Hindus ,minority, petition, SC
in ,

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി; സുപ്രീം കോടതി ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് (Hindus) ന്യൂനപക്ഷ പദവി (minority status) നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താൽപ്പര്യ ഹര്‍ജി (PIL) ഫയലില്‍ സ്വീകരിക്കാന്‍ സുപ്രീം കോടതി (SC) വിസമ്മതിച്ചു.

എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഇത്തരം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ന്യൂനപക്ഷ കമ്മീഷനാണുള്ളതെന്നും സുപ്രീം കോടതിയ്ക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. വിഷയത്തില്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാന്‍ ഹര്‍ജിക്കാരനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ജമ്മു കാശ്മീര്‍, മണിപ്പൂര്‍, ലക്ഷദ്വീപ്, അരുണാചല്‍ പ്രദേശ്, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കളുടെ പ്രാതിനിധ്യം കുറവാണെന്നും അതിനാല്‍ ഈ സംസ്ഥാനങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നും ചുണ്ടിക്കാണിച്ചാണ് പൊതു താൽപ്പര്യ ഹര്‍ജി സമർപ്പിച്ചത്.

മറ്റു മതവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാ കണക്കുകള്‍ ഹര്‍ജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ വെബ് പോർട്ടലായ ഇന്ത്യാ ഫാക്ട്സിൽ ‘ഹിന്ദു ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട്’ എന്ന പേരിൽ ആഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ച വിവരങ്ങളും ഉൾപ്പെടുത്തിയാണ് അശ്വിനികുമാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. മതേതരത്വം എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന രാഷ്ട്രീയം ജനാധിപത്യത്തിന് ദോഷകരമാണെന്നും ഹർജിയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Alexander Sokurov-IFFK- films-The Sun-

അലക്സാണ്ടർ സൊഖുറോവ്: വിവാദ-വിസ്മയങ്ങളുടെ ഉറ്റ തോഴൻ

കോടതിയലക്ഷ്യം: ജല അതോറിറ്റി എം.ഡിക്കെതിരെ അറസ്റ്റ് വാറണ്ട്