Movie prime

ഹൈദരാബാദും ബെംഗളൂരുവും ജീവിക്കാൻ കൊള്ളാവുന്ന നഗരങ്ങൾ

രാജ്യത്ത് ജീവിക്കാൻ ഏറ്റവും കൊളളാവുന്ന നഗരങ്ങളിൽ മുന്നിൽ ഹൈദരാബാദും ബെംഗളൂരുവും. ഇംഗ്ലീഷ് മാഗസിനായ ലൈവ് മിന്റാണ് നിരവധി മാനദണ്ഡങ്ങളെ ആധാരമാക്കി തെന്നിന്ത്യൻ നഗരങ്ങളായ ഹൈദരാബാദിനെയും ബെംഗളൂരുവിനെയും ഇന്ത്യയിലെ മികച്ച നഗരങ്ങളായി തെരഞ്ഞെടുത്തത്. പലതരത്തിലുള്ള വെല്ലുവിളികളും പ്രതിസന്ധികളുമാണ് രാജ്യത്തെ വൻകിട നഗരങ്ങൾ നേരിടുന്നത്. ഡൽഹി പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങൾ വായു മലിനീകരണം കൊണ്ട് വീർപ്പുമുട്ടുകയാണ്. മാലിന്യത്തിന്റെ അളവ് അത്യന്തം അപകടകരമായ നിലയിലെത്തിയിരിക്കുന്നു. വിദ്യാലയങ്ങളും ഓഫീസുകളും ദിവസങ്ങളോളം അടച്ചിടുന്ന സ്ഥിതിവിശേഷം. നഗരാസൂത്രണത്തിലെ പിഴവുകളും ഗതാഗതക്കുരുക്കും മാലിന്യ നിർമാർജനത്തിലെ പോരായ്മകളുമെല്ലാം നഗരജീവിതം ദുഷ്കരമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, More
 
ഹൈദരാബാദും ബെംഗളൂരുവും ജീവിക്കാൻ കൊള്ളാവുന്ന നഗരങ്ങൾ

രാജ്യത്ത് ജീവിക്കാൻ ഏറ്റവും കൊളളാവുന്ന നഗരങ്ങളിൽ മുന്നിൽ ഹൈദരാബാദും ബെംഗളൂരുവും. ഇംഗ്ലീഷ് മാഗസിനായ ലൈവ് മിന്റാണ് നിരവധി മാനദണ്ഡങ്ങളെ ആധാരമാക്കി തെന്നിന്ത്യൻ നഗരങ്ങളായ ഹൈദരാബാദിനെയും ബെംഗളൂരുവിനെയും ഇന്ത്യയിലെ മികച്ച നഗരങ്ങളായി തെരഞ്ഞെടുത്തത്.

പലതരത്തിലുള്ള വെല്ലുവിളികളും പ്രതിസന്ധികളുമാണ് രാജ്യത്തെ വൻകിട നഗരങ്ങൾ നേരിടുന്നത്. ഡൽഹി പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങൾ വായു മലിനീകരണം കൊണ്ട് വീർപ്പുമുട്ടുകയാണ്. മാലിന്യത്തിന്റെ അളവ് അത്യന്തം അപകടകരമായ നിലയിലെത്തിയിരിക്കുന്നു. വിദ്യാലയങ്ങളും ഓഫീസുകളും ദിവസങ്ങളോളം അടച്ചിടുന്ന സ്ഥിതിവിശേഷം. നഗരാസൂത്രണത്തിലെ പിഴവുകളും ഗതാഗതക്കുരുക്കും മാലിന്യ നിർമാർജനത്തിലെ പോരായ്മകളുമെല്ലാം നഗരജീവിതം ദുഷ്കരമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ബെംഗളൂരു എന്നീ നഗരങ്ങളെയാണ് പഠനവിധേയമാക്കിയത്. ജീവിതച്ചെലവ്, മാലിന്യ നിർമാർജനം, ശുചിത്വം, മെച്ചപ്പെട്ട ഗതാഗത മാർഗങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ കണക്കിലെടുത്തു. ലൈവ് മിന്റിന്റെ ലിവബിലിറ്റി ഇൻഡക്സിൽ ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവയേക്കാൾ മുന്നിൽ നിൽക്കുന്നത് ദക്ഷിണേന്ത്യൻ നഗരങ്ങളായ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവയാണ്. ഹൈദരാബാദാണ് ഏറ്റവും മുന്നിലുള്ളത്.

വേഗതയാർന്ന ഗതാഗത സംവിധാനം, തൊഴിൽ തേടിയെത്തുന്നവരുടെ ഇഷ്ടമേഖല, കുറഞ്ഞ വാടക, മെച്ചപ്പെട്ട പശ്ചാത്തലവികസനം, പൊതുസംവിധാനങ്ങളുടെ പ്രാപ്യത തുടങ്ങിയ ഘടകങ്ങളാണ് ഹൈദരാബാദിനെ തുണച്ചത്. ജാതീയമായ വേർതിരിവുകളുടെ കുറവും ആകർഷകവും വൈവിധ്യപൂർണവുമായ ഭക്ഷണവും പച്ചപ്പും ശുദ്ധവായുവും ബെംഗളൂരുവിനെ രണ്ടാം സ്ഥാനത്തിന് അർഹമാക്കി.

മികച്ച പൊതുഗതാഗത സംവിധാനം(ഡൽഹി ), ഹരിതാഭമായ ഇടങ്ങൾ (ഡൽഹി, കൊൽക്കത്ത), കുറഞ്ഞ മലിനീകരണം(മുംബൈ, കൊൽക്കത്ത) എന്നിവയിൽ മുന്നിൽ വന്നെങ്കിലും മറ്റു ഘടകങ്ങൾ ഉത്തരേന്ത്യൻ നഗരങ്ങളെ പിന്നിലാക്കി. ട്രാഫിക് ജാമും ജാതീയമായ വിവേചനങ്ങളും കുടിയേറ്റക്കാരുടെ അപ്രീതിയും കൊൽക്കത്തയെ പിന്നിലാക്കിയെങ്കിൽ അന്തരീക്ഷ മലിനീകരണമാണ് ഡൽഹിയെ പരാജയപ്പെടുത്തിയത്. ഉയർന്ന വാടകയും ട്രാഫിക് കുരുക്കുകളും പച്ചപ്പിന്റെ അഭാവവും മുംബൈക്ക് ദോഷകരമായി.