in , ,

ഹീലൈറ്റ്: പാട്ടു കേട്ട് നിറം മാറുന്ന സൂപ്പർ ഡൂപ്പർ ബൾബുകൾ

Heelight, intelligent light bulb, listening, environment,

സാങ്കേതികത്തികവോടെ വളരെ വ്യത്യസ്തവും നവ്യവുമായ ഹീലൈറ്റ് (Heelight) എന്ന സൂപ്പർ ഡൂപ്പർ ബൾബുകൾ (bulbs) നിർമ്മിക്കുന്നതിൽ ഗവേഷകർ വിജയിച്ചിരിക്കുന്നു. അന്തരീക്ഷത്തിനനുസരിച്ച് മാത്രമല്ല മറിച്ച് നമ്മുടെ ശരീര ചലനങ്ങൾക്കനുസരിച്ച് നിറം മാറുവാനും ഇവയ്ക്ക് സാധിക്കും.

കൂടാതെ ഇവയുടെ പ്രകാശത്തിന്റെ വേഗതയും തീവ്രതയും നിയന്ത്രിക്കാനാകും എന്നതാണ് ഇത്തരം ബൾബുകളുടെ മുഖ്യ സവിശേഷത. സാങ്കേതികമായ ശബ്ദ സംവിധാനമുപയോഗിച്ച് ചുറ്റുപാടുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിക്കുന്ന ബൾബാണ് ഹീലൈറ്റ്.

ഡൗൺലോഡ് ചെയ്ത ആപ്പിലൂടെ ഹീലൈറ്റ് ബൾബുകളെ നിയന്ത്രിക്കാം. ബ്ലൂടൂത്ത്, വൈഫൈ എന്നീ സംവിധാനങ്ങളുടെ സഹായമില്ലാതെ തന്നെ ഇവയുടെ നിറവും പ്രഭാവവും നിയന്ത്രിക്കാൻ സാധിക്കും എന്നതാണ് ഹീലൈറ്റിനെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നത്.

16 ദശലക്ഷം ആർജിബി നിറങ്ങളുള്ള ഈ ബൾബ് ഉപയോക്താവിന്റെ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്നതാണ്. പിറന്നാൾ ആഘോഷ വേളകളിൽ മെഴുകുതിരിയ്ക്ക് പകരം ഹീലൈറ്റ് ബൾബുകളെ പ്രയോജനപ്പെടുത്താം. വെളിച്ചം ഏറ്റവും അനുയോജ്യമായി നൽകുന്നതിന് പുറമെ കുട്ടികളുടെ സുരക്ഷയിലും ശ്രദ്ധ ചെലുത്തിയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.

Heelight, bulbsഒന്ന് മുതൽ ഒന്നര സെക്കന്റ് വരെ മെഴുകുതിരി പോലെ തെളിയുവാനും ഇവയെ ഉപയോഗപ്പെടുത്താം. മെഴുകുതിരിക്ക് സമാനമായി ഊതിയണയ്ക്കുവാൻ കഴിയുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഏക വെളിച്ചമാണ് ഹീലൈറ്റ്.

ഈ ബൾബിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന സൗണ്ട് ചിപ്പിന്റെ സഹായത്തോടെ വ്യത്യസ്തമായ അന്തരീക്ഷത്തെ തിരിച്ചറിയാനും അവയ്ക്കനുസരിച്ച് പ്രവർത്തിക്കാനും ഹീലൈറ്റിന് പ്രാപ്തിയുണ്ട്.

റീഡിങ് മോഡാണ് ഹീലൈറ്റിന്റെ മറ്റൊരു സവിശേഷത. റീഡിങ് മോഡിൽ ഇവ കൂടുതൽ തെളിച്ചമുള്ള, അചഞ്ചലമായ പ്രകാശം നൽകി സുഗമമായ വായനയ്ക്ക് സഹായകരമാവുകയും ചെയ്യുന്നു. ആഘോഷരാവുകൾക്ക് നിറം പകരുവാനും ഹീലൈറ്റുകൾ ഉത്തമമാണ്.

ഇവ സംഗീതത്തിനനുസരിച്ച് നിറങ്ങൾ മാറി മാറി പ്രകാശിപ്പിക്കും. കൂടാതെ ഉറങ്ങുന്ന വേളയിൽ ഇവ അതിനനുയോജ്യമായ വെളിച്ചമാണ് നൽകുന്നത്. ഹീലൈറ്റിലൂടെ സൂര്യോദയവും അസ്തമയവും നമ്മുടെ ആസ്വാദനത്തിനായി പുനഃസൃഷ്ടിക്കാൻ സാധിക്കും.

സാങ്കേതികത ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ നമ്മുടെ ജീവിതരീതികളിൽ കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരാൻ ഹീലൈറ്റിലൂടെ കഴിയും. ഉപയോഗത്തിലെ ലാളിത്യമാണ് മറ്റൊരാകർഷണം. ചരിത്രപരമായ ഒരു മാറ്റം എന്നുതന്നെ ഇവയെ വിശേഷിപ്പിക്കാം.

https://www.youtube.com/watch?v=ms1HxfXRWT4

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Vodafone,Chhota champion

38 രൂപയുടെ ഛോട്ടാ ചാമ്പ്യന്‍ പാക്കുമായി വോഡഫോണ്‍

Thomas Chandy,HC,Vivek Tankha, youth-congress

തോമസ് ചാണ്ടി വിഷയത്തിൽ കരിങ്കൊടിയും കോടതി വിമർശനവും