Huawei,sub-brand ,launched , smartphone,  Honor 10 , event , London, Honor , Qualcomm’s ultrasonic fingerprint sensor,, company,unlock ,device , wet hands,key features , 24MP cameras, 19:9 FullView display , iPhone X,
in , , ,

ഒട്ടേറെ സവിശേഷതകളുമായി ഹുവാവെയുടെ ഹോണർ 10 വിപണിയിലെത്തി

ലണ്ടൻ: ചൈനയിലെ പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഹുവാവെ തങ്ങളുടെ സഹ-ബ്രാൻഡായ ഹോണറിന്റെ ( Honor ) പുതിയ സ്മാർട്ട് ഫോൺ ‘ഹോണർ 10’ വിപണിയിൽ അവതരിപ്പിച്ചു. ലണ്ടനിൽ നടന്ന പരിപാടിയിലാണ് കമ്പനി പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്.

സ്മാർട്ട് ഫോൺ പ്രേമികളെ ആകർഷിക്കാനായി നിരവധി സവിശേഷതകളുമായിട്ടാണ് ഹോണർ 10 ഇത്തവണ വിപണി കീഴടക്കാനായി എത്തിയിരിക്കുന്നത്. 24എംപിയുള്ള മികച്ച ക്യാമറയാണ് ഹോണർ 10-ന്റെ ഏറ്റവും വലിയ പ്രത്യേകത.

കൂടാതെ 19:9 ഫുൾ വ്യൂ ഡിസ്‌പ്ലേയോടു കൂടിയ ഫോണിന് ഐഫോണിൽ ഉപയോഗിക്കുന്ന നൊച്ച് ഡിസ്പ്ലേ ഡിസൈനാണ് നൽകിരിക്കുന്നത്. എ.ഐ 2.0 ആണ് മറ്റൊരു സവിശേഷത.

നൂതനമായ ഹൈസിലിക്കൺ കിരിൻ 970 ചിപ്സെറ്റ് പ്രോസസറാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ക്വാൽകോമിന്റെ അൾട്രാസോണിക് ഫിംഗർ പ്രിന്റ് സെൻസറാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈർപ്പമുള്ള കൈകൾ ഉപയോഗിച്ച് ഫിംഗർപ്രിന്റ് സെന്സറിന്റെ സഹായത്തോടുകൂടി ഫോൺ അൺലോക്ക് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

1080×2280 പിക്സൽ റെസൊല്യൂഷനോടുകൂടിയ 5.48 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഉൾപ്പെടുത്തിരിക്കുന്നത്. 128ജിബി മെമ്മറിയുള്ള ഫോണിൽ 6 ജിബി റാമാണ് ഉള്ളത്. ഇഎംയുഐ 8.1 അധിഷ്ഠിതമായ ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

ഫോട്ടോഗ്രാഫിയ്ക്ക് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഹോണർ 10 കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 24എംപി ഫ്രണ്ട് ക്യാമറയും 16എംപി റിയർ ക്യാമറയുമാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ 3ഡി പോർട്രേറ്റ് ലൈറ്റിംഗ്, എച്ച്ഡിആർ മോഡ് തുടങ്ങിയ സംവിധാനങ്ങളും ഫോണിൽ ഒരുക്കിയിട്ടുണ്ട്. 3400mAh ബാറ്ററിയാണ് ഫോണിലുള്ളത്. 3ഡി അറോറാ കർവ്ഡ് ടെക്നോളജിയാണ് കമ്പനി ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

ബ്ലാക്ക്,ഗ്രേ, ഫാൻറ്റം ബ്ലൂ തുടങ്ങിയ നിറങ്ങളിലാണ് കമ്പനി ഈ ഫോൺ പുറത്തിറക്കുന്നത്. 6ജിബി റാമും 64 ജിബി മെമ്മറിയുള്ള ഹോണർ 10-ന് 32,200 രൂപയും 6ജിബി റാമും 128ജിബി മെമ്മറിയുള്ളത്തിന് 36,400 രൂപയുമാണ് വിപണി വില.

Leave a Reply

Your email address will not be published. Required fields are marked *

Arjun Kapoor ,met, Cristiano Ronaldo , invited ,India,international football , bollywood, actor, football, selfie, Sandeep Aur Pinky Faraar

ഇന്ത്യൻ താരവും ലോകതാരവും കണ്ടുമുട്ടി; റൊണാള്‍ഡോയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് സിനിമാതാരം

Government Ayurveda College Hospital for Women & Children, Poojappura, delivery, pregnant, health minister, labour room , baby, mother, 

നൂതന ആയുര്‍വേദ ലേബര്‍ റൂമില്‍ സുഖപ്രസവം; പുതു ചരിത്രമെഴുതി കേരളം