ഹൃഷികേശ് റോയ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മന്ത്രിമാരായ എ.കെ. ബാലന്‍, ഇ. ചന്ദ്രശേഖരന്‍, കെ.കെ.ശൈലജ ടീച്ചര്‍, മേഴ്‌സിക്കുട്ടിഅമ്മ, മാത്യു ടി. തോമസ്, കടകംപള്ളി സുരേന്ദ്രന്‍, എം.എം. മണി, വി.എസ്.സുനില്‍കുമാര്‍, ടി.പി. രാമകൃഷ്ണന്‍,  രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.എം. മാണി എം.എല്‍.എ., ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവം, മുഖ്യമന്ത്രിയുടെ പത്‌നി കമല, ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ചീഫ് ജസ്റ്റിസിന്റെ പത്‌നി ചന്ദന സിന്‍ഹ റോയ്, മാതാവ് പ്രഭാബതിറോയ്, മറ്റു കുടുംബാംഗങ്ങള്‍, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍, ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം, ജസ്റ്റിസ് സി.ടി.രവികുമാര്‍, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി.ഡി. രാജന്‍, ഗുവാഹട്ടി ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ.കെ. ഗോസ്വാമി, ജസ്റ്റിസ് മനോജിത്ത് ഭുയാന്‍, ജസ്റ്റിസ് സുമന്‍ശ്യാം, ത്രിപുര ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. തലാപത്ര, മണിപ്പൂര്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിംഗ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിദ്യാർഥികൾക്കു സ്മാർട്ട് ക്ലാസ് റൂമും കൗൺസിലിങും

എസ്.എ.ടി. ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചർ