പ്രളയ ദുരിതം: തഹസിൽദാർമാർ റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോട്ടയം: ജില്ലയിലെ പ്രളയ ദുരിതത്തെ കുറിച്ച് വിശദമായ റിപ്പോർട്ട്  അടിയന്തിരമായി സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കോട്ടയം, വൈക്കം, ചങ്ങനാശേരി തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. റിപ്പോർട്ടിൽ പരിഹാരമാർഗ്ഗങ്ങൾ  വ്യക്തമാക്കിയിരിക്കണം.

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് കമ്മീഷനോടൊപ്പമുണ്ടായിരുന്നു.

കല്ലറ വില്ലേജ് കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രം കമ്മീഷൻ സന്ദർശിച്ചു. വീടുകളിൽ വെള്ളം കയറിയതു കാരണം പലർക്കും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. അയ്മനം പഞ്ചായത്തിലെ മൂട്ടേൽ ലക്ഷം വീട് കോളനിയും കമീഷൻ സന്ദർശിച്ചു. ചെറിയ മഴ പെയ്താൽ പോലും ഇവിടം വെള്ളത്തിനടിയിലാവും.  പ്രദേശത്ത് കർഷകരാണ് കൂടുതൽ. പ്രളയം കനത്തതോടെ പലർക്കും ജോലിയില്ലാതായി.

ദുരിതാശ്വാസ കേന്ദ്രങ്ങളുടെ നടത്തിപ്പിനെ കുറിച്ച് പരാതികൾ കുറവായിരുന്നു. തഹസിൽദാർമാരുടെ റിപ്പോർട്ട് ലഭിച്ച ശേഷം കമ്മീഷൻ  ഉത്തരവ് പാസാക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കലാകാരന്‍ ഉദ്ദേശിച്ചതിനപ്പുറമുള്ള മാനങ്ങള്‍ നല്‍കാന്‍ സൃഷ്ടികള്‍ക്ക് കഴിയും: ജിതിഷ് കല്ലാട്ട്

നവീകരിച്ച സോയിൽ മ്യൂസിയം ഉദ്ഘാടനം ചെയ്തു