രക്ഷകരായ പോലീസിന് കുഞ്ഞിന്റെ പുഞ്ചിരി സമ്മാനം

Hyderabad police, baby, smile,kidnapped,photo, viral

ഹൈദരാബാദ്: തട്ടിക്കൊണ്ടു പോയവരിൽ നിന്ന് തന്നെ രക്ഷിച്ച് അമ്മയെ തിരികെ ഏൽപ്പിക്കാൻ സഹായിച്ച ഹൈദരാബാദ് പോലീസിന് (Hyderabad police) സമ്മാനമായി പുഞ്ചിരി സമ്മാനിച്ച കുരുന്നു ബാലന്റെ ചിത്രം വൈറലായി. പാതയോരത്ത് കഴിയുന്ന ആരുമില്ലാത്ത ജീവിതങ്ങള്‍ക്കും ആശ്വാസവും രക്ഷയുമേകാൻ പോലീസിന് കഴിയുമെന്ന് തെളിയിക്കുന്ന പ്രവർത്തിയാണ് ഹൈദരാബാദ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്.

ഭിക്ഷാടകയായ ഒരു അമ്മയുടെ കണ്ണീരൊപ്പാനായി മുന്നിട്ടിറങ്ങിയ ഹൈദരാബാദ് പോലീസ് വെറും 15 മണിക്കൂറിനുളളിൽ കാണാതായ കുഞ്ഞിനെ കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്ത് ആ പിഞ്ചു കുഞ്ഞിനെ ഏറ്റുവാങ്ങിയപ്പോള്‍ അവന്‍ തന്റെ പല്ലില്ലാത്ത മോണ കാട്ടി പോലീസുദ്യോഗസ്ഥനെ നോക്കി ചിരിച്ചു.

ആ സുന്ദരമായ, നിഷ്കളങ്കമായ ചിരി ചുറ്റുമുള്ളവരിലും പടർന്നു. തന്നെ രക്ഷിച്ച പോലീസുകാർക്കുള്ള പിഞ്ചുബാലന്റെ അമൂല്യ സമ്മാനമായി ആ ചിരി മാറി. ആ ദൃശ്യം പതിഞ്ഞ ചിത്രം ഹൈദരാബാദ് അഡീഷണൽ കമ്മീഷണർ സ്വാതി ലാക്റ ട്വീറ്റ് ചെയ്തു.

20000ലധികം ആളുകൾ ഈ ചിത്രം ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഷെയര്‍ ചെയ്തു. ആ നിമിഷം ക്യാമറയില്‍ പകര്‍ത്തിയാലും ഇല്ലെങ്കിലും അത് തന്റെ മനസ്സില്‍ എല്ലാ കാലത്തും നിലനില്‍ക്കുമെന്ന് നാമ്പള്ളി പോലീസ് സ്‌റ്റേഷന്‍ എസ് ഐ ആര്‍ സഞ്ജയ് കുമാര്‍ പ്രതികരിച്ചു.
നാമ്പള്ളിയിലെ തെരുവില്‍ ഭിക്ഷ തേടി ജീവിതമാർഗ്ഗം കണ്ടെത്തുന്ന 21-കാരിയായ ഹുമേറാ ബീഗത്തിന്റെ നാലു മാസം പ്രായമുള്ള കുഞ്ഞിനെയാണ് രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്. പുലര്‍ച്ചെ 4.30-ന് ഉറക്കമെണീറ്റ ഹുമേറാ തന്റെ മകന്‍ ഫൈസാന്‍ഖാനിനെ ആരോ തട്ടിക്കൊണ്ടു പോയതായി തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ അവര്‍ മാമ്പള്ളി പോലീസിന്റെ സഹായം തേടി.

സിസിടിവി ഫൂട്ടേജ് പരിശോധിച്ച പോലീസിന്റെ സംശയം 42-കാരനായ മുഹമ്മദ് മുഷ്താഖിലേക്കും 25-കാരനായ മുഹമ്മദ് യൂസഫിലേക്കും തിരിഞ്ഞു. മുഷ്താഖിന്റെ ബന്ധുവായ മുഹമ്മദ് ഗൂസ് ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന ആഗ്രഹം നേരത്തെ വെളിപ്പെടുത്തിയിരുന്നുവത്രെ.

അയാൾക്കു വേണ്ടിയാണ് ഇവർ കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു. കുഞ്ഞിനെ മുഹമ്മദ് ഗൂസിന് വിൽക്കാൻ കുറ്റവാളികൾ ശ്രമിച്ചെങ്കിലും കുഞ്ഞിനെ വാങ്ങാൻ ഗൂസ് തയ്യാറായില്ല. തുടർന്ന് കുറ്റവാളികൾ കുഞ്ഞുമായി അലയുമ്പോഴാണ് അവരെ പോലീസ് അറസ്റ്റ് ചെയ്തത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Padmavati, trailer, Deepika,

വിവാദ ചിത്രം പത്മാവതിയുടെ ട്രയിലർ പുറത്തിറങ്ങി

Ilanchiyam

കുട്ടികള്‍ ഒത്തു പിടിച്ചു; തലക്കുളത്തിന് പുനര്‍ജന്മമായി