IAMAI,Hack for India, Kozhikode,
in

ഹാക് ഫോര്‍ ഇന്ത്യ കോഴിക്കോട് പതിപ്പ് 21, 22 തീയതികളില്‍

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (Kerala Startup Mission), ഗൂഗിൾ (Google) എന്നിവയുമായി സഹകരിച്ചു കൊണ്ട് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ( IAMAI ) മൊബൈല്‍ 10എക്‌സ് ‘ഹാക് ഫോര്‍ ഇന്ത്യ’യുടെ (Hack for India) കോഴിക്കോട് പതിപ്പ് സംഘടിപ്പിക്കുന്നു.

ഒക്‌റ്റോബര്‍ 21, 22 തീയതികളിലായാണ് ഹാക്കത്തോണ്‍ നടക്കുക. കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്ക് പരിപാടിക്കു വേദിയാകും. ആപ്പ് ഡെവലപ്പര്‍മാര്‍ക്കായി നടത്തുന്ന ഹാക്കത്തോണില്‍ എല്ലാ ആപ്പ് പ്രേമികള്‍ക്കും പങ്കെടുക്കാം. ഇന്ത്യയ്ക്കായി മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നവരെയാണ് ഹാക്കത്തോണ്‍ ലക്ഷ്യമിടുന്നത്.

പഠനത്തിനും പരീക്ഷണത്തിനുമായി ധാരാളം അവസരങ്ങള്‍ ഉണ്ടായിരിക്കുമെന്നു മാത്രമല്ല, ആകര്‍ഷകമായ സമ്മാനങ്ങളും ഹാക്കത്തോണ്‍ വഴി ലഭിക്കുമെന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് അറിയിച്ചു. നിശ്ചിത 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ആശയത്തിലെ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രഥമമാതൃക നിര്‍മിക്കുകയാണ് ഹാക്കത്തോണിലൂടെ ലക്ഷ്യമിടുന്നത്.

ഭാഗികമായി പൂര്‍ത്തിയായ ആപ്പ് മാതൃക ആവശ്യമുണ്ടെങ്കില്‍ ഹാക്കത്തോണിൽ എത്തിക്കാം. പൊതുജന സേവനം, ഗെയിമിംഗ്, യൂട്ടിലിറ്റി, ആശയവിനിമയം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, വാണിജ്യം, യാത്ര, പ്രാദേശികം തുടങ്ങിയ മേഖലകളിലെ ആപ്പുകളാണ് ഇതിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.

എന്നാല്‍ ഡെവലപ്പര്‍മാര്‍ക്ക് അവരുടെ താത്പര്യമനുസരിച്ച് സ്വന്തം ആശയങ്ങളിലെ ആപ്പുകളും ഹാക്കത്തോണില്‍ വികസിപ്പിക്കാം.

പങ്കെടുക്കാന്‍ താത്പര്യമുള്ള ആപ്പ് ഡെവലപ്പര്‍മാര്‍ വ്യക്തികളായോ ടീം ആയോ ഹാക്കത്തോണിനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. https://docs.google.com/forms/d/e/1FAIpQLSdePB9P_f5Xy9LpDoH84iFyqH5SpwYheuaxQ5Bh2_LI8xFuHA/viewform എന്ന പേജില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Malawi, superstitious, UN staff ,flee

മലാവി: രക്തദാഹികളെന്ന് ആരോപണം; അക്രമികൾ ആറ് പേരെ തല്ലിക്കൊന്നു

Delhi, Arvind Kejriwal, SC, democracy, LG, India, Supreme Court,  leaders, Anna Hazare, Lokpal, An Insignificant Man, Kejriwal , Movie , release

തടസ്സങ്ങൾ മാറി; കെജ്‌രിവാളിന്റെ കഥ നവംബർ 17-ന് വെള്ളിത്തിരയിൽ