Iranian chess player,Hijab,US team
in , ,

ഹിജാബ് ധരിക്കാത്ത ഡോര്‍സ ഇനി അമേരിക്കയെ പ്രതിനിധീകരിക്കും

ന്യൂയോര്‍ക്ക്: ഹിജാബ് (Hijab) ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടർന്ന് സ്വന്തം രാജ്യത്തിന് വേണ്ടി ചെസ്സ് ടീമില്‍ കളിയ്ക്കാൻ കഴിയാതിരുന്ന ഇറാനിയന്‍ പെൺകുട്ടി ഡോര്‍സ ദേരഖ്ഷാനി (Dorsa Derakhshani) ഇനി അമേരിക്കയ്ക്കു വേണ്ടി കളിക്കും. അമേരിക്കൻ ചെസ്സ് ഫെഡറേഷനാണ് (US Chess Federation) ഇക്കാര്യം വെളിപ്പെടുത്തിയത്.

ടെഹ്റാനിൽ ജനിച്ച 19-കാരിയായ ഇറാനിയന്‍ ചെസ്സ് കളിക്കാരി ഡോര്‍സ ദേരഖ്ഷാനി ഹിജാസ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്  താരത്തിന്റെ ചെസ് കളിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ജനുവരിയിലെ ജിബ്രാള്‍ട്ടര്‍ ചെസ്സ് ഫെസ്റ്റിവലില്‍ ഇറാനു വേണ്ടി കളിക്കുന്നതിന് തയ്യാറായ ഡോര്‍സയെ ഇറാനിയന്‍ ചെസ്സ് ഫെഡറേഷനാണ് വിലക്കിയത്.

തുടർന്ന് അമേരിക്കയിലെത്തിയ ഡോര്‍സ സെയിന്റ് ലൂയിസ് യൂണിവേഴ്സിറ്റിയിൽ പ്രവേശിച്ച് സ്കൂൾ ടീമിന് വേണ്ടി കളിച്ചു. ഡോര്‍സയെ അമേരിക്കയുടെ ഔദ്യോഗിക ചെസ്സ് കളിക്കാരിയായി അംഗീകരിച്ചതായും ഇനി ഡോർസ അമേരിക്കയെ പ്രതിനിധീകരിച്ച് കളിക്കുമെന്നും അമേരിക്കൻ ചെസ്സ് തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചു.

വേൾഡ് ചെസ്സ് ഫെഡറേഷന്റെ (എഫ്ഐഡിഇ) വുമൺ ഗ്രാൻഡ്മാസ്റ്റർ, ഇന്റർനാഷണൽ മാസ്റ്റർ എന്നീ ടൈറ്റിലുകൾ ഡോര്‍സ നേടിയിട്ടുണ്ട്. ജിബ്രാൾട്ടർ മത്സരത്തിന് ശേഷം ഡോര്‍സയുടെ സഹോദരനും ഇറാനിയൻ ചെസ്സ് ഫെഡറേഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

താൻ മുൻപും ഹിജാബ് ധരിക്കാതെ മത്സരിച്ചിട്ടുണ്ടെന്നും എന്നാൽ ജിബ്രാൾട്ടർ മത്സരത്തിൽ തനിക്ക് വിലക്ക് ഏർപ്പെടുത്തിയതിന് കാരണം മറ്റെന്തോ ആയിരിക്കാമെന്നും നാഷണൽ പബ്ലിക് റേഡിയോയിലൂടെ ഡോര്‍സ അഭിപ്രായപ്പെട്ടിരുന്നു. ഭാവിയിൽ ഒരു ഡെന്റിസ്റ് ആകണമെന്നാണ് ഡോര്‍സയുടെ ആഗ്രഹം.

അമേരിക്കയുടെ വനിതാ ചാമ്പ്യനായ നാസി പൈകിഡ്സി ഉൾപ്പെടെയുള്ള പല പ്രമുഖ വനിതാ താരങ്ങളും ടെഹ്‌റാൻ മത്സരം ഉപേക്ഷിച്ചിരുന്നു. ടെഹ്‌റാൻ മത്സരത്തിൽ പങ്കെടുക്കുന്ന വനിതകൾ തലമുടി മറയ്ക്കുന്ന ഹിജാബ് നിർബന്ധമായും അണിയണമെന്ന നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് വനിതാ താരങ്ങൾ മത്സരത്തിൽ നിന്ന് പിന്മാറിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,

ഹാദിയ കേസിൽ എന്‍‌ഐ‌എ അന്വേഷിക്കേണ്ട കുറ്റങ്ങളില്ല: കേരളം

iphone-8

ഐഫോണ്‍ 8: പ്രശ്നത്തിന് പരിഹാരം തേടി ആപ്പിൾ