Honor ,triple-camera,future, planning, smartphones flagship , Honor 10, triple-lens camera system ,Huawei, George Zhao, President ,three rear-facing cameras
in , ,

സ്മാർട്ട് ഫോണുകളിലെ ട്രിപ്പിൾ ക്യാമറ ചർച്ചയാകുന്നു; വിശദീകരണവുമായി ഹോണർ പ്രസിഡന്റ്

ലണ്ടൻ: പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഹുവാവെയുടെ സഹ-ബ്രാൻഡായ ഹോണർ ഭാവിയിൽ തങ്ങൾ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന സ്മാർട്ട് ഫോണിൽ മൂന്ന് ലെൻസുകളുള്ള പിൻക്യാമറ ( triple-camera ) സ്ഥാപിക്കാനുള്ള പദ്ധതിയിലാണെന്ന് സൂചന. കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയ ഹോണർ 10-ന് ഡ്യുവൽ ക്യാമറ ടെക്നോളജിയാണ് നൽകിരിക്കുന്നത്.

എന്നാൽ ഭാവിയിൽ വരുന്ന ഉൽപ്പന്നത്തിന് മൂന്ന് ലെൻസുകളുള്ള ക്യാമറ സംവിധാനം കൊണ്ടു വരാനാണ് കമ്പനി പദ്ധതിയിടുന്നത്. അതിനായുള്ള പരീക്ഷണങ്ങൾ നടന്നു വരികയാണെന്ന് ഹോണർ പ്രസിഡന്റ് ജോർജ് ഷാവോ പറഞ്ഞു. ലണ്ടനിൽ ഹോണർ 10-ന്റെ അവതരണ വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്ന് ലെൻസ് ക്യാമറ സംവിധാനത്തിലൂടെ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുമെന്ന് ഷാവോ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഹുവാവെ കമ്പനി മൂന്ന് ലെൻസ് പിൻക്യാമറയുള്ള ലോകത്തെ ആദ്യത്തെ സ്മാർട്ട് ഫോൺ പി 20 പ്രോ പുറത്തിറക്കിയിട്ടുണ്ട്.

എന്നാൽ എല്ലാ സ്മാർട്ട് ഫോണുകളും ട്രിപ്പിൾ ക്യാമറ സംവിധാനമുള്ളതാകണമെന്നില്ല. പ്രത്യേകിച്ച് വിപണിയിൽ വില കുറവുള്ള ഫോണുകൾ. പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ വില്പന കൂട്ടുന്നതിന് വേണ്ടി ഫോണിലെ ക്യാമറയ്ക്കാണ് പ്രാധാന്യം നൽകാറുള്ളത്.

യഥാർത്ഥത്തിൽ ഡിസൈനിന്റെ ആവശ്യകത അനുസരിച്ചായിരിക്കും ഫോൺ ഇത് ഉൾപ്പെടുത്തുന്നത്. മൂന്ന് ക്യാമറ ടെക്നോളജിക്ക് ഓരോ ക്യാമറയ്ക്കും പ്രത്യേകമായ സംവിധാനങ്ങളുണ്ട്. ഇത്തരം ക്യാമറകൾ യഥാർത്ഥമായ പ്രവൃത്തിയും അനുഭവവുമായി ബന്ധപ്പെട്ടതാണ്.

പ്രത്യേക സവിശേഷതയൊന്നുമില്ലാതെ വളരെ കുറഞ്ഞ തുകയ്ക്കുള്ള ഫോണിൽ മൂന്ന് ലെൻസ് ക്യാമറയോടു കൂടി പുറത്തിറക്കിയിട്ട് കാര്യമില്ലെന്നും അത് വെറും അർത്ഥശൂന്യമാണെന്നും ഹോണർ പ്രസിഡന്റ് വ്യക്തമാക്കി.

താനാണ് ഹോണറുടെ ഉൽപ്പന്നങ്ങളുടെ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നതെന്നും തങ്ങളുടെ സ്മാർട്ട്ഫോണുകളെ രൂപകൽപ്പന ചെയ്യുന്ന രീതി, എന്താണ് പ്രധാന ലക്ഷ്യം, എന്താണ് പ്രധാനമായി ആവശ്യമുള്ളത് എന്നിങ്ങനെയുള്ള കാര്യങ്ങൾ തങ്ങൾ എപ്പോഴും പരിഗണിക്കുന്നതായും ഷാവോ അറിയിച്ചു.

മൂന്ന് ക്യാമറ ഇപ്പോഴത്തെ ട്രെൻഡ് ആണെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. എന്നാൽ മൂന്ന് ക്യാമറകൾക്കും പ്രത്യേകമായ സവിശേഷതകൾ ഉണ്ടായിരിക്കണമെന്നും അല്ലെങ്കിൽ അത് വെറും പാഴാണെന്നും ഷാവോ കൂട്ടിച്ചേർത്തു.

ഹുവാവെയുടെ P20 പ്രോയിലെ ട്രിപ്പിൾ ക്യാമറ സംവിധാനം ഡിഎൽഎസ് ആർ ക്യാമറയോടൊപ്പം തന്നെ നിലവാരമുള്ളതാണെന്നാണ് കമ്പനി അവകാശപ്പെടുന്നു. ഇന്ന് വിപണിയിൽ ലഭ്യമായിട്ടുള്ള മുൻനിര സ്മാർട്ട്ഫോണുകളിൽ മികച്ച പിക്സലോടുകൂടിയ ട്രിപ്പിൾ ക്യാമറയുള്ള ഒരേയൊരു സ്മാർട്ട് ഫോണാണ് P20 പ്രോ.

Honor ,triple-camera,future, planning, smartphones flagship , Honor 10, triple-lens camera system ,Huawei, George Zhao, President ,three rear-facing cameras,

Leave a Reply

Your email address will not be published. Required fields are marked *

Punjab ,Dead fish ,Beas, river,  sugar mill ,PPCB ,chairman, Kahan Singh Pannu , probe ,committee, board chief engineer, GS Majithia,report , Kiri Afghana village ,Gurdaspur district,imposed , penalty , Rs 25 lakh ,

ബിയാസിൽ ജലജീവികളുടെ കൂട്ടമരണം; നടപടിയുമായി പഞ്ചാബ് അധികൃതർ

Nipah, virus, nurse Lini, death, KK Shylaja Pinarayi, Dr Kafeel Khan,  patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal, Nipah virus, Kerala, Kozhikode, high alert, instructions,Perambra, patients, hospital, treatment, fever, headache,  dead, doctors, research, National Institute of Virology in Pune , doctors,

നിപ വൈറസ്: പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം