in ,

തിരുവനന്തപുരം ജില്ലയില്‍ എച്ച്.ഐ.വി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു

തിരുവനന്തപുരം: ജില്ലയില്‍ എച്ച്.ഐ.വി [ HIV ] പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സബ്കളക്ടര്‍ ഡോ. ദിവ്യ. എസ് അയ്യര്‍.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ സംസ്ഥാനത്ത് മുന്നില്‍ നില്‍ക്കുന്ന മൂന്ന് ജില്ലകളില്‍ തിരുവനന്തപുരം ജില്ലയും ഉള്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി.  ഇതിനായി സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെ സേവനം കൂടി പ്രയോജനപ്പെടുത്തുമെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എച്ച്.ഐ.വി ജില്ലാതല അവലോകന യോഗത്തില്‍ അവര്‍ അറിയിച്ചു.

സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പരിശോധനയക്ക് വിധേയരാകുന്നവരുടെ കണക്കുകകള്‍ മാത്രമാണ് നിലവില്‍ ലഭ്യമെന്നും  എച്ച്.ഐ.വി പോസിറ്റീവ് ആയവരുടെ എണ്ണം ലഭ്യമാക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി.

ലേബര്‍ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്കരണത്തിന് മുന്‍തൂക്കം നല്‍കും.  ഹൈ റിസ്‌ക് ഗ്രൂപ്പുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മേഖലകളില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതും  പുതുതായി രോഗം നിര്‍ണയിക്കപ്പെട്ടവരില്‍ എണ്‍പത് ശതമാനവും വീട്ടമ്മമാരാണെന്നതും  യോഗം വിലയിരുത്തി.

ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, വിവിധ സന്നദ്ധ സംഘടനകള്‍, സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ദേശീയ എയ്ഡസ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഇലക്‌ട്രോണിക്‌സ് ഉല്‍പാദനത്തില്‍ കുതിപ്പിനൊരുങ്ങി കേരളം

സ്‌കൂൾ വിദ്യാര്‍ഥികള്‍ക്കിനി ശ്രദ്ധയുടെ കൈത്താങ്ങ്