Honda Showroom , Malappuram , vehicles, fire, Perinthalmanna , Malappuram ,
in , ,

മലപ്പുറത്ത് ഹോണ്ടയുടെ ഷോറൂമില്‍ വൻ തീപിടിത്തം: 18 വാഹനങ്ങള്‍ പൂര്‍ണ്ണമായി നശിച്ചു

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് എ.എം ഹോണ്ടാ ഷോറൂമില്‍ ( Honda Showroom ) ഇന്ന് രാവിലെയുണ്ടായ വൻ തീപിടിത്തത്തിൽ 18 വാഹനങ്ങള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. സര്‍വീസിനായി കൊണ്ടുവന്ന 18 വാഹനങ്ങളാണ് പൂര്‍ണ്ണമായി കത്തി നശിച്ചത്.

ഇവയ്ക്ക് പുറമെ ഇരുപതിലധികം വാഹനങ്ങള്‍ ഭാഗികമായും കത്തിയതായി അധികൃതർ അറിയിച്ചു. ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററും ഉള്‍പ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിലുള്ള ജനറേറ്റര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നാണ് തീപടര്‍ന്നതെന്നാണ് അനുമാനിക്കുന്നത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ ആറു മണിയോടെ തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട പരിസരവാസികൾ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ നാട്ടുകാർക്കൊപ്പം തീ നിയന്ത്രണ വിധേയമാക്കുവാനായി പരിശ്രമിച്ചു.

ഒന്നര മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് അഗ്നി ശമനസേനാ യൂണിറ്റുകള്‍ തീ അണച്ചത്. തീപിടുത്തത്തെ പറ്റി വൈകിയതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനിടയാക്കിയതെന്ന് സൂചനയുണ്ട്. പുതിയ വാഹനങ്ങള്‍ കെട്ടിടത്തിന്റെ മുകളിലെ നിലയിലായിരുന്നു.

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം ജങ്ഷനിൽ നിന്നും 50 മീറ്റർ അകലെ കോഴിക്കോട് റോഡിലാണ് അടുത്തകാലത്ത് നവീകരിച്ച് ഷോറൂം സ്ഥിതി ചെയ്യുന്നത്. നാശനഷ്ടങ്ങൾ പരിശോധിച്ചുവരുന്നു.

 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

father,daughter, doll , Samantha Holmes ,Pat Holmes 18 Years ,  turtle , bag, kept,  dad, gym bag,stuffed animal,office,

പവിത്രമായ പിതൃ-പുത്രീ ബന്ധത്തിന് സാക്ഷിയായി ഇതാ ഒരു പാവ

Commonwealth Games ,Gururaja , Silver, India, Sajan Prakash,  Gold Coast ,wins ; Saina Nehwal,Sri Lanka

കോമണ്‍വെല്‍ത്ത്: പി ഗുരുരാജയുടെ വെള്ളിയോടെ ഇന്ത്യ മെഡൽ വേട്ട ആരംഭിച്ചു