Home ,Green Building,construction,technologies , materials ,
in ,

പച്ചയണിയട്ടെ ഇനി നിങ്ങളുടെ ഭവനങ്ങൾ

വീടൊരു (Home) വിശേഷപ്പെട്ട ഇടമാണ്. സ്വന്തവും സ്വസ്ഥവും സ്വകാര്യവും ആയ ഒരിടം. ഒരു വീട്ടിലെത്തിയാൽ ഏതാണ്ടറിയാം, അതിനുള്ളിലെ ആളുകളെപ്പറ്റി എന്നാണ് പൊതുവെ പറയുക. വൃത്തിയും വെടിപ്പും മാത്രമല്ല അടുക്കും ചിട്ടയും നമ്മോടു സംസാരിക്കും. വീടൊരുക്കുമ്പോൾ പുലർത്തിയ ശ്രദ്ധയും സൂക്ഷ്മതയും ചിലപ്പോളൊഴൊക്കെ സന്ദർശകരെ അത്ഭുതം കൊള്ളിക്കും.

നൈസർഗിക ഭാവനയും കുഞ്ഞു കാര്യങ്ങളിൽ പോലുമുള്ള കരുതലും സൗന്ദര്യവുമൊക്കെ വിരുന്നുകാരെ ആകർഷിക്കും. ശരിക്കും വീട്ടിലെ അന്തേവാസികളുടെ ഒരു എക്സ്റ്റൻഷനാണ് അവരെ ഉൾക്കൊള്ളുന്ന വീട് എന്നും പറയാറുണ്ട്. അത് എത്ര കണ്ട് ശരിയായാലും വീട് ചിലതെല്ലാം പറഞ്ഞു തരും. പ്രത്യേകിച്ചും പുതിയ ട്രെൻഡായി മാറിയിട്ടുള്ള ഹരിത ഗൃഹങ്ങൾ.

പ്രകൃതിസൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് പണിയുന്ന വീടുകളും കെട്ടിടങ്ങളുമാണ് നിർമ്മാണ മേഖലയിലെ പുതിയ ട്രെൻഡ്. മണ്ണും മരവും ചെളിയും ഗ്ലാസ്സും ചുട്ടെടുത്ത കല്ലും മാത്രമല്ല ചൂരലും മുളയും ഉണക്കിയെടുത്ത പുല്ലും എന്തിന് കടലാസുപോലും പുതിയ കാലത്ത് നിർമ്മാണ സാമഗ്രികളിൽ ഇടം പിടിച്ചിരിക്കുന്നു. പ്രകൃതിയിലേക്കുള്ള അസാധാരണമായ ഒരു തിരിഞ്ഞു നടത്തം.

green homeമാലിന്യങ്ങളെ വലിച്ചെടുത്ത് വായു ശുദ്ധീകരിക്കുന്ന വൃക്ഷങ്ങളെ കൂടി വീടിന്റെ ഭാഗമാക്കി മാറ്റുന്നുണ്ട് ചില സ്ഥലങ്ങളിൽ. അങ്ങിനെ പുറത്തു മാത്രമല്ല വീടിന്റെ അകവും ശുദ്ധവും സുന്ദരവും ഹരിതാഭമാകുന്നു. നിർമ്മാണ രംഗത്തെ വിദഗ്ദ്ധരുടെ കണക്കുകൂട്ടലുകൾ ശരിയായി വന്നാൽ വീട് മാത്രമല്ല ഭാവിയിലെ മുഴുവൻ നിർമ്മിതികളും ഗ്രീൻ കോൺസെപ്റ്റിൽ അധിഷ്ഠിതമാവാനാണ് സാധ്യത.

വരുംകാല നിർമ്മാണ മേഖല ഗ്രീൻ ബിൽഡിങ്ങുകളുടേതാണ് എന്നും പറയാം. അതിശയിപ്പിക്കുന്ന വേഗതയിലാണ് ഈ രംഗം സാങ്കേതികമായി മുന്നേറുന്നത്. പുതിയ സാങ്കേതിക വിദ്യയോടൊപ്പം വിപണിയിലെത്തുന്ന ഹരിത നിർമ്മാണ സാമഗ്രികളിലെ പുതുമയും ശ്രദ്ധേയമാണ്. അമേരിക്കയിൽ നിർമ്മാണ രംഗം ഏതാണ്ട് പൂർണ്ണമായും ഗ്രീൻ ബിൽഡിങ് ചട്ടങ്ങൾക്കനുസൃതമായിക്കഴിഞ്ഞു.

2018-ഓടെ ഒരു മില്യണിലേറെ തൊഴിലവസരങ്ങളും വാർഷിക കൂലിയിനത്തിൽ എഴുപത്തഞ്ചു ബില്ല്യനുമാണ് അവിടെ ഈ മേഖലയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അമേരിക്കയിലെ മാത്രം കണക്കാണിത്. പരിസ്ഥിതി മാത്രമല്ല ഗ്രീൻ ബിൽഡിങ് നിർമാണത്തിൽ പരിഗണിക്കപ്പെടുന്നത് എന്ന വസ്തുത ശ്രദ്ധേയമാണ്.

പരിസ്ഥിതിക്ക് പോറലേൽപ്പിക്കുന്നില്ല എന്നതിനൊപ്പം ഹരിത ഗൃഹങ്ങൾ നിർമ്മിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ പലതാണ്. ആരോഗ്യകരമായ ജീവിതാന്തരീക്ഷം തന്നെ ഏറ്റവും പ്രധാനം. വെള്ളവും വൈദ്യുതിയും മറ്റ് ഇന്ധനചിലവുകളും വരുതിയിൽ നിർത്താം എന്ന മെച്ചവുമുണ്ട്. ഈടുനിൽപ്പാണ് മറ്റൊരു ആകർഷണം . എന്തായാലും, ഹരിത ഗൃഹങ്ങളുടേതാണ് ഭാവി എന്നതിൽ തർക്കമില്ല. ഗ്രീൻ ബിൽഡിങ് ആശയം മനസ്സിൽ വച്ച് ഒരു ഹരിത ഗൃഹം ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

വീടിന്റെ വലിപ്പവും സ്ഥാനവും

green-home-construction-blivenews.comവീട് നിർമ്മിക്കാനൊരുങ്ങുമ്പോൾ ആദ്യത്തെ പരിഗണന അതിന്റെ വലിപ്പത്തിനാണ്. താമസക്കാരുടെ എണ്ണത്തിനനുസരിച്ചു വേണം വീട് വലുതോ ചെറുതോ എന്ന് തീരുമാനിക്കാൻ. ഇന്നത്തെ അണുകുടുംബത്തിനു താമസിക്കാൻ ഒരു കൊച്ചു വീട് മതി, കൊട്ടാരം വേണ്ട. പരിസ്ഥിതിക്ക് എത്ര അനുയോജ്യമായ ഹരിത സാങ്കേതിക വിദ്യ ഉപയോഗിച്ചാലും വലിപ്പംകൂടിയാൽ അതിന്റെ പരിപാലനച്ചെലവും കൂടും. വീട് നിർമ്മിക്കാനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോൾ അല്പം കൂടി ജാഗ്രത വേണം. കൊട്ടാരം കെട്ടിയാലും കൊടുങ്കാറ്റു വന്നാൽ തീർന്നു. പരിസ്ഥിതി ദുർബല പ്രദേശം ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളപ്പൊക്കം, ഭൂചലന സാധ്യത എന്നിവയും പരിഗണിക്കണം.

ഊർജ്ജോപയോഗം

വീടിനുള്ള ആലോചന തുടങ്ങുമ്പോഴേ വൈദ്യുതി അടക്കമുള്ള ചിലവിനെ എങ്ങനെ വരുതിയിൽ നിർത്താമെന്ന് ആലോചിക്കാവുന്നതാണ്. അതായത് ഇക്കാര്യത്തിൽ കൃത്യമായ പ്ലാനിംഗ് വേണം.
ഊർജ്ജോപയോഗം കഴിയാവുന്നതും ചുരുക്കണം. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ മാത്രം വാങ്ങുക. റൂഫിങ്, വയറിങ്, ഇൻസുലേഷൻ സാമഗ്രികൾ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം പ്രാരംഭച്ചിലവ് അല്പം കൂടിയാലും ഗുണനിലവാരമുള്ളത് മാത്രം വാങ്ങുക എന്നതാണ്.

ശരിയായ ഇൻസുലേഷൻ

insulation, homeഗ്രീൻ ബിൽഡിങ് നിർമ്മാണത്തിൽ അതീവ ശ്രദ്ധയും കരുതലും പരിഗണനയും നൽകേണ്ട കാര്യമാണിത്. വീട്ടിനുള്ളിലെ ചൂടും തണുപ്പുമൊക്കെ നിയന്ത്രിക്കുന്നതിൽ വാതിലുകൾക്കും ജാലകങ്ങൾക്കും കാര്യമായ പങ്കുണ്ടല്ലോ. കാറ്റും വെളിച്ചവും പരമാവധി കടക്കുന്ന രീതിയിൽ അവ സംവിധാനം ചെയ്യുക. ഒപ്പം ചൂടും തണുപ്പും നിയന്ത്രിക്കുന്ന രീതിയിൽ അടച്ചുറപ്പ് ഉറപ്പാക്കുക. അനാവശ്യ ചോർച്ചകൾ ഒഴിവാക്കണം. തുടക്കം മുതലേ ശ്രദ്ധിച്ചാൽ നിർമ്മാണഘട്ടത്തിലെ വീഴ്ച്ചകൾ ഒഴിവാകും. ഫാനും കൂളറും ഏസിയുമൊക്കെ ആവശ്യത്തിന് മാത്രം ഉപയോഗിച്ച് വൈദ്യുതി ബിൽ വരുതിയിൽ നിർത്താനാകും.

ഈടുറപ്പുള്ള നിർമാണ സാമഗ്രികൾ

നിർമ്മാണ സാമഗ്രികൾ എപ്പോഴും പരിസ്ഥിതിക്ക് ഇണങ്ങുന്നതായിരിക്കണം. പ്ലാസ്റ്റിക് തീർത്തും ഒഴിവാക്കാനാവാതെ വന്നാൽ റീസൈക്ലിങ് സാധ്യതയുള്ളത് മാത്രം ഉപയോഗിക്കുക. റൂഫിങ്ങിനായാലും ഫ്ലോറിങ്ങിനായാലും നിർമ്മാണ സാമഗ്രികൾ ചെലവ് കുറഞ്ഞതും പ്രകൃതിയിൽ നിന്നുള്ളതും പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതും ആകാൻ പ്രത്യേകം ശ്രദ്ധിക്കുക. കൗണ്ടറുകളും കേബിലുകളും ഇൻസുലേഷൻ സാമഗ്രികളും ഉൾപ്പെടെ എന്ത് വാങ്ങുമ്പോഴും അവ പ്രകൃതിസൗഹൃദപരമാണോ എന്ന ചിന്തയുണ്ടാവണം.

സോളാർ പാനലുകൾ

green home, solar panelഗ്രീൻ ബിൽഡിങ്ങിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് സൗരോർജ്ജം. അവകാശവാദങ്ങൾ എന്തെല്ലാം ഉന്നയിച്ചാലും സൗരോർജത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു നിർമ്മിതിയെ ഗ്രീൻ ബിൽഡിങ് ആശയത്തോട് ചേർത്ത് നിർത്താനാവില്ല. പ്രാരംഭച്ചിലവ് ഉയർന്നതാണ് എന്ന തടസം വാദം മാറ്റി നിർത്തിയാൽ സൗരോർജത്തെ അകറ്റി നിർത്താൻ മറ്റൊരു കാരണവും ഇല്ല.

ആരംഭത്തിൽ പാനലുകൾ സ്ഥാപിക്കാനും മറ്റുമായി വരുന്ന ഉയർന്ന തുകയുടെ ദീർഘകാല നേട്ടങ്ങൾ കണക്കിലെടുത്താൽ (cost benefit analysis) സൗരോർജം തന്നെയാണ് മികച്ച ബദൽ. ആവശ്യം കഴിഞ്ഞു അധികം വരുന്ന വൈദ്യുതി ഗ്രിഡിലേക്കു നൽകി നിക്ഷേപത്തുക കുറേശ്ശേയായി തിരിച്ചു പിടിക്കാം. ഒപ്പം സർക്കാർ നൽകുന്ന ഗ്രാന്റുകളും നികുതിയിളവുകളും ഉപയോഗപ്പെടുത്തുകയുമാവാം.

വെള്ളത്തിന്റെ കാര്യക്ഷമമായ ഉപയോഗം

rain water, harvestingജലത്തിന്റെ മിതവും ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ഉപയോഗം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. മികച്ച മഴവെള്ള സംഭരണികളാണ് ഗ്രീൻഹൗസുകൾ. മേൽക്കൂരയിൽ വീഴുന്ന ജലം മുഴുവൻ സംഭരിച്ച് തോട്ടത്തിലെ നനയ്ക്കോ മറ്റോ ഉപയോഗിക്കാം.

ശുദ്ധീകരിച്ചാൽ ടോയ്‌ലെറ്റുപയോഗത്തിനും അത് മതിയാകും. ടാങ്ക് ലെസ് വാട്ടർ ഹീറ്റർ, ജലോപയോഗം പരമാവധി ചുരുക്കുന്ന തരം ടോയ്‍ലെറ്റുകൾ, ഫോസെറ്റുകൾ , ഷവറുകൾ, വാഷിംഗ് മെഷീൻ, ഡിഷ് വാഷർ തുടങ്ങി ഒട്ടേറെ പ്രകൃതി സൗഹൃദ വസ്തുക്കൾ ഗ്രീൻഹൗസുകളിൽ ഉപയോഗപ്പെടുത്താം.

മനോഹരമായ ലാന്റ്സ്കേപ്പിംഗ്

landscapingശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വീടിന്റെ ലാന്റ്സ്കേപ്പിംഗ് ആണ്. വീട് പണിയുന്ന പ്രദേശം, അതിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ, മണ്ണിന്റെ ഘടന, സ്വഭാവം, സ്ഥലത്തിന്റെ ഉയർച്ച താഴ്ച്ചകൾ, ചരിവ്, വീട്ടിലേക്കു കിട്ടാനിടയുള്ള സൂര്യപ്രകാശത്തിന്റെ അളവ്, കാറ്റിന്റെ ഗതി തുടങ്ങിയ നൂറോളം കാര്യങ്ങൾ കണക്കുകൂട്ടി വേണം ലാന്റ്സ്കേപ്പിംഗ് നടത്താൻ. അല്പം ഭാവനയും പ്രായോഗിക ബുദ്ധിയും കലർത്തിയാൽ ലാൻഡ്‌സ്‌കേപ്പിംഗ് സർഗാത്മകമാക്കാം.

എന്തായാലും സ്വന്തമായൊരു വീട് പണിയണം എന്നോ ഇപ്പോഴുള്ളത് ഒന്ന് പുതുക്കി പണിതാലോ എന്നോ ചിന്തിച്ചു തുടങ്ങിയെങ്കിൽ മറക്കേണ്ട, അതിൽ അല്പമെങ്കിലും പച്ച കൂടി കലർത്താൻ.

കടപ്പാട്: ഗ്രീൻലിച്ചൻ

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Vodafone, football season,

ലോകകപ്പ്: ഗോളാരവ മത്സരവുമായി വോഡഫോണ്‍

ജിഷ്​ണു പ്രണോയ് കേസ്: വിമർശനവുമായി സുപ്രീംകോടതി