in

ഓർമകളിൽ കലാഭവൻ മണി

മലയാള  സിനിമയുടെ  മണിമുഴക്കം  അവസാനിച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം. നാടൻ പാട്ടിന്റെ താളവും തനതു ശൈലിയിലുള്ള  അഭിനയ മികവും കൊണ്ട് തെന്നിന്ത്യൻ സിനിമാ  ലോകത്ത് താരമായി  മാറിയ പ്രിയപ്പെട്ട കലാകാരൻ കലാഭവൻ മണിക്ക്  കലാകേരളത്തിന്റെ  ശ്രദ്ധാഞ്ജലി .

2016 മാർച്ച് ആറാം  തീയതിയാണ് കലാലോകത്തെ കണീരിലാഴ്ത്തി  കലാഭവൻ  മണി എന്ന അതുല്യപ്രതിഭ നമ്മെ വിട്ടുപിരിഞ്ഞത്. ഈ ചാലക്കുടിക്കാരനും  അദ്ദേഹം സമ്മാനിച്ച കഥാപാത്രങ്ങളും  നാടൻ പാട്ടുകളുമെല്ലാം കാലത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് ഈ ഭൂമിയിൽ അനശ്വരമായി തുടരും. കടുത്ത ദരിദ്രത്തിന്റെ ചൂടേറ്റാണ് കലാഭവൻ മണിയെന്ന കലാകാരൻ വളർന്നത്. കലയോടുള്ള  അടക്കാനാവാത്ത അഭിനിവേശമാണ് മണിയെന്ന സാധാരണക്കാരനെ തെന്നിന്ത്യ മുഴുവൻ  അറിയപ്പെടുന്ന വ്യക്തിയാക്കി  മാറ്റിയത്.

ജനിച്ച് വളർന്ന നാടിനെയും  നാട്ടുകാരെയും  തന്റെ  വളർച്ചയ്ക്കൊപ്പം ചേർത്തുപിടിച്ച  വ്യക്തിയായിരുന്നു മണി. ആരെയും  ആകർഷിക്കുന്ന തനത് ചിരിയാണ് ആ   ഓർമയെ കൂടുതൽ തെളിമയുള്ളതാക്കുന്നത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാനും കരയിപ്പിക്കാനും മണിയെന്ന അഭിനേതാവിന് അസാമാന്യ കഴിവായിരുന്നു.കലാഭവനിലൂടെയാണ്  മണിയിലെ  കലാകാരൻ  ചുവടുവെയ്ക്കുന്നത്‌ . സിബി മലയിൽ സംവിധാനം ചെയ്‌ത  ആദ്യ ചിത്രമായ  അക്ഷരത്തിൽ (1995 )  ഒരു  ഓട്ടോ ഡ്രൈവവറുടെ വേഷമായിരുന്നു മണിക്ക്. സുന്ദർദാസിന്റെ സല്ലാപത്തിലെ ചെത്തുകാരന്റെ വേഷത്തോടെ മണി മലയാളത്തിൽ തന്റേതായ സ്ഥാനം ഉറപ്പാക്കി. 

കൊച്ചു കൊച്ചു വേഷങ്ങളിലൂടെ ശ്രദ്ധേയനായ മണി പിന്നീട് നായക നിരയിലേക്ക് ഉയർന്നു. മണി എന്ന  ചാലക്കുടിക്കാരൻ  സ്വന്തമാക്കിയ  വിജങ്ങൾക്ക് പിന്നിൽ കണ്ണീരിന്റെയും  കഷ്ടപ്പാടിന്റെയും  പൊള്ളുന്ന ജീവിതാനുഭവങ്ങളാണുള്ളത്. ദുരൂഹമായ മരണമായിരുന്നു കലാഭവൻ മണിയുടേത്.  മൂന്നാണ്ട് പിന്നിടുമ്പോഴും  വിവാദങ്ങൾക്ക് ശമനമില്ല . സംശയങ്ങളും അവ്യക്തതകളും നീങ്ങാതെ നിൽക്കുന്നു. കേസന്വേഷണം  എങ്ങുമെത്തിയില്ല. കലാഭവൻ മണിയെന്ന അനശ്വര കലാകാരനെ പ്രേക്ഷക ലക്ഷങ്ങൾ ഇപ്പോഴും ഹൃദയത്തോട് ചേർത്ത് വച്ചാണ് ആരാധിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശബ്ദത്തിന്‍റെ സൂക്ഷ്മാംശങ്ങൾ തേടി 

ചര്‍ച്ച് ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കണം: രമേശ് ചെന്നിത്തല