കാര്‍ഷികമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം: കെഎസ്യുഎം- സിപിസിആര്‍ഐ ധാരണയായി

തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക സംരംഭങ്ങളെ മികച്ച വ്യവസായങ്ങളാക്കി വളര്‍ത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ്യുഎം) കേന്ദ്ര തോട്ടവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും (സിപിസിആര്‍ഐ)  ധാരണയിലെത്തി.

സിപിസിആര്‍ഐ കാസര്‍കോട്ട്  സംഘടിപ്പിച്ച കര്‍ഷക സംരഭ ശില്‍പശാലയില്‍ ഇതു സംബന്ധിച്ച ധാരണാപത്രം കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്‍റെ സാന്നിധ്യത്തില്‍  കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ  ഡോ.സജി ഗോപിനാഥും സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. ചൗഡപ്പയും ഒപ്പുവച്ചു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ രാജു നാരായണ സ്വാമി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ധാരണാപത്രം അനുസരിച്ച് കാര്‍ഷിക മേഖലയില്‍ സംരംഭകത്വത്തിനുള്ള ആശയവുമായി വരുന്നവര്‍ക്ക് സിപിസിആര്‍ഐ സാങ്കേതിക സഹായവും വിപണനം ഉള്‍പ്പടെയുള്ള മേഖലകളില്‍ സംരംഭം മെച്ചപ്പെടുത്താനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കും.

സഹകരണത്തിന്‍റെ ഭാഗമായി  കാര്‍ഷിക മേഖലയില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താനും കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താനും ശില്പശാലകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്കും നവ സംരംഭകര്‍ക്കും കാര്‍ഷിക മേഖലയിലെ സംരംഭക സാധ്യതകള്‍ പരിചയപ്പെടുത്താന്‍ മാസത്തില്‍ ഒരിക്കല്‍ അഗ്രി സ്റ്റാര്‍ട്ടപ് മീറ്റുകള്‍ സംഘടിപ്പിക്കും. കാര്‍ഷിക മേഖലയില്‍ വിജയകരമായി സംരംഭങ്ങള്‍ നടത്തുന്നവരും സ്റ്റാര്‍ട്ടപ്പ് മീറ്റുകളില്‍ പങ്കെടുക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് 1.50 കോടി രൂപ 

തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 11ന്