hug ,left-sided, right, reveals,study,embrace,  hugging,  Scientists,found ,right-sided hugs , emotional, affection, love, sadness , afraid, positive, neutral contexts, influence, 
in ,

ആലിംഗനം ഒരു ചെറിയ കാര്യമല്ല; പുതിയ വിവരങ്ങളുമായി പഠനഫലം

സ്നേഹം, കരുതൽ, സൗഹൃദം, സാന്ത്വനം തുടങ്ങിയ വികാരങ്ങൾ ഒരു ആലിംഗനത്തിലൂടെയും ( hug ) പ്രകടമാക്കാനാകും. ആലിംഗനത്തിലൂടെ കൈമാറുന്നത് ബന്ധങ്ങളുടെ ഊഷ്മളതയാണ്. വ്യക്തികൾ തമ്മിലുള്ള എന്ത് പ്രശ്‍നങ്ങളും ആർദ്രമായ ഒരു ആലിംഗനത്തിലൂടെ അപ്രത്യക്ഷമാക്കാൻ സാധിക്കും.

ജനനം മുതൽ മനുഷ്യർ തമ്മിലുള്ള സാമൂഹ്യ ഇടപെടലുകളുടെ ഒരു ഭാഗമായി മാറിയിട്ടുള്ള ആലിംഗനത്തിലൂടെ പരസ്പരം കൈമാറുന്നത് വ്യക്തികൾ തമ്മിലുള്ള ആത്മബന്ധം കൂടിയാണ്. കാര്യം ഇതൊക്കെയാണെങ്കിലും ആലിംഗനത്തിനും ചില ശാസ്ത്രീയ വശങ്ങൾ ഉണ്ടെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

വൈകാരികമായ നിമിഷങ്ങളിലൂടെ കടന്നുപോകവെ ഒരു വ്യക്തിയെ ഇടതു വശത്തുകൂടിയാകും ആലിംഗനം ചെയ്യുന്നതെന്ന് പഠനങ്ങൾ വ്യക്തമാകുന്നു. വളരെ വിഷമിച്ചോ പേടിച്ചോ ഇരിക്കുന്ന സന്ദർഭങ്ങളിൽ വളരെ സാധാരണ രീതിയിലുള്ള ഒരു ഹലോ പറച്ചിലിനപ്പുറം സ്നേഹാർദ്രമായ ഒരു കെട്ടിപ്പിടുത്തത്തിലൂടെ കൈമാറുന്നത് വളരെ പോസിറ്റീവായ ഒരു അനുഭൂതിയാണ്.

ആളുകൾ സാധാരണ വലതു വശത്തുകൂടി ആലിംഗനം ചെയ്യുവാനാണ് താല്പര്യം കാണിക്കുന്നതെങ്കിലും പോസിറ്റിവ്, നെഗറ്റീവ് അവസ്ഥകളിൽ ആളുകൾ ഇടതുവശത്തുകൂടിയാണ് പലപ്പോഴും ആലിംഗനം ചെയ്യുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

വൈകാരിക സാഹചര്യങ്ങളിൽ ആളുകൾ ആലിംഗനം ചെയ്യുമ്പോൾ തലച്ചോറിലെ മോട്ടോർ ശൃംഖലകളും വൈകാരികതയും ആശയവിനിമയം നടത്തുകയും ഇടതുവശത്തേക്ക് കൂടുതൽ ശക്തമായ രീതിയിൽ ചായാനുള്ള പ്രവണത സൃഷ്‌ടിക്കുന്നതായും ഗവേഷകർ വ്യക്തമാക്കി.

ഇടംകൈയ്യന്മാരെ അപേക്ഷിച്ച് വലംകൈയ്യന്മാർ സാധാരണയായി വലതു വശത്തു നിന്നാകും മറ്റൊരാളെ കെട്ടിപ്പടിക്കുക. എന്നിരുന്നാലും, ചില നിഷ്പക്ഷമായ സാഹചര്യങ്ങളിൽപ്പോലും, രണ്ടു പേർക്കിടയിൽ കൂടുതലായി കണ്ടു വരുന്നത് ഇടതുവശത്തു നിന്നുള്ള ആലിംഗനമാണ്.

സാധാരണ സാഹചര്യങ്ങളിൽ ആണുങ്ങൾ തമ്മിൽ ആലിംഗനം ചെയ്യുന്നത് വളരെ മോശമായി കരുതപ്പെടുന്നതിനാലാണ് മിക്കവരും ഒരു ഹലോ പറച്ചിലിൽ ഒതുക്കുവാൻ ശ്രമിക്കുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

പ്രതികൂലമായ വികാരങ്ങൾ ഉണ്ടാവുമ്പോൾ വലതു അര്‍ദ്ധഗോളം ഇടത് വശത്തിന്റെ ചലനത്തെ ശക്തമായി സ്വാധീനിക്കുന്നതായും സൈക്കോളജിക്കൽ റിസർച്ചിൽ പ്രസിദ്ധികരിച്ച പഠനത്തിൽ പറയുന്നു. സൈക്കോളജിക്കൽ റിസർച്ച് എന്ന ജേർണലിലാണ് ആലിംഗനത്തെ പറ്റിയുള്ള പഠനം പ്രസിദ്ധീകരിച്ചത്.

വളരെ സ്വാഭാവികമായി നടന്ന 2500 ആലിംഗനങ്ങളെ നിരീക്ഷിച്ചതിൽ  വളരെ പോസിറ്റീവും വാത്സല്യപൂര്‍ണ്ണവുമായ ആലിംഗനങ്ങളാണ് കൂടുതലായി കാണാൻ സാധിച്ചത്.

എന്നാൽ വികാരത്തോടെയല്ലാത്ത ആലിംഗനങ്ങളെ സംബന്ധിച്ച പഠനങ്ങൾക്കായി ഗവേഷകർ 500-ലധികം ആലിംഗന രംഗങ്ങളെ നിരീക്ഷിച്ചിരുന്നു. ഇതിനായി അഭിനേതാക്കൾ പാതയോരത്ത് അപരിചിതർക്കായി നൽകുന്ന തികച്ചും വികാരരഹിതമായ ആലിംഗനങ്ങളുടെ ദൃശ്യങ്ങളാണ് ഗവേഷകർ നിരീക്ഷിച്ചത്.

കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്

   hug ,left-sided, right, reveals,study,embrace,  hugging,  Scientists,found ,right-sided hugs , emotional, affection, love, sadness , afraid, positive, neutral contexts, influence, 

Leave a Reply

Your email address will not be published. Required fields are marked *

Jeep Compass Trailhawk SUV, India, launch ,this year,  Jeep,off-roader Jeep Compass Trailhawk , off-road capabilities , standard model, SUV ,, specifications ,units ,exported , FCA, Pune,markets,Price , existing model,

ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക് എസ്യുവി ഈ വർഷാവസാനത്തോടെ ഇന്ത്യയിലെത്തുന്നു

Urja Kiran 2018, Energy Conservation Awareness Programme, held, tomorrow, Energy ,Conservation ,Awareness  Programme, organised, Centre for Innovation in Science and Social action,CISSA, Energy Management Centre,Kerala ,Seminar Hall, USRA-55, Udarasiromani Road, Vellayambalam, Tvpm, deputy mayor, inauguration

ഊർജ്ജ കിരൺ 2018: തലസ്ഥാന നഗരിയിൽ നാളെ ബോധവത്കരണ പരിപാടി