Honda,2018 Gold Wing,Tokyo,motor show
in ,

ഹോണ്ടയുടെ ഗോള്‍ഡ് വിങ്ങ് മോട്ടോര്‍ ഷോയില്‍ അവതരിച്ചു

ടോക്യോ: പ്രമുഖ വാഹനനിർമ്മാതാക്കളായ ഹോണ്ടയുടെ (Honda) ഫ്ളാഗ്ഷിപ്പ് സൂപ്പര്‍ ബൈക്ക് ‘2018 ഗോള്‍ഡ് വിങ്ങ്’ (2018 Gold Wing) ടോക്യോ മോട്ടോര്‍ ഷോയില്‍ (Tokyo Motor Show) അവതരിച്ചു. അടുത്ത വര്‍ഷം പകുതിയോടെ ‘ഗോള്‍ഡ് വിങ്ങ്’ ഇന്ത്യന്‍ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽ ഗോള്‍ഡ് വിങ്ങിന് പ്രതീക്ഷിക്കുന്ന വില ഏകദേശം 30 ലക്ഷം രൂപയാണ്. 2018 ഗോള്‍ഡ് വിങ്ങ് എന്ന സൂപ്പര്‍ ബൈക്കിനോടൊപ്പം ഗോള്‍ഡ് വിങ്ങ് ടൂർ മോഡൽസും (Gold Wing Tour models) ടോക്യോയിലെ മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിച്ചു.

അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഗോള്‍ഡ് വിങ്ങ് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തും. വളരെയേറെ മാറ്റങ്ങളോടെയാണ് പുതിയ ഗോള്‍ഡ് വിങ്ങ് എത്തിയിരിക്കുന്നത്.

ബൈക്കിന്റെ എന്‍ജിൻ പരിഷ്ക്കരിച്ചതിന് പുറമെ ഭാരവും കുറച്ചിട്ടുണ്ട്. മുൻപത്തെ മോഡലിനേക്കാള്‍ 40 കിലോഗ്രാം ഭാരം കുറവാണ് പുതിയ പതിപ്പിന്. പഴയ പതിപ്പിനെക്കാള്‍ പുതിയ എന്‍ജിന്റെ വലുപ്പം കുറവാണെങ്കിലും കൂടുതല്‍ ഇന്ധനക്ഷമത 2018 ഗോള്‍ഡ് വിങ്ങില്‍ ലഭിക്കുമെന്ന് കമ്പനി വക്താക്കൾ അവകാശപ്പെട്ടു.

Honda-2018 Gold Wing-Tokyo-motor showഅധിക സുരക്ഷ നല്‍കാനായി 2018 ഗോള്‍ഡ് വിങ്ങില്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ എല്‍.ഇ.ഡി ഹെഡ് ലാമ്പ്, ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, കീലെസ് ഇഗ്നീഷ്യന്‍ എന്നിവയാണ് പ്രധാന സവിശേഷതകൾ.

കൂടാതെ കൂടുതല്‍ ഫീച്ചേഴ്സ് ഉള്‍ക്കൊണ്ട ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്‌ട്രോണിക് അഡ്ജസ്റ്റബിള്‍ വിന്‍ഡ് സ്ക്രീന്‍, സാറ്റ് ലൈറ്റ് നാവിഗേഷന്‍ സൗകര്യം എന്നിവയും വാഹനത്തിന് മോടി കൂട്ടുന്നു.

സ്റ്റാന്റേര്‍ഡ് ഗോള്‍ഡ് വിങ്ങ്, കൂടുതല്‍ ടെക്നിക്കല്‍ ഫീച്ചേഴ്സുള്ള ഗോള്‍ഡ് വിങ്ങ് ടൂര്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന ഗോള്‍ഡ് വിങ്ങ് വാഹനപ്രേമികളുടെ മനം കവരുമെന്നാണ് പ്രതീക്ഷ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Martina Hingis ,retire ,tennis,

വീണ്ടും വിട വാങ്ങൽ തീരുമാനവുമായി മാര്‍ട്ടിന ഹിംഗിസ്

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍: ചട്ടവിരുദ്ധമെന്ന് സമിതി