കെ എസ് ആർ ടി സി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ബുധനാഴ്ച (ഇന്ന്) രാത്രി മുതൽ നടത്താനിരുന്ന കെ എസ് ആർ ടി സി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുക്കാൻ സംഘടനകളോട് ഹൈക്കോടതി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു  . അനിശ്ചിതകാല പണിമുടക്കിനാണ് ഭരണപക്ഷ-പ്രതിപക്ഷ യൂണിയന്‍ ആഹ്വാനം ചെയ്തിരുന്നത്. ശമ്പള പരിഷ്‌കരണം, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് ആഹ്വാനം.

ഡിസംബറില്‍ ഒരു ഗഡു കുടിശിക ക്ഷാമബത്ത നല്‍കാമെന്ന വാക്ക് പാലിച്ചില്ലെന്നാണ് യൂണിയനുകളുടെ പ്രധാന പരാതി. എന്നാല്‍ പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ നാലുകോടി രൂപ അനുവദിച്ചിട്ടുണ്ട്.

എങ്കിലും, അതുകൊണ്ടുമാത്രം പ്രശ്‌നം തീര്‍ന്നില്ലെന്ന് നേതാക്കള്‍ പറയുന്നു.  ശമ്പള പരിഷ്‌കരണത്തിലും പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നതിലും ഡിസംബറില്‍ ഗതാഗതമന്ത്രിയും തൊഴില്‍മന്ത്രിയും നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് ആവശ്യം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബോളിവുഡിലേക്ക് പ്രിയ വാര്യരും

വെര്‍ച്വല്‍-ഓഗ്മെന്‍റഡ് റിയാലിറ്റിയില്‍ മികവിന്‍റെ കേന്ദ്രം കൊച്ചിയില്‍