Himachal, Rakesh Singha,CPM, won, election, Theog seat, Himachal Pradesh, election results, assembly elections, 
in ,

ഹിമാചല്‍ നിയമസഭയിൽ 24 വർഷത്തിന് ശേഷം സിപിഎം പ്രതിനിധി

ഷിംല: ഹിമാചല്‍ പ്രദേശ് (Himachal Pradesh) നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം (CPM) സ്ഥാനാര്‍ത്ഥിയ്ക്ക് ചരിത്ര വിജയം. 24 വർഷങ്ങൾക്ക് ശേഷം ഹിമാചല്‍ നിയമസഭയിലേയ്ക്ക് സിപിഎം പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗയാണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.

ബി.ജെ.പിയുടെ രാകേഷ് വര്‍മ്മയെ അട്ടിമറിച്ച് രാകേഷ് സിംഗ 24,791 വോട്ടുകള്‍ക്കാണ് വിജയിച്ചത്. രാകേഷ് വര്‍മ്മ 22,808 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിന്റെ ദീപക് റാഹോർ വെറും 9,101 വോട്ടുകളാണ് സ്വന്തമാക്കിയത്.

വോട്ടെണ്ണൽ ആരംഭിച്ചപ്പോള്‍ തന്നെ രാകേഷ് സിംഗ വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു. സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ രാകേഷ് സിംഗ എസ്.എഫ്.ഐയിലൂടെയാണ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

1993-ലെ തെരഞ്ഞെടുപ്പിലും രാകേഷ് സിംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്ഥാനത്ത് കര്‍ഷക സമരങ്ങള്‍ ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാകേഷ് സിംഗ നിലവില്‍ കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയാണ്.

ഷിംലയുടെ അതിര്‍ത്തിയിലുള്ള ചെറിയ മണ്ഡലമായ തിയോഗിലാണ് രാകേഷ് സിംഗ വിജയിച്ചത്. 1967, 1990 വര്‍ഷങ്ങളിലും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് വിജയിച്ചിരുന്നു.

സിംഗ അടക്കം ആറ് സ്ഥാനാര്‍ത്ഥികളാണ് തിയോഗ് മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്. ഹിമാചലിലെ കിനോറില്‍ കോര്‍പ്പറേറ്റ് സ്ഥാപനമായ ജെയ്പീ നിര്‍മ്മിക്കുന്ന വാങ്ടു കര്‍ച്ചാം ജലവൈദ്യുത നിലയത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ രാകേഷ് സിംഗയുടെ നേതൃത്വത്തില്‍ വന്‍ സമരം തുടരുകയാണ്.

സമരത്തിനിടെ ഇദ്ദേഹത്തിനെതിരെ വധശ്രമവുമുണ്ടായി. കോണ്‍ഗ്രസിന് ഹിമാചലിലെ അധികാരം നഷ്ടമായ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേറുമ്പോള്‍ സഭയില്‍ രാകേഷ് സിംഗയിലൂടെ ഇടതുപക്ഷ ശബ്ദമുയരും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Toonz Media Group, Fruit Ninja, animation, awards, won, Technopark,Viju thomas , audience ,suntec convention centre,Singapore ,received, award,Indywood,Asian Television

ടൂൺസ് മീഡിയ ഗ്രൂപ്പിന് അനിമേഷൻ പുരസ്കാരങ്ങൾ

Austria, AsTeRICS Academy, ICFOSS,motor disabilities, Free and Open Source Assistive Technology tools , India, IT AsTeRICS , provide ,Assistive Technology, motor ,disablities people , provide ,International Centre for Free and Open Source Software , organisation ,Department of IT,,AsTeRICS Academy,support ,individuals , motor disorders, computers ,electronic equipment,free software , free design , hardware , technologies ,local community,

വെല്ലുവിളി നേരിടുന്നവർക്ക് ഐസിഫോസ്-ആസ്റ്ററിക്‌സ് ഉപകരണങ്ങൾ