Hrithik Roshan , Papad , Super 30 , Anand Kumar , sells, streets, Jaipur , Hrithik, bicycle, biopic, viral, pictures, social media, fans, Character , Varanasi,transformed , role , Kaabil, Patna, mathematician , hardships ,screen,
in , ,

തെരുവിൽ പപ്പടം വിൽക്കുന്ന ബോളിവുഡ് ഗ്രീക്ക് ദേവന്റെ ചിത്രം വൈറലായി

മുംബൈ: പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനാകണമെന്ന് ആഗ്രഹിച്ച ആനന്ദിന്റെ ( Anand ) ജീവിതം അഭ്രപാളിയിൽ പകർത്തിയെഴുതുവാനായി പരിശ്രമിക്കുന്ന ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ ( Hrithik Roshan ) തെരുവിൽ പപ്പടം വിറ്റു നടക്കുന്ന ചിത്രം വൈറലായി.

ആനന്ദ് കുമാറിന്റെ ജീവിതകഥ പറയുന്ന ‘സൂപ്പര്‍ 30’ എന്ന ചിത്രത്തിന് വേണ്ടി തികച്ചും വ്യത്യസ്തമായ വേഷവിധാനത്തിലെത്തിയ ഹൃ ത്വിക്കിന്റെ പപ്പടക്കച്ചവടക്കാരനായുള്ള പകർന്നാട്ടം ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

ബോളിവുഡിലെ ‘ഗ്രീക്ക് ദേവ’നെന്ന് വിളിപ്പേരുള്ള ഹൃത്വിക് പോസ്റ്റ് ചെയ്ത ചിത്രം ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. കണ്ടവരെല്ലാം അദ്ദേഹത്തിൻറെ മെയ്‌ക്കോവര്‍ കണ്ട് അത്ഭുതം കൂറി.

ജയ്പൂരിലെ തിരക്കുള്ള റോഡിലൂടെ സൈക്കിളില്‍ പപ്പടം വിറ്റ് നടക്കുന്ന ആ മനുഷ്യൻ തങ്ങളുടെ പ്രിയ താരമാണെന്ന് വിശ്വസിക്കാൻ അവർക്ക് ആദ്യം കഴിഞ്ഞില്ല. ഒരു സാധാരണക്കാരനായി അത്രത്തോളം ഇഴുകിച്ചേർന്ന ഭാവാഭിനയമാണ് സൂപ്പർ താരം പുറത്തെടുത്തത്.

അതിനാൽ ചിത്രീകരണ വേളയിൽ റോഡിലാരും തന്നെ നടനെ തിരിച്ചറിഞ്ഞില്ല. പൊരിവെയിലത്ത് വിയര്‍ത്തൊലിച്ച് ക്ഷീണിതനായി റോഡില്‍ അലഞ്ഞ ആ പപ്പട കച്ചവടക്കാരന്‍ ഹൃത്വിക് റോഷനാണെന്ന് ആരെങ്കിലും ഒരുവേള പറഞ്ഞെങ്കിൽ കൂടിയും അതാരും വിശ്വസിക്കുമായിരുന്നില്ല.

Hrithik Roshan , Papad , Super 30 , Anand Kumar , sells, streets, Jaipur , Hrithik, bicycle, biopic, viral, pictures, social media, fans, Character , Varanasi,transformed , role , Kaabil, Patna, mathematician , hardships ,screen,

അത്രത്തോളം മെലിഞ്ഞ, ക്ഷീണിച്ച, താടി വച്ച ഗെറ്റപ്പിലാണ് നടൻ റോഡിൽ പ്രത്യക്ഷപ്പെട്ടത്. ‘സൂപ്പര്‍ 30’യുടെ സെറ്റില്‍ നിന്നുള്ള ഹൃത്വിക്കിന്റെ മറ്റ് ചിത്രങ്ങളും ഇതിനോടകം വൈറലായിരുന്നു.

വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് ചലച്ചിത്രത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കി.

ഐ.ഐ.ടിയില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന പട്‌നയിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി ‘സൂപ്പര്‍ 30’ എന്ന പദ്ധതി ആരംഭിച്ച മഹദ് വ്യക്തിയാണ് ആനന്ദ് കുമാര്‍.

ഈ പദ്ധതിയിലൂടെ പ്രതിവര്‍ഷം തോറും പാവപ്പെട്ട കുടുംബത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ആനന്ദ് കുമാര്‍ ഐ.ഐ.ടി-ജെ.ഇ.ഇ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായുള്ള സൗജന്യ ട്യൂഷന്‍ നല്‍കാറുണ്ട്.

2002-ലാണ് ഐഐടി ജോലി ആഗ്രഹിക്കുന്ന പാവപ്പെട്ടവർക്കായി മനുഷ്യസ്നേഹിയും സർവ്വോപരി ജീനിയസ്സുമായ ആനന്ദ് കുമാർ ‘സൂപ്പർ 30’ എന്ന പദ്ധതി ആരംഭിച്ചത്.

Hrithik Roshan , Papad , Super 30 , Anand Kumar , sells, streets, Jaipur , Hrithik, bicycle, biopic, viral, pictures, social media, fans, Character , Varanasi,transformed , role , Kaabil, Patna, mathematician , hardships ,screen,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

stairs , health, Climbing, benefits ,Postmenopausal women , reduce ,hypertension, build, leg ,strength, aerobic ,resistance exercise, resistance-training exercises , high blood pressure problems, leg strength, new research, estrogen, deficiencies, vascular , muscle problems, cardio-respiratory fitness, muscle strength,house , lowering blood pressure, arterial stiffness ,arterial wall ,fat loss, improved, lipid profiles, osteoporosis,

പടിക്കെട്ടുകൾ കയറിയിറങ്ങാം; അങ്ങനെ നേടാം മികച്ച ആരോഗ്യം

UST , UST Global, acquires , Pneuron , Digital technology services , company , Massachusetts,Cross-Platform Orchestration,start-up, AI , artificial intelligence, 

സ്റ്റാർട്ടപ്പ് കമ്പനിയായ ന്യൂറോണിനെ യു എസ് ടി ഗ്ലോബൽ ഏറ്റെടുത്തു