Honda ,starts, dispatches ,160 cc sporty motorcycle, X-Blade ,price, show room, booking, details,
in ,

ഹോണ്ടയുടെ 160സിസി മോട്ടോര്‍സൈക്കിള്‍ എക്‌സ്-ബ്ലേഡിന്റെ വില പ്രഖ്യാപിച്ചു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ 160 സിസി സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിള്‍ എക്‌സ്-ബ്ലേഡിന്റെ ( X-Blade ) വില പ്രഖ്യാപിച്ചു. ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച എക്‌സ്-ബ്ലേഡിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറും വില 78,500 രൂപയാണ്.

പുതുതലമുറയ്ക്കും ജെന്‍-ഇസഡിനുമുള്ളതാണ് തീഷ്ണവും ഭാവി വിളിച്ചോതുന്നതുമായ രൂപകല്‍പ്പനയിലുള്ള എക്‌സ്-ബ്ലേഡെന്നും മാര്‍ച്ച് മുതല്‍ ഇവയുടെ വിതരണം ആരംഭിച്ചെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

കൂടുതല്‍ സ്റ്റൈലിലുള്ള ഹോണ്ടയുടെ പുതിയ ബൈക്കില്‍ എച്ച്ഇടി 160സിസി എന്‍ജിനാണ് പരീക്ഷിച്ച് ഉപയോഗിച്ചിരിക്കുന്നതെന്നും ഉയര്‍ന്ന സാങ്കേതിക വിദ്യയിലുള്ള എക്‌സ്-ബ്ലേഡില്‍ പല പുതുമകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും ഒറ്റ നോട്ടം മാത്രം മതി പുതിയ 160സിസി എക്‌സ്-ബ്ലേഡിന്റെ സ്റ്റൈല്‍ മനസിലാക്കാനെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നില്‍ നിന്നും നോക്കിയാല്‍ പ്രഭാവത്തോടെയുള്ള നില്‍പ്പും ആദ്യമായി എല്‍ഇഡി ഉപയോഗിച്ചിരിക്കുന്ന ഹെഡ്‌ലാമ്പും ചേര്‍ന്ന് എക്‌സ്-ബ്ലേഡിന് റോബോട്ടിക് ലുക്ക് നല്‍കുന്നു. സാധാരണ ഹാലജന്‍ ലാമ്പുകളെ അപേക്ഷിച്ച് എക്‌സ്-ബ്ലേഡിന്റെ ഹെഡ്‌ലാമ്പ് കൂടുതല്‍ വെളിച്ചം പരത്തുന്നു.

എക്‌സ്-ബ്ലേഡിനെ വേറിട്ടു നിര്‍ത്തുന്നതാണ് 9 എല്‍ഇഡി പൊസിഷന്‍ ലാമ്പ്. റേസര്‍ എഡ്ജുകളോടെയുള്ള എല്‍ഇഡി ടെയില്‍ ലാമ്പും കനം കുറഞ്ഞ വിധത്തിലുള്ള ഇന്ധന ടാങ്കും, വാഹനത്തെ മണ്ണു പിടിക്കുന്നതില്‍ നിന്നും തടയുന്ന പിന്നിലെ ടയറിന്റെ മറയും ക്രോം ടിപ്പോടുകൂടിയ മഫ്‌ളറും എല്ലാം ചേര്‍ന്ന് എക്‌സ്-ബ്ലേഡിന് സ്‌പോര്‍ട്ടി ലുക്കാണ് നല്‍കുന്നത്.

ഹോണ്ടയുടെ വിശ്വസനീയമായ 162.71 സിസി എച്ച്ഇടി എന്‍ജിന്‍ മികച്ച പ്രകടനവും കാര്യക്ഷമതയും കാഴ്ചവയ്ക്കുമെന്ന് കമ്പനി ഉറപ്പു നൽകുന്നു. 8500 ആര്‍പിഎമ്മില്‍ 13.93 ബിഎച്ച്പിയാണ് തരുന്നത്.

6000ആര്‍പിഎമ്മില്‍ 13.92 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്നു. എക്‌സ്-ബ്ലേഡിന് വേഗത്തിലുള്ള ആക്‌സിലറേഷനും കൂടുതല്‍ ലോഡ് കയറ്റാനുള്ള ശേഷിയുമുണ്ട്. സ്‌പോര്‍ട്ടി ലുക്കും പ്രായോഗികതയും ഒത്തു ചേരുന്ന എക്‌സ്-ബ്ലേഡില്‍ ലിങ്ക് ടൈപ്പ് ഗിയര്‍ ഷിഫ്റ്ററാണ് ഉപയോഗിച്ചിരിക്കുന്നത്.

വീതിയുള്ള 130എംഎം പിന്‍ ടയര്‍, മോണോ ഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍ എന്നിവ കൈകാര്യം ചെയ്യല്‍ എളുപ്പമാക്കുന്നു. സുഖകരവും സുരക്ഷിതവുമായ യാത്രയ്ക്കാണ് എക്‌സ്-ബ്ലേഡ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. നീളമുള്ള സീറ്റ്, സീല്‍ ചെയിന്‍, ഹസാര്‍ഡ് സ്വിച്ച് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.

നൂതനമായ ഡിജിറ്റല്‍ മീറ്ററില്‍ സര്‍വീസ് സൂചന, ഡിജിറ്റല്‍ ക്ലോക്ക്, ഗിയര്‍ പൊസിഷന്‍ എന്നിവയെല്ലാം അറിയാനാകും. രാജ്യത്തുടനീളമുള്ള ഹോണ്ടയുടെ ഡീലര്‍മാരിലൂടെ 5000 രൂപ നല്‍കി എക്‌സ്-ബ്ലേഡ് ബുക്ക് ചെയ്യാം.

മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ഫ്രോസണ്‍ സില്‍വര്‍ മെറ്റാലിക്, പേള്‍ സ്പാര്‍ത്തന്‍ റെഡ്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ എക്‌സ്-ബ്ലേഡ് ലഭ്യമാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

flights, DGCA, Indigo, Go Air, passengers, cancel, aviation, website, information

സാങ്കേതിക തകരാര്‍: 65 വിമാനങ്ങൾ റദ്ദാക്കി; യാത്രാക്ലേശം രൂക്ഷമായി

Stephen Hawking , died, aged 76, World renowned physicist

സുപ്രസിദ്ധ ശാസ്ത്രജ്ഞൻ സ്റ്റീഫന്‍ ഹോക്കിംഗ് വിട വാങ്ങി