രാജ്യത്തെ ആരോഗ്യരക്ഷാ സംവിധാനം അപര്യാപ്തം: മനുഷ്യാവകാശ കമ്മീഷൻ പഠനം

ന്യൂഡൽഹി: ആദിവാസികൾ, ദലിതുകൾ, ഇതര സംസ്ഥാന തൊഴിലാളികൾ, ഭിന്നശേഷിക്കാർ, ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിവരുടെ ആരോഗ്യ രക്ഷാ സംവിധാനം മെച്ചപ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ പഠനം.

സാമ്‌ന റിസോഴ്‌സ് ഗ്രൂപ് ഫോർ വിമൺ & ഹെൽത്ത്,  പാർട്നെഴ്‌സ് ഫോർ ലോ & ഡെവലപ്മെന്റ് എന്നീ രണ്ടു സംഘടനകളാണ് ദേശീയ  മനുഷ്യാവകാശ കമ്മീഷനുവേണ്ടി പഠനം നടത്തിയത്. 

പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിലെ  ലൈംഗിക, പ്രത്യുല്പാദന ആരോഗ്യത്തെപ്പറ്റി കമ്മീഷന്റെ ആദ്യത്തെ ദേശീയ പഠനമാണ് നടന്നത്. ഗർഭിണികളായ സ്ത്രീകളുടെ ആരോഗ്യം, ഗർഭ നിരോധന മാർഗങ്ങൾ, അബോർഷൻ, ശൈശവവിവാഹം, ലൈംഗിക അക്രമങ്ങൾ എന്നിവ പഠനവിഷയമായി. കൗമാരപ്രായക്കാർ, ലൈംഗികത്തൊഴിലാളികൾ, ഭിന്നശേഷിക്കാർ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളെ ഉൾക്കൊള്ളിചായിരുന്നു പഠനം.

പൊതുജനാരോഗ്യ മേഖലയിൽ ജി ഡി പി യുടെ 1.2 ശതമാനംമാത്രം ചിലവാക്കുന്നത് തീരെ അപര്യാപ്തമാണെന്നും രാജ്യത്തെ ചികിത്സാ ചെലവ് വർധിച്ചു വരുന്നത് ആശങ്കാ ജനകമാണെന്നും  റിപ്പോർട്ടിലുണ്ട്. ആരോഗ്യരക്ഷാ കാര്യത്തിൽ ഏറ്റവുമധികം പ്രയാസങ്ങൾ അഭിമുഖീകരിക്കുന്നത് സ്ത്രീകളും പെൺകുട്ടികളുമാണ്. രാജ്യത്തെ 17.3 ശതമാനം സ്ത്രീകൾ മാത്രമാണ് ആരോഗ്യപ്രവർത്തകരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത്. 17.9 ശതമാനം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒരു  വനിതാ ഡോക്ടർ പോലും ഇല്ല . 

മാതൃമരണ നിരക്ക് മെച്ചപ്പെട്ടെങ്കിലും ഇപ്പോഴും ഉയർന്ന നിരക്കിൽ തന്നെയാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ തമ്മിൽ കാര്യമായ വിടവുകളുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു. കേരളത്തിൽ ഇത് 61 ആണെങ്കിൽ വടക്കു കിഴക്കൻ സംസ്ഥാനമായ അസമിൽ 300 ആണ്. 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ബീഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും 10 ശതമാനത്തിൽ താഴെ സ്ത്രീകൾക്ക്  മാത്രമേ പ്രസവപൂർവ ആരോഗ്യ രക്ഷ ലഭ്യമാകുന്നുള്ളൂ എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ഇത് 61 ശതമാനവും ലക്ഷദ്വീപിൽ 66 ശതമാനവുമാണ്.

ഗർഭകാല ചികിത്സക്ക് സർക്കാർ സ്വീകരിച്ചിട്ടുള്ള സംവിധാനങ്ങളുടെ അപര്യാപ്തത നിമിത്തം സ്ത്രീകൾക്ക് സ്വന്തം നിലക്ക് പണം കണ്ടെത്തി ചികിൽസിക്കേണ്ടി വരികയാണ്. ജനനി സുരക്ഷാ യോജന, ജനനി ശിശു സുരക്ഷാ കാര്യക്രം, പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ, പ്രധാന മന്ത്രി മാതൃത്വ വന്ദന യോജന തുടങ്ങിയ മുഴുവൻ പദ്ധതികളും മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും പഠനം മുന്നോട്ടുവെച്ചിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കരീബിയൻ രാജ്യങ്ങളിലേക്ക് അനധികൃത റിക്രൂട്ട്‌മെന്റ്: നോർക്കയുടെ മുന്നറിയിപ്പ്

ദുരിതാശ്വാസനിധി: ടൂറിസം വകുപ്പ് 6.06 കോടി രൂപ കൈമാറി