അമിതാവ്  ഘോഷിന്റെ ഐബിസ് ത്രയം ടെലിവിഷൻ പരമ്പരയാകുന്നു, ശേഖർ കപൂർ സംവിധായകൻ 

പ്രമുഖ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ അമിതാവ് ഘോഷിന്റെ പ്രശസ്തമായ  ഐബിസ് ത്രയത്തെ ആസ്പദമാക്കി ടെലിവിഷൻ പരമ്പര ഒരുങ്ങുന്നു. ശേഖർ കപൂറാണ് ആഗോള പ്രേക്ഷകരെ ലക്ഷ്യമാക്കിയുള്ള പരമ്പരയുടെ സംവിധായകൻ. സീ ഓഫ് പോപ്പീസ്(2008); റിവർ ഓഫ് സ്‌മോക്ക് (2011); ഫ്ളഡ് ഓഫ് ഫയർ (2015) എന്നീ പ്രശസ്തമായ മൂന്ന് നോവലുകൾ അടങ്ങിയതാണ് അമിതാവ് ഘോഷിന്റെ ഐബിസ് ത്രയം.

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടൻ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾക്കിടയിൽ നടന്ന കറുപ്പ് യുദ്ധങ്ങളെ പശ്ചാത്തലമാക്കിയുള്ള രചനകളാണ് ട്രിലജിയിൽ ഉള്ളത്. ഇന്ത്യയിലെ കറുപ്പ് കൃഷിയും  കയറ്റുമതിയും ചൈനയുടെ തകർച്ചക്ക് കാരണമായ കറുപ്പ് യുദ്ധങ്ങളുമെല്ലാം നോവൽ മനോഹരമായി ചിത്രീകരിക്കുന്നു. 

ചരിത്ര വസ്തുത ഉറപ്പാക്കുന്ന ഹിസ്റ്റോറിക്കൽ കൺസൾട്ടന്റ് ആയും സ്റ്റോറി എഡിറ്ററുമായും പരമ്പരയിൽ സഹകരിക്കുന്നത് പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനും ടെലിവിഷൻ നിർമാതാവുമായ ജസ്റ്റിൻ പൊള്ളാർഡാണ്‌ 

2009 ൽ പുറത്തിറങ്ങിയ പാസേജ് ആണ് ശേഖർ കപൂർ ഒടുവിലായി സംവിധാനം ചെയ്തത്. മസും( 1983); മിസ്റ്റർ ഇന്ത്യ( 1987); ബാൻഡിറ്റ് ക്വീൻ( 1994); എലിസബത്ത് (1998); എലിസബത്ത്, ദി ഗോൾഡൻ ഏജ് ( 2007 ) എന്നിവയാണ് ശേഖർ കപൂറിന്റെ മറ്റു ശ്രദ്ധേയ ചിത്രങ്ങൾ.   

കോടികൾ മുടക്കിയുള്ള നിർമാണ സംരംഭത്തിൽ എന്റെമൾ ഷൈൻ ഗ്രൂപ്പിന്റെ ഭാഗമായ ആർട്ടിസ്റ്റ്സ് സ്റ്റുഡിയോ, എന്റെമൾ ഷൈൻ ഇന്ത്യ, ഡവ്ഡെയ്ൽ  മീഡിയ എന്നിവർ പങ്കാളികളാകും. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടി നവിമുംബൈയിൽ

തീരമണഞ്ഞു, ഈ ആത്മാവിന്റെ അഭയാർത്ഥിത്വം