in ,

ഹേ റാം!

ഇന്നെന്ത് ദിവസമെന്നറിയാമോ മക്കളേ?

രായപ്പണ്ണനാണ്. കുറെ നാളായി ഇതിയാനെ ഒന്ന് കാണാൻ കിട്ടിയിട്ട് തന്നെ. പെട്ടെന്നെവിടെനിന്നോ പൊട്ടിവീണപോലെ ഇതാ വീണ്ടും മുന്നിൽ വന്നു നിൽക്കുന്നു.

ഹല്ലാ, യിതാര് രായപ്പണ്ണനാ? കാണാനേയില്ലല്ലോയണ്ണാ, ഇതെവിടാരുന്ന്? 

നമ്മളിവിടൊക്കെ തന്നയൊണ്ട്. കണ്ണുണ്ടായാ പോര മക്കളെ, കാണണം, ഹല്ല പിന്നെ!

അയ്യോ അല്ലണ്ണാ അണ്ണനെയന്വേഷിച്ചു നടക്കുവാരുന്നു ഞാൻ, പക്ഷെ കണ്ടില്ല !

ഓ, അത് വിട്ടു പിടിയെടേയ്, നീ ഇത് പറ. ഇന്നിന്റെ പ്രത്യേകത എന്ത്?

mozhiഅണ്ണന്റെ പിറന്നാളോ മറ്റോ ആണോ? ഹേയ്, അല്ല, പിറന്നാളെന്നെന്ന് അണ്ണന് പോലുമറിഞ്ഞു കൂടാ, പിന്നെയല്ലേ നാട്ടുകാർക്ക്! ഇന്നെന്താ വിശേഷം. ശ്രീപദ്മനാഭന്റെ മുറ്റത്ത് മുറജപമോ മറ്റോ ആണോ? അതോ ആറാട്ടോ? അതുമല്ല, അതാണെങ്കിൽ തേരാ പാരാ നടക്കണ ചെക്കന്മാര് പറഞ്ഞേനെ. അപ്പൊ ഇന്നേതാണ് വിശേഷം? ചമ്മലോടെ ഈയുള്ളവൻ ബോധമണ്ഡലം മൊത്തമായും ചില്ലറയായും അരിച്ചു പെറുക്കി. എന്നിട്ടും കിട്ടീല. അന്തംവിട്ട് ഓർമയുടെ കുടത്തിലുമൊക്കെ പരതി പണ്ടാരമടങ്ങുന്നതു കണ്ട് ഇച്ചിരി കലിപ്പോടെ നിൽക്കുവാണ് രായപ്പണ്ണൻ.

എടാ, നീ കൊള്ളാമല്ല്, വലിയ പഠിത്തമൊന്നും ഒണ്ടായിട്ടു കാര്യമില്ല, സ്മരണ വേണം, നന്ദി വേണം. ഒരിത്തിരി ഉളുപ്പും വേണമെടാ! അണ്ണൻ ശരിക്കും കലിപ്പിലാണ്, ഇന്നെനിക്ക് വയറുനിറച്ചു കിട്ടും.

ഇന്ന് തിയതി എത്രയാണെന്നെങ്കിലുമറിയാമോ പൊട്ടാ?  

അത് ….. ജനുവരി 30  അല്ലെ അണ്ണാ? അത്രയും പറഞ്ഞിട്ടും സംഭവം കത്തുന്നില്ലെന്നു കണ്ട രായപ്പണ്ണന് കലികയറി. ഭ… @#$%! നെടുനീളത്തിലൊരു ബീപ്പിനു സ്കോപ്പുള്ള ഒരു ശുദ്ധ മലയാള പദം കൊണ്ടെന്നെ അഭിസംബോധന ചെയ്ത് കലിതുള്ളി നിൽക്കുന്ന രായപ്പണ്ണനു മുന്നിൽ 1000 രൂപയുടെ നോട്ടുകെട്ടുകണ്ട സൂപ്പർമാർക്കറ്റുടമയെപ്പോലെ ഇത്തിരി ഓച്ഛാനിച്ച് ഈയുള്ളവൻ നിലകൊണ്ടു.

എടാ നീയൊക്കെയാണല്ലോടാ ഇനി നമ്മടെ രാജ്യത്തിന്റെ ഭാവിയും ഭൂതവുമന്നൊക്കെ പറഞ്ഞു നടക്കണത്. കഷ്ടം!

ഇതിനും മാത്രം എന്ത് പാതകം ഞാൻ ചെയ്തെന്റെ ശ്രീ പദ്മനാഭാ എന്ന് ചിന്തിച്ചു നിൽക്കുമ്പോളതാ കിഴക്കേക്കുകോട്ടയ്ക്കു മുന്നിലൂടെ ഒരു റാലി, ഒരു പത്തിരുപതു പേരുണ്ടാവും. ഏറെയും 60 കഴിഞ്ഞവർ. അവർ നേരെ എതിർവശത്തുള്ള ഗാന്ധിമൈതാനത്തിലേയ്ക്ക് കയറി, നിലത്തു ചമ്രംപടിഞ്ഞിരുന്നു വൈഷ്ണവ ജനതോ പാടാൻ തുടങ്ങി.

ഹയ്യോ അണ്ണാ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമല്ലേ ഇന്ന്? സർക്കാർ അവധി അല്ലാത്തതുകൊണ്ട് ഓർത്തില്ലണ്ണാ, ക്ഷെമി!

അതാണ്! അതാണെടാ നിന്റെയൊക്കെ പാപ്പരത്തം. സർക്കാർ അവധി ഉണ്ടെങ്കിമാത്രമാണല്ലോ നിനക്ക് ഇതൊക്കെ ഓർക്കാൻ പറ്റൂ. ആ മനുഷ്യൻ അന്ന് ഹേ റാമെന്നു വിതുമ്പി പിടഞ്ഞു വീണത്, വെടിയുണ്ടകൊണ്ടിട്ടൊന്നുമല്ല, വർഷങ്ങൾക്കു ശേഷമുള്ള ഇന്ത്യയിൽ നിന്നെപ്പോലുള്ള #$%^ (പിന്നെയും ബീപ്പ് ) ഉണ്ടാകുമെന്നു പേടിച്ചു തന്നെയായിരുന്നെടാ! 

gandhi2വന്ന വഴി മറന്ന്, രാഷ്ട്രപിതാവിന്റെ നെഞ്ചത്ത് കയറിയിരുന്നു സ്വാതന്ത്ര്യം ഘോഷിക്കുന്ന എന്നെപ്പോലുള്ളവർക്ക് ബിവറേജസിന്റെ അവധിയും സർക്കാരിന്റെ പൊതു അവധിയും പിന്നെ ഏതെങ്കിലും ഈർക്കിലി സംഘടന ആഹ്വാനം ചെയ്യുന്ന ഹർത്താലുമൊക്കെയാണല്ലോ അന്തരംഗം അഭിമാനപൂരിതമാക്കുന്നതും ഞരമ്പിലെ ചോര തിളപ്പിക്കുന്നതുമൊക്കെ. കുറ്റബോധത്തിന്റെ കുത്തൊഴുക്ക് വൃത്തികെട്ട ചമ്മലിൽ ചാലിച്ച ചിരിയുടെ അണക്കെട്ടുകൊണ്ടു തടയാൻ ശ്രമിച്ചു പരാജയമടഞ്ഞുനിൽകുന്ന ഈയുള്ളവനെനോക്കി രായപ്പണ്ണൻ വീണ്ടുമൊരു ബീപ്പ് സമ്മാനിച്ചു കൊണ്ട് ഗാന്ധിപ്പാർക്ക് ലക്ഷ്യമാക്കി നടന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Padmaavat, Malaysia,ban, LPF, Islam, Jauhar, Khilji, Padmavati, Controversial Bollywood movie, Karnisena,controversies, Alauddin Khilji, released , India,cinemas, Malaysia’s National Film Censorship Board, filmmaker, Sanjay Leela Bhansali, LPF chairman ,Mohd Zamberi Abdul Aziz , Muslim-majority country, 16th century poet ,Malik Muhammad Jayasi’,poem ,protests , Rajput,Padmaavati

പത്മാവത്: ഇത്തവണ മലേഷ്യയുടെ വിലക്ക്; ഒപ്പം പുതിയ ആരോപണങ്ങളും

mosquitoes ,swat,research, averse , study,odor ,associate, DEET, people ,finds ,act of swatting,science,published, Current Biology, reveals,associate,particular odor , unpleasant mechanical shock , encounter,Jeffrey Riffell , University of Washington, Seattle,Aedes aegypti, dengue fever, chikungunya, Zika,  yellow fever viruses,

പ്രശ്നക്കാരായ കൊതുകുകളെ സംബന്ധിച്ച് കൗതുക വാർത്ത