IAS Exam, Malayalee IPS Officer, wife, arrest,
in

ഐഎഎസ് പരീക്ഷ: ഐപിഎസുകാരന്റെ ഭാര്യയും അറസ്റ്റില്‍

ചെന്നൈ: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയിൽ (IAS Exam) കൃത്രിമം കാട്ടാനായി മലയാളി ഐ പി എസ് ഉദ്യോഗസ്ഥനെ (Malayalee IPS Officer) സഹായിച്ച ഭാര്യ ജോയ്സി ജോയിയും അറസ്റ്റിലായി. ഐ പി എസ് ഉദ്യോഗസ്ഥൻ സഫീര്‍ കരീമിന്റെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ജോയ്‌സി ജോയിയെ തമിഴ്‌നാട് പോലീസ് ഇന്നു രാവിലെ അറസ്റ്റ് ചെയ്തു.

ഹൈദരാബാദിലെ ഒരു സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപികയായ ജോയ്സി ജോയി‍യെ ഹൈദരാബാദില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ജോലി ചെയ്തിരുന്ന സിവില്‍ സര്‍വീസ് പരീശീലന കേന്ദ്രത്തിന്റെ ഡയറക്ടര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് ഐ.ബി നിഗമനം.

ഇന്നലെ രാവിലെയാണ് ചെന്നൈ എഗ്മോറിലെ പരീക്ഷാ കേന്ദ്രത്തില്‍ വെച്ച് നെടുമ്പാശ്ശേരി സ്വദേശി സഫീര്‍ കരീമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷാ സമയത്ത് സഫീര്‍ കരിമിന് ബ്ലൂട്ടൂത്ത് വഴി ഹൈദരാബാദില്‍ നിന്ന് ഭാര്യ ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു.

Malayalee IPS Officer-IAS exam-wife-arrestപരീക്ഷാ ഹാളിലേക്ക് കടക്കുമ്പോള്‍ സഫീര്‍ കരീം രണ്ടു ഫോണുകള്‍ സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറിയെങ്കിലും മറ്റൊരു ഫോണില്‍ ബ്ലൂടൂത്ത് കണക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഷര്‍ട്ടില്‍ ഘടിപ്പിച്ച മൈക്രോ ക്യാമറ വഴി ചോദ്യ പേപ്പര്‍ ഭാര്യ ജോയ്‌സി ജോയിക്ക് അയച്ചു കൊടുക്കുകയും അവര്‍ സഫീറിന് ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയുമായിരുന്നു.

പരീക്ഷ തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ എത്തിയ പരിശോധക സംഘമാണ് സഫീര്‍ കരീം കോപ്പിയടിക്കുന്നത് കണ്ടെത്തിയത്. 2014 ബാച്ചിലെ ഐ പി എസ് ഓഫീസറായ സഫീര്‍ കരീം നൂറ്റി പന്ത്രണ്ടാം റാങ്ക് നേടിയാണ് ഐ പി എസ് നേടിയത്.

സഫീര്‍ മുന്‍ പരീക്ഷകളിലും കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐ.ബി ഉദ്യോഗസ്ഥര്‍ പരീക്ഷാഹാളില്‍ പരിശോധന നടത്തിയതെന്നും റിപ്പോർട്ടുണ്ട്. തിരുനല്‍വേലി നങ്കുനേരി സബ്ഡിവിഷനില്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി പ്രൊബേഷനില്‍ ജോലി ചെയ്ത് വരികയായിരുന്ന സഫീറിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുമെന്നാണ് സൂചന.

തിരുവനന്തപുരത്തും കൊച്ചിയിലും ‘കരീംസ് ഐഎഎസ് സ്റ്റഡി സെന്റര്‍’ എന്ന പേരില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും ഇയാൾ നടത്തിയിരുന്നു. സഫീറിനെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണു കേസെടുത്തത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Ranji, Kerala, Haryana, batting, Ranji Trophy, runs, wickets, out, Ranji Trophy, Kerala, Jammu Kashmir,

രഞ്ജി ട്രോഫി: കേരളം നാളെ ജമ്മുവിനെ നേരിടും

തള്ളും, തേപ്പും, ഇമ്മിണി ബല്യ ട്രോളുകളും