Movie prime

എയര്‍ബാഗ് പ്രശ്നം: 60 ലക്ഷം കാറുകള്‍ തിരിച്ചു വിളിച്ചു ഹോണ്ടയും ടൊയോട്ടയും

എയര്ബാഗിന്റെ രണ്ട് വ്യത്യസ്ത പ്രശ്നങ്ങള് കാരണം ലോകത്താകമാനം 60 ലക്ഷം കാറുകള് തിരികെ വിളിച്ചു ഹോണ്ടയും ടൊയോട്ടയും. 34 ലക്ഷത്തോളം കാറുകളാണ് ടൊയോട്ട തിരികെ വിളിച്ചിരിക്കുന്നത്. ഇടിച്ചയുടന് എയര്ബാഗ് തുറന്നു വരില്ലായെന്നതാണ് ടൊയോട്ട നേരിടുന്ന പ്രശ്നം. ZF-TRW നിര്മിച്ചു നല്കുന്ന കമ്പ്യൂട്ടര് നിയന്ത്രിത എയര്ബാഗുകളിലാണ് പ്രശ്നങ്ങള് കൂടുതലായി കാണപ്പെട്ടത്. ഇത് മൂലം മറ്റുള്ള ആറു കമ്പനികളും വാഹനങ്ങള് തിരികെ വിളിക്കാനുള്ള തയ്യാറെടുപ്പിലാണ്. അങ്ങനെയെങ്കില് അമേരിക്കയില് മാത്രമായി ഒരു കോടി ഇരുപ്പതിയഞ്ചു ലക്ഷം കാറുകള് തിരികെ വിളിച്ചു പ്രശ്നങ്ങള് More
 
എയര്‍ബാഗ് പ്രശ്നം: 60 ലക്ഷം കാറുകള്‍ തിരിച്ചു വിളിച്ചു ഹോണ്ടയും ടൊയോട്ടയും

എയര്‍ബാഗിന്‍റെ രണ്ട് വ്യത്യസ്ത പ്രശ്നങ്ങള്‍ കാരണം ലോകത്താകമാനം 60 ലക്ഷം കാറുകള്‍ തിരികെ വിളിച്ചു ഹോണ്ടയും ടൊയോട്ടയും. 34 ലക്ഷത്തോളം കാറുകളാണ് ടൊയോട്ട തിരികെ വിളിച്ചിരിക്കുന്നത്. ഇടിച്ചയുടന്‍ എയര്‍ബാഗ് തുറന്നു വരില്ലായെന്നതാണ് ടൊയോട്ട നേരിടുന്ന പ്രശ്നം.

ZF-TRW നിര്‍മിച്ചു നല്‍കുന്ന കമ്പ്യൂട്ടര്‍ നിയന്ത്രിത എയര്‍ബാഗുകളിലാണ് പ്രശ്നങ്ങള്‍ കൂടുതലായി കാണപ്പെട്ടത്. ഇത് മൂലം മറ്റുള്ള ആറു കമ്പനികളും വാഹനങ്ങള്‍ തിരികെ വിളിക്കാനുള്ള തയ്യാറെടുപ്പിലാണ്. അങ്ങനെയെങ്കില്‍ അമേരിക്കയില്‍ മാത്രമായി ഒരു കോടി ഇരുപ്പതിയഞ്ചു ലക്ഷം കാറുകള്‍ തിരികെ വിളിച്ചു പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം എയര്‍ബാഗ് തുറക്കാത്തതിനാല്‍ എട്ടോളം യാത്രികര്‍ വിവിധ സമയങ്ങളില്‍ അപകടങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.