Movie prime

ചൂട് വെള്ളവും കിട്ടുന്ന എസിയുമായി ചില്‍ട്ടണ്‍ റഫ്രിജറേറ്റേഴ്സ്

മുറി തണുപ്പിക്കുന്നതിന് പുറമെ ചൂട് വെള്ളവും ലഭ്യമാക്കുന്ന എയര് കണ്ടീഷണര് വികസിപ്പിച്ച് കൊച്ചി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ചില്ട്ടണ് റഫ്രിജറേറ്റര്. 30 ശതമാനം വൈദ്യുതി ലാഭം ഉണ്ടാക്കുന്ന വിധത്തിലാണ് ചില്ട്ടണ് സ്പ്ലിറ്റ് എസി രൂപകല്പ്പന ചെയ്തിരിക്കുന്നത്. 25 മിനിറ്റില് 50 ലിറ്റര് ചൂട് വെള്ളം 40 ഡിഗ്രി വരെ ലഭ്യമാകും. തുടര്ച്ചയായി എസി പ്രവര്ത്തിക്കുമ്പോള് വെള്ളത്തിന്റെ ചൂട് 70 ഡിഗ്രി സെല്ഷ്യസ് വരെ ഉയരും. സോളാര് പാനല് ആണ് ഉപയോഗിക്കുന്നതെങ്കില് അവയുടെ എണ്ണം പകുതിയായി കുറയ്ക്കാനും സാധിക്കും. എസി More
 
ചൂട് വെള്ളവും കിട്ടുന്ന എസിയുമായി ചില്‍ട്ടണ്‍ റഫ്രിജറേറ്റേഴ്സ്

മുറി തണുപ്പിക്കുന്നതിന് പുറമെ ചൂട് വെള്ളവും ലഭ്യമാക്കുന്ന എയര്‍ കണ്ടീഷണര്‍ വികസിപ്പിച്ച് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില്‍ട്ടണ്‍ റഫ്രിജറേറ്റര്‍. 30 ശതമാനം വൈദ്യുതി ലാഭം ഉണ്ടാക്കുന്ന വിധത്തിലാണ് ചില്‍ട്ടണ്‍ സ്പ്ലിറ്റ് എസി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 25 മിനിറ്റില്‍ 50 ലിറ്റര്‍ ചൂട് വെള്ളം 40 ഡിഗ്രി വരെ ലഭ്യമാകും. തുടര്‍ച്ചയായി എസി പ്രവര്‍ത്തിക്കുമ്പോള്‍ വെള്ളത്തിന്റെ ചൂട് 70 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.

സോളാര്‍ പാനല്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അവയുടെ എണ്ണം പകുതിയായി കുറയ്ക്കാനും സാധിക്കും. എസി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വെളളത്തിന്റെ ചൂട് വെളളം ചൂടാകാനായി ഉപയോഗിക്കുന്നത് കൊണ്ട് ആഗോള താപനത്തിന് പരിഹാരവുമാകുന്നു. 1984ല്‍ ഈ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ചില്‍ട്ടണ്‍, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സ്‌പെഷ്യലൈസ് ചെയ്ത റെഫ്രിജറേഷന്‍ ഉപകരണമാണ് രൂപകല്‍പ്പന ചെയ്യുന്നത്.