സാഭിമാനമെങ്കിലും . . .

working women, lower wage,  hidden crises,  jobs, hidden crises of working women workforce,faces, career, health, issues, security, fish, maid, sales girls, petrol pump,anti-woman, discrimination,

‘അവൾക്കൊപ്പമോ? അവനൊപ്പമോ?’ എന്ന ചോദ്യം മലയാള ചലച്ചിത്ര രംഗത്ത് അലയടിക്കവെ; ചലച്ചിത്രങ്ങളിലും സൈബർ ലോകത്തും അരങ്ങേറുന്ന സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കവെ; ഈ ഗ്ലാമർ ലോകത്തൊന്നും പെടാതെ കുന്നോളം പ്രാരാബ്ദങ്ങൾ തലയിലേറ്റി കുടുംബത്തിന് താങ്ങും തണലുമാകാൻ കുറഞ്ഞ വേതനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന ധാരാളം വനിതകളുണ്ടിവിടെ ( working women ).

തൊഴിലിടത്തിലും കുടുംബത്തിലുമുള്ള ചുമതലകൾ ഭംഗിയായി നിറവേറ്റുവാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ സാമൂഹ്യപരമായും സാമ്പത്തികപരമായും ആരോഗ്യ-മാനസികപരമായും ഒട്ടനവധി പ്രതിസന്ധികളാണ് ഓരോ സ്ത്രീയും തരണം ചെയ്യേണ്ടത്.

നവോത്ഥാന വേളയിൽ പുരോഗമന പ്രസ്ഥാനത്തിന്റെ പിന്തുണയാൽ സ്ത്രീകൾക്ക് പ്രചോദനമരുളിയ ‘തൊഴില്‍ കേന്ദ്രത്തിലേക്ക്‌’ എന്ന നാടകം കൊളുത്തിയ തിരിവെട്ടം അക്കാലത്തെ സ്ത്രീ മനസ്സുകളിൽ പുതിയൊരു ചിന്തയുടെ പ്രകാശം പരത്തി. കുടുംബത്തിന്റെ അകത്തളങ്ങളിൽപ്പെട്ടു പോയ സ്ത്രീകൾ കൂടി പണിശാലകളിലേക്ക് നീങ്ങുവാൻ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ കാരണമായി.

ജന്മിത്വത്തിന്റെ അന്ത്യത്താൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് അക്കാലമത്രയും ഉന്നതകുലജാതരെന്ന് അഭിമാനിച്ചിരുന്ന കുടുംബങ്ങളിലെ സ്ത്രീകൾ പോലും നിത്യത്തികേടിനാൽ നിത്യവൃത്തിക്കു വേണ്ടി തൊഴിലിടങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായത് ചരിത്ര സത്യം .

പഴയകാല സ്ത്രീത്തൊഴിലാളികൾ

working women, lower wage,  hidden crises,  jobs, hidden crises of working women workforce,faces, career, health, issues, security, fish, maid, sales girls, petrol pump,anti-woman, discrimination,

കാർഷിക സംസ്കാരം നിലനിന്നിരുന്ന അന്നത്തെ കേരളത്തിൽ സ്ത്രീകൾ പുരുഷന്മാർക്കൊപ്പം തോളോടുതോൾ ചേർന്ന് പണിയെടുത്തിരുന്നുവല്ലോ. പാടത്തെ പണിക്കു പുറമെ കറ്റയടി, മെതിക്കൽ, നെല്ലു പുഴുങ്ങൽ, നെല്ലു കുത്തൽ എന്നീ പണികളിലും സ്ത്രീ സാന്നിധ്യം അനിവാര്യമായിരുന്നു.

ഓലമേഞ്ഞ വീടുകൾ സർവ്വസാധാരണമായിരുന്ന പഴയ കാലത്ത് ഓല മെടയൽ പണി സ്ത്രീകൾ കുത്തകാവകാശമാക്കിയിരുന്നു. വട്ടി, മുറം, ചൂല് എന്നിവയുടെ നിർമ്മാണത്തിലൂടെ ലഭിക്കുന്ന തുച്ഛമായ കാശായിരുന്നുവല്ലോ സ്ത്രീകളുടെ പണ്ടേയുള്ള ചെറിയ വരുമാന മാർഗ്ഗം. പുരുഷന്മാർ ധാരാളമായി പണിയെടുത്തിരുന്ന ചൂളയിലും ഉലയിലും പോലും സ്ത്രീകളും അധ്വാനിച്ചിരുന്നു.

കളിമൺപാത്ര നിർമ്മാണത്തിലും വിൽപ്പനയിലും സ്ത്രീകൾ മാറി നിന്നില്ല. അക്കാനി നിർമ്മാണം, ബീഡി നിർമ്മാണം എന്നിങ്ങനെ പുരുഷമാർ പണിയെടുത്തിരുന്ന ഒട്ടുമിക്ക മേഖലകളിൽ സ്ത്രീകളും വിയർപ്പൊഴുക്കിയിരുന്നു. എന്നാലിന്ന് മേൽ സൂചിപ്പിച്ച കുലത്തൊഴിലുൾപ്പെടെ പല തൊഴിലുകളും അപ്രത്യക്ഷമായി. പകരം നഗരവത്ക്കരണം പല പുതിയ തൊഴിലുകളെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചു.

തളർന്നും കിതച്ചും ഇപ്പോഴും തുടരുന്ന തൊഴിലുകൾ

working women, lower wage,  hidden crises,  jobs, hidden crises of working women workforce,faces, career, health, issues, security, fish, maid, sales girls, petrol pump,anti-woman, discrimination,കാലം മാറിയപ്പോൾ കോലം മാറിയെങ്കിലും ഇപ്പോഴും സ്ത്രീകൾ പണിയെടുക്കുന്ന മേഖലകളാണ് തേയിലത്തോട്ടങ്ങൾ, കയർ, കശുവണ്ടി, നെയ്ത്ത്, മത്സ്യ വിൽപ്പന എന്നിവ. കയർ വ്യവസായം അതിന്റെ സർവ്വ പ്രൗഡിയോടെ വിലസിയിരുന്ന കാലത്ത് ആ മേഖലയിൽ സ്ത്രീ തൊഴിലാളികൾ വഹിച്ച പങ്ക് നിസ്തുലമാണ്.

തൊണ്ടഴുക്കൽ, തൊണ്ട് തല്ലൽ, കയർ പിരിക്കൽ പോലുള്ള എല്ലാ വിഭാഗത്തിലും സ്ത്രീകൾ തന്നെയായിരുന്നു മുൻപന്തിയിൽ. തുച്ഛമായ വരുമാനം മാത്രമേ ലഭ്യമാകൂ എങ്കിൽ കൂടിയും ഇന്നും ഈ മേഖലയിൽ ധാരാളം വനിതകൾ പണിയെടുക്കുന്നുണ്ട്.

കാലങ്ങളായി കശുവണ്ടി വ്യവസായ മേഖലയിൽ ധാരാളം സ്ത്രീകൾ പണിയെടുക്കുണ്ട്. മുൻപ് കുടിൽ വ്യവസായമായിരുന്ന ഈ മേഖല ഇന്ന് ഫാക്ടറികളായി രൂപാന്തരം പ്രാപിച്ചെങ്കിലും സ്ത്രീത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഇന്നും അറുതി വന്നിട്ടില്ലെന്ന് വല്ലപ്പോഴും പുറത്തു വരുന്ന മാധ്യമ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ചെമ്മീൻ ഫാക്ടറികളിലും വസ്ത്ര നിർമ്മാണ യൂണിറ്റുകളിലും മറ്റും ഇക്കാലത്ത് സ്ത്രീകൾ ധാരാളമായി പണിയെടുക്കുന്നുണ്ട്.

ദുരിതമൊഴിയാതെ മത്സ്യക്കച്ചവടം

working women, lower wage,  hidden crises,  jobs, hidden crises of working women workforce,faces, career, health, issues, security, fish, maid, sales girls, petrol pump,anti-woman, discrimination,ഇപ്പോഴും തുടരുന്ന പരമ്പരാഗത തൊഴിലുകളിൽ പ്രധാനപ്പെട്ടതാണ് മത്സ്യവിൽപ്പന. മത്സ്യത്തൊഴിലാളികളുടെ ലോകത്ത് വനിതകളുടെ പ്രാധാന്യം അത്ര വേഗം തള്ളിക്കളയാവതല്ല. സൂര്യൻ കിഴക്ക് വെള്ള കീറും മുൻപ് ഭാരിച്ച തലച്ചുമടുമായി മത്സ്യ വിൽപ്പനയ്ക്കിറങ്ങുന്ന വനിതാ തൊഴിലാളികൾ.

യാത്രാവേളയിൽ ഇക്കൂട്ടരോട് അറപ്പോടെ പെരുമാറുന്ന മറ്റ് യാത്രക്കാർ, കണ്ടക്ടറുടെ വക ശകാരം ഇവയെല്ലാം നേരിട്ട് വീടുകൾ തോറും കയറിയിറങ്ങിയും ചന്തയിലെ അസൗകര്യങ്ങളെ നേരിട്ടും അന്തിയോടെ കുടിലണയുമ്പോൾ പിന്നെയുമില്ല വിശ്രമം.

രാവേറെച്ചെല്ലുവോളം തുടരണം പാചകം, തുണിലക്കൽ പോലുള്ള മറ്റ് ചുമതലകൾ. അതിനിടയിലാകും മദ്യപാനിയായ കണവന്റെ അട്ടഹാസവും തെറി വിളിയും. കാലവർഷമായാൽ പിന്നെ കടലിന്റെ കലിതുള്ളൽ കൂടി സഹിക്കണം. പിന്നെ കൂടും കുടുക്കയുമായി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് കൂടുമാറ്റം.

ഇതിനിടയിൽ കുട്ടികളുടെ പഠിത്തം, അസുഖം എന്നിവയെച്ചൊല്ലിയുള്ള വേവലാതികൾക്ക് പുറമെ കടബാധ്യതയെ ചൊല്ലിയുള്ള ചിന്താഭാരവും കൂടിയാകുമ്പോൾ ശരീരവും മനസും തളർന്നില്ലെങ്കിലേയുള്ളൂ അത്ഭുതം.

working women, lower wage,  hidden crises,  jobs, hidden crises of working women workforce,faces, career, health, issues, security, fish, maid, sales girls, petrol pump,anti-woman, discrimination,

നെയ്ത്ത്ശാലകൾ അരങ്ങൊഴിഞ്ഞപ്പോൾ

കാലം മാറിയപ്പോൾ നല്ലോണം കോലം മാറിയ ഒരു തൊഴിൽ മേഖലാണല്ലോ നെയ്ത്ത് ശാലകൾ. ഗാന്ധിജിയിലൂടെ സംഭവിച്ച ഖാദി വിപ്ലവം കേരളത്തിലും തരംഗമായപ്പോൾ അക്കാലത്ത് ഒട്ടേറെ വനിതകൾക്കത് വരുമാന മാർഗ്ഗമായി.

എന്നാൽ യന്ത്രവത്ക്കരണത്താൽ തിരിച്ചടി നേരിട്ട നെയ്ത്ത് ശാലകളിൽ ഭൂരിഭാഗവും കാലത്തിന്റെ കുത്തൊഴുക്കിൽ പോയ് മറഞ്ഞു. ഈ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ പലരുമിപ്പോഴും സ്വന്തം വീട്ടിലും അന്യരുടെ വീട്ടിലും അടുക്കളപ്പണിയുമായി കഴിയുന്നു.

working women, lower wage,  hidden crises,  jobs, hidden crises of working women workforce,faces, career, health, issues, security, fish, maid, sales girls, petrol pump,anti-woman, discrimination,

വീട്ടുജോലിക്കാർ അനിവാര്യം; പക്ഷേ ചിന്താഗതിയോ?

വീട്ടുജോലിക്ക് ആളെക്കിട്ടാനില്ലന്ന പരിഭവം പറച്ചിലുകൾ ഇന്ന് സർവ്വസാധാരണമായിരിക്കുകയാണ്. പ്രസവ ശുശ്രൂഷ, രോഗീപരിചരണം, പാചകം, പാത്രം കഴുകൽ, അടിച്ചുവാരൽ ഇന്നിങ്ങനെ വീട്ടു പണികളെ തരം തിരിച്ച് ഇക്കാലത്ത് ആളുകളെ ജോലിക്കായ് തേടുന്നതു കാണുമ്പോൾ കണ്ണ്, പല്ല്, ത്വക്ക്, ഹൃദയം എന്നിങ്ങനെ ഓരോന്നിലും വിദഗ്ദ്ധ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആതുരസേവന മേഖലയെ ഓർത്തു പോകുന്നു.

വീട്ടുജോലിക്കാരി എത്തിയില്ലെന്ന കാരണം പറഞ്ഞ് ലീവെടുക്കുന്ന ഉദ്യോഗസ്ഥകൾ പക്ഷേ പലപ്പോഴും ഇവരോട് കാട്ടുന്നത് തികഞ്ഞ അവജ്ഞയും. വീട്ടിൽ ജോലിക്കാരിയുണ്ടെന്ന് അറിയിച്ച് ദുരഭിമാനം കൊള്ളുവാനായി സ്ഥാനത്തും അസ്ഥാനത്തും അവരെ കുറിച്ചുള്ള കുറ്റങ്ങൾ സഹപ്രവർത്തകരോടക്കം വിളമ്പുന്നവർ ഇക്കാലത്ത് സർവ്വസാധാരണമായിരിക്കുകയാണ്.

വീട്ടിലെന്തെങ്കിലും കാണാതായാൽ സംശയത്തിന്റെ ആദ്യമുന നീളുന്നത് വീട്ടിലെ പണിക്കാരിയുടെ നേർക്കാവുമെന്നതിൽ വിട്ടുവീഴ്ച്ചയേയില്ല. അന്യ വീടുകളിൽ പണിയെടുക്കവെ ഇവർ നേരിടേണ്ടി വരുന്ന ശാരീരിക-മാനസിക വെല്ലുവിളികൾ അനവധിയാണെങ്കിലും ഈ അസംഘടിത ജോലിക്കാരുടെ പ്രശ്നങ്ങൾ വേണ്ടരീതിയിൽ ചർച്ച ചെയ്യപ്പെടുന്നില്ല.

ശബളത്തിൽ നിന്ന് നല്ലൊരു വിഹിതം കരസ്ഥമാക്കിക്കൊണ്ട് ഇവരെ നിയോഗിക്കുന്ന റിക്രൂട്ടിങ്ങ് ഏജൻസികൾ നടത്തുന്ന തട്ടിപ്പുകളും തുടർക്കഥയാവുകയാണ്.

പെട്രോൾ പമ്പുകളിലെ സ്ത്രീ ജീവിതങ്ങൾ

എന്തുകൊണ്ടാവാം പെട്രോൾ പമ്പുകളിലെ വനിതാ ജീവനക്കാരികൾ സദാസമയവും മുഖത്ത് അമർഷവും വെറുപ്പും നിറച്ച് നിൽക്കുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരം ഇന്നലെയാണ് ലഭിച്ചത്. നാട്ടിലെ പെട്രോൾ പമ്പിൽ രാവിലെ ചെന്നപ്പോഴുണ്ട് വനിതാ ജീവനക്കാരികൾ കൂട്ടം കൂടി നിൽക്കുന്നു.

അത്തരമൊരു കാഴ്ച്ച അപൂർവ്വമാണ്. ഒരാൾ കരയുന്നു. പമ്പ് ഉടമയുടെ ഒറ്റനോട്ടത്താൽ സംഘം പിരിഞ്ഞു പോയി ജോലി തുടർന്നു. ഒരു യുവതിയോട് കാരണം തിരക്കിയപ്പോൾ അറിഞ്ഞു പെട്രോളടിക്കാനെത്തിയ ഏതോ ഒരു പകൽ മാന്യൻ അയാളുടെ തനിനിറം പുറത്തെടുത്തുവത്രെ. അയാളുടെ പുറത്ത് വേതാളം പോൽ ചാഞ്ഞുകിടന്നിരുന്ന മോഡേൺ ‘ചരക്ക് ‘ അതു കേട്ട് പൊട്ടിച്ചിരിച്ചുവത്രെ.

പുതുതായി ജോലിക്കെത്തിയതിനാലാണ് ആ പെൺകുട്ടി കരഞ്ഞതെന്നും ഇത്തരം സംഭവങ്ങൾ നിത്യേന നടക്കാറുണ്ടെന്നും യുവതി വെളിപ്പെടുത്തിയപ്പോൾ എന്താണ് മറുപടിയേണ്ടേതെന്നറിയാതെ ഉഴറിപ്പോയി. വണ്ടി നീക്കിവയ്ക്കാനും മറ്റും ദേഷ്യത്തോടെ ഈ വനിതകൾ കൽപ്പിക്കുമ്പോൾ പലപ്പോഴും കശപിശയുണ്ടാകുന്നതിന് സാക്ഷിയായിട്ടുണ്ട്.

ആദ്യം വന്നെത്തിയ സ്ത്രീകളെ ഒഴിവാക്കി പുരുഷന്മാർക്ക് പെട്രോൾ നൽകുന്നവരോട് അരിശവും തോന്നിയിട്ടുണ്ട്. എന്നാൽ ഇവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചോർത്തപ്പോൾ ഇനി മേലാൽ ഇവരോട് അത്യധികം സഹിഷ്ണുതയോടെ മാത്രമേ പെരുമാറൂ എന്ന് നിശ്ചയിച്ചുറപ്പിച്ചു.

പെട്രോൾ പമ്പുകളിൽ ഒരേ നിൽപ്പ് നിൽക്കുന്ന ഇവർക്ക് ഒട്ടൊന്നു  വിശ്രമിക്കാൻ അവസരം ലഭിക്കാറുണ്ടോ എന്ന ചോദ്യം ന്യായമായും ഉയർന്നു. “ഓ അങ്ങനെയൊന്നുമില്ല.”

”കസേരയൊന്നുമില്ലെങ്കിലും ഇവിടെയെവിടെയെങ്കിലും ഇരിക്കാമെന്നു വിചാരിച്ചാലും അതിനൊന്നും സമയം കിട്ടില്ലെന്നേ” എന്നായിരുന്നു ലതയുടെ മറുപടി. ( പേര് സാങ്കൽപ്പികം. വയറ്റുപ്പിഴപ്പാണേ വിഷയം. പേര് വെളിപ്പെടുത്തി പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിട്ടിട്ടെന്തു നേടാൻ! )

സെയിൽസ് ഗേളുകളും ഇരിപ്പ് സമരവും

കടകളിലെ സ്ത്രീത്തൊഴിലാളികൾ ഇനി നിന്ന് ബുദ്ധിമുട്ടേണ്ടതില്ലെന്ന വാർത്ത ഏതാനും ദിവസങ്ങൾക്ക് മുൻപ് വന്നിരുന്നുവല്ലോ. ദീർഘനേരം നിന്ന് ജോലി ചെയ്യുന്നവർക്ക് ഇരിക്കുന്നതിന് സൗകര്യം ഒരുക്കണം എന്ന നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയ ആ വാർത്തയിൽ പക്ഷേ മറ്റൊരു കല്ലുകടി വിശേഷമുണ്ടായിരുന്നു.

രാത്രി ഒൻപതിന് ശേഷവും രാവിലെ ആറിനും ഇടയ്ക്കുള്ള സമയങ്ങളിലും സ്ത്രീകളെ ജോലിക്ക് നിയോഗിക്കാൻ പ്രത്യേക വ്യവസ്ഥകളോടെ അനുമതി നൽകിയത് വസ്ത്രശാലകളിലെ സെയിൽസ് ഗേളുകൾ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടിയാകില്ലേ എന്നതാണ് ചോദ്യം.

ഓണം പോലുള്ള ഉത്സവ വേളകളിൽ വസ്ത്ര വ്യാപാര രംഗത്തുണ്ടാകുന്ന അഭൂതപൂർവമായ തിരക്ക് ഓർക്കുമ്പോൾ അമിത ജോലിഭാരത്താൽ ഇപ്പോൾ തന്നെ കഷ്‌ടപ്പെടുന്ന ഈ വനിതകളുടെ ദുരിതം ഇനിയും വർദ്ധിക്കില്ലേ എന്നതാണ് പൊതുവെയുള്ള ആശങ്ക.

മറ്റ് ചില മേഖലകളും വെല്ലുവിളികളും

വസ്ത്ര നിർമ്മാണ ശാലകൾ, ചപ്പാത്തി നിർമ്മാണ യൂണിറ്റുകൾ, ജൂവലറികൾ, തട്ടുകടകൾ, റോഡ് നിർമ്മാണം, കെട്ടിടനിർമ്മാണം  എന്നിവിടങ്ങളിൽ പണിയെടുക്കുന്ന അനേകം സ്ത്രീകൾ ശുചിമുറിയില്ലാതെയും സുരക്ഷാ ഭീഷണി നേരിട്ടും ജീവിതം തള്ളിനീക്കുകയാണ്.

പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും രോഗിയായ ഭർത്താവിനെയും സംരക്ഷിക്കുവാനായി മാറനല്ലൂരിൽ തട്ടുകട നടത്തുന്ന സിന്ധു എന്ന യുവതിയുടെ ദുരിത കഥ ഇന്നലെ പുറത്തു വന്നിരുന്നു. നിർധന കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായ തട്ടുകട മൂന്ന് തവണയാണ് സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചത്.

അധ്യാപികമാരായും, ബ്യൂട്ടീഷ്യന്മാരായും ധാരാളം വനിതകൾ തങ്ങളുടെ ജീവിതവൃത്തിയ്ക്കുള്ള വരുമാനം കണ്ടെത്തുന്നുണ്ട്. എന്നാൽ സ്വകാര്യ സ്കൂളുകളിൽ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന ചില അധ്യാപികമാരോട് സംസാരിക്കവെ ശ്രദ്ധിച്ചു അവരിൽ പലർക്കും സ്ഥിരമായുള്ള ഒച്ചയടപ്പ്; ഒപ്പം കാലുകളിൽ വെരിക്കോസ് വെയിൻ സൃഷ്ടിച്ച പ്രശ്നങ്ങൾ. ബ്യൂട്ടീഷ്യന്മാരെ പറ്റി ഇപ്പോഴും സമൂഹത്തിന് മോശം കാഴ്ചപ്പാടാണ് ഉള്ളതെന്ന് അവരിൽ ചിലർ പരാതിപ്പെടുന്നു.

കുടുംബിനികൾക്ക് അത്താണിയാകാൻ ചില പദ്ധതികൾ

working women, lower wage,  hidden crises,  jobs, hidden crises of working women workforce,faces, career, health, issues, security, fish, maid, sales girls, petrol pump,anti-woman, discrimination,

കുടുംബശ്രീ യൂണിറ്റുകൾ, സഹകരണ സംഘങ്ങളുമായി ചേർന്നുള്ള വായ്പാപദ്ധതിയായ ‘മുറ്റത്തെ മുല്ല’ പോലുള്ള വായ്പാ പദ്ധതികൾ, മുദ്ര ലോൺ എന്നിവ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുവാനുള്ള പ്രയത്നത്തിൽ വീട്ടമ്മമാർക്ക് താങ്ങും തണലുമാകാറുണ്ട്.

അച്ചാർ-ലഘു ഭക്ഷണ നിർമ്മാണം, അടുക്കളത്തോളം, പൂന്തോട്ടമൊരുക്കൽ, തയ്യൽ, പുഷ്പ വിപണി എന്നിവയിലൂടെ ഇന്ന് ധാരാളം വനിതകൾ സ്വയം പര്യാപ്തത നേടുന്നുണ്ട്. എന്നിരുന്നാലും ഇനിയുമേറെ മുന്നേറാനുണ്ട് ഈ വിഷയത്തിൽ.

സോളാറിന്റെ പേരിൽ തട്ടിപ്പുകൾ നടത്തി രാഷ്ട്രീയത്തിന്റെ നൈതികതയെ പോലും മുൾമുനയിൽ നിർത്തിയവരെ വാഴ്ത്താൻ ആരാധകവൃന്ദം മത്സരിക്കവെ; കള്ളനോട്ടടി, മയക്കുമരുന്ന്-കള്ളപ്പണം കടത്തൽ എന്നിവ നടത്തുന്ന നടിമാരുടെ ജീവിതകഥകൾ പൊടിപ്പും തൊങ്ങലും വച്ച് വിളമ്പവെ; സമ്പത്തിനും പ്രശസ്തിയ്ക്കും വേണ്ടി എന്ത് കോപ്രായങ്ങൾ കാട്ടിയും സ്ത്രീ സമൂഹത്തിനകമാനം അപമാനം സൃഷ്‌ടിക്കുന്ന സ്ത്രീ ജന്മങ്ങളുടെ ജീവിത രീതികൾ വരച്ചു കാട്ടാൻ മസാലക്കഥകൾ രചിക്കുന്നവർ വർദ്ധിച്ചു വരവെ; ജീവിതം ആർഭാടപൂർവ്വം കൊണ്ടാടുന്ന, ‘കൊച്ചമ്മമാർ’ എന്ന് പൊതുവെ അറിയപ്പെടുന്ന വനിതകൾ വളരെ ചുരുക്കമാണെന്നും സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട് ജീവിതത്തിന്റെ വഴിയോരങ്ങളിൽ നട്ടം തിരിയുന്ന വനിതകൾ ബഹുഭൂരിപക്ഷമുണ്ടെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്ന രീതിയിൽ പ്രവർത്തിക്കാൻ മാധ്യമങ്ങളും അധികൃതരും കൂടുതൽ താല്പര്യം കാട്ടണം എന്നുമാണ് സ്ത്രീകൾ സമൂഹത്തോട് ആവശ്യപ്പെടുന്നത്. ‘നമുക്കൊപ്പം’ എന്ന് കേൾക്കാനാണ് ഇവർ ആശിക്കുന്നത്. ആഗ്രഹിക്കയല്ലാതെ മറ്റെന്തുണ്ട് പോംവഴി?!

 ശാലിനി വി എസ് നായർ  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

weekly-cartoon-hakus-manasa-vacha-July-2018

ശശി തരൂരിന്റെ പ്രസംഗത്തിനെതിരെ ബിജെപി

കയര്‍ മാര്‍ക്കറ്റിംഗ് കമ്പനി രൂപീകരിക്കും