heavy rains, trains, cancelled, rescheduled, indian railway, cyclone, train service, Nagercoil,Kollam, Thiruvananthapuram, Kerala, South Kerala,
in , ,

കനത്ത മഴ: 11 തീവണ്ടികൾ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയേയും ചുഴലിക്കാറ്റിനെയും തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ചില തീവണ്ടികളെ (trains) റദ്ദാക്കുകയും മറ്റു ചില തീവണ്ടികളുടെ സമയം ക്രമീകരിക്കുകയും ചെയ്തതായി റെയില്‍വെ അറിയിച്ചു. 11 തീവണ്ടികളെയാണ് ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കിയത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉൾപ്പെടെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് തീവണ്ടികള്‍ റദ്ദാക്കിക്കൊണ്ട് റെയില്‍വേ ഔദ്യോഗിക കുറിപ്പിറക്കി. 56318 നാഗര്‍കോവില്‍ കൊച്ചുവേളി, 56317 കൊച്ചുവേളി നാഗര്‍കോവില്‍, 66304 കൊല്ലം കന്യാകുമാരി മെമു, 66305 കന്യാകുമാരി കൊല്ലം എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍.

16723 ചെന്നൈ എഗ്മോര്‍-കൊല്ലം ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും.

56715 പുനലൂര്‍-കന്യാകുമാരി ട്രെയിന്‍ നെയ്യാറ്റിന്‍കരയില്‍ യാത്ര അവസാനിപ്പിക്കും. 16724 കൊല്ലം-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര തുടങ്ങും.

56318 നാഗര്‍കോവില്‍-കൊച്ചുവേളി, 56317 കൊച്ചുവേളി-നാഗര്‍കോവില്‍, 66304 കൊല്ലം-കന്യാകുമാരി മെമു, 66305 കന്യാകുമാരി-കൊല്ലം എന്നീ തീവണ്ടികള്‍ പൂര്‍ണമായും റദ്ദാക്കി.

22628 തിരുവനന്തപുരം-ട്രിച്ചി തീവണ്ടി തിരുവനന്തപുരത്തിനും തിരുനെല്‍വേലിക്കുമിടെ റദ്ദാക്കി. 22627 ട്രിച്ചി-തിരുവനന്തപുരം ട്രെയിന്‍ തിരുനെല്‍വേലിക്കും തിരുവനന്തപുരത്തിനും ഇടയില്‍ റദ്ദാക്കി.

രാവിലെ 6.40-ന് കന്യാകുമാരിയില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന 16382 കേപ്പ് മുംബൈ എക്സ്പ്രസ് ഉച്ചയ്ക്കു രണ്ടിന് പുറപ്പെടും.

രാവിലെ 10.30-ന് കന്യാകുമാരിയില്‍ നിന്നു ബംഗളൂരുവിലേക്കു പുറപ്പെടേണ്ടിയിരുന്ന കേപ്പ് എസ്ബിസി എക്സ്പ്രസ് മൂന്നു മണിക്കേ പുറപ്പെടൂ എന്നും റെയില്‍വെ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

 Heavy rains ,Kerala, high alert,Thiruvananthapuram,killed ,Kanyakumari district ,southern parts of Kerala,IMD,cyclone ,Lakshadweep islands,Cyclone, Ockhi, ,speed ,75 kmph,

തലസ്ഥാനത്ത് അതിശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

Tour of Nilgiris, cyclists, RideACycle Foundation, bicycle tour ,Kerala, India,organised , tour , aim , promote, cycling ,Nilgiris region,revive , cycle culture ,popularising cycle ,mode of transport , twin benefits ,easing traffic, environmental friendly,event , charity riders ,competitive professional cycling,

സൈക്ലിസ്റ്റുകളുടെ ടൂര്‍ ഓഫ് നീല്‍ഗിരീസ്; ഡിസംബര്‍ 10 മുതല്‍ 17 വരെ