ഹയർ സെക്കണ്ടറി, പത്താംതരം തുല്യതാ കോഴ്‌സ്  ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: പത്താംതരം, ഹയർ സെക്കണ്ടറി കോഴ്‌സിന്റെ ഓൺലൈൻ രജിസ്‌ട്രേഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഫിഷറീസ് – കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിർവഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷനുവേണ്ടി ആദ്യമായാണ് ഓൺലൈൻ രജിസ്‌ട്രേഷൻ ഏർപ്പെടുത്തുന്നത്.

നിലവിൽ 3956 പേർ പത്താംതരത്തിനും 4357 പേർ ഹയർ സെക്കണ്ടറി തുല്യതാ കോഴ്‌സിനും പഠനം നടത്തിവരുന്നു. പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും മാത്രമാണു പഠനമെന്നതു തുല്യതാ കോഴ്‌സുകൾക്കു സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ 70 പഠന കേന്ദ്രങ്ങളാണുള്ളത്. പത്താംതരം തുല്യതാ കോഴ്‌സിനു രജിസ്‌ട്രേഷൻ ഫീസ് 100 രൂപയും കോഴ്‌സ് ഫീസ് 1750 രൂപയുമാണ്. പ്ലസ് വൺ തുല്യതാ കോഴ്‌സിന് 300 രൂപ അഡ്മിഷൻ ഫീസും 2200 രൂപ കോഴ്‌സ് ഫീസുമാണ്. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ എസ്.സി, എസ്.ടി. വിഭാഗങ്ങൾക്കു കോഴ്‌സ് ഫീസ് സൗജന്യമാണ്.

ജില്ലാ പഞ്ചായത്ത് 1000 പഠിതാക്കൾക്കുള്ള സൗജന്യ പഠനത്തിനും അവസരമൊരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന് സാക്ഷരതാ മിഷൻ വിദ്യാകേന്ദ്രങ്ങളിലോ ജില്ലാ സാക്ഷരതാ മിഷൻ ഓഫിസിലോ ഓഗസ്റ്റ് 10നു മുൻപ് അപേക്ഷിക്കണം.

ഓൺലൈൻ സംവിധാനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. പ്രേരക്മാർക്കുള്ള സാലറി അക്കൗണ്ട്, പാസ്ബുക്ക്, എടിഎം കാർഡ് എന്നിവയുടെ വിതരണം യൂണിയൻ ബാങ്ക് റീജിയണൽ മേധാവി എൽ.കെ. ശ്രീകല നിർവഹിച്ചു. അസി. ഡയറക്ടർ കെ. അയ്യപ്പൻ നായർ പദ്ധതി വിശദീകരിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ, അസി. കോ-ഓർഡിനേറ്റർ ബി. സജീവ്, വിൽസൺ തോമസ്, സ്റ്റീവ് സ്റ്റെല്ലസ് തുടങ്ങിയവർ പ്രസംഗിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തൊഴില്‍ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍ററിന് കഴിയും: മന്ത്രി

കേരളത്തിലെ ഇൻഫ്രാസ്ട്രച്ചർ വികസനത്തിന് ഇനി ലോകോത്തര ഡ്രോൺ സാങ്കേതിക വിദ്യ