസ്ഥയും മഴയും അനുഭവപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Robots, jobs, lost, 800 million, workers, India, China, automation, 2030, , robotic automation, a new report,consultancy , 46 countries, 800 occupations ,McKinsey Global Institute ,found , global work force , affected,workforce, richer nations ,Germany ,US , Machine operators , food workers, Poorer countries,money , invest ,McKinsey,

റോബോട്ടുകൾ മൂലം 80 കോടി ആളുകൾക്ക് തൊഴിൽ നഷ്‌ടഭീഷണി

heavy rains, trains, cancelled, rescheduled, indian railway, cyclone, train service, Nagercoil,Kollam, Thiruvananthapuram, Kerala, South Kerala,

കനത്ത മഴ: 11 തീവണ്ടികൾ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കി