ഐ.സി.സി മികച്ച വനിതാ  ക്രിക്കറ്റർ സ്‌മൃതി മന്ദാന 

ദുബൈ: 2018 -ലെ ഐ.സി.സി യുടെ  മികച്ച വനിതാ ക്രിക്കറ്ററിനുള്ള പുരസ്കാരത്തിന് ഇന്ത്യൻ  ഓപ്പണറായ സ്‌മൃതി മന്ദാന തെരഞ്ഞെടുക്കപ്പെട്ടു. ഏകദിന ക്രിക്കറ്റിലെ മികച്ച  വനിതാ താരമെന്ന ബഹുമതിയും സ്‌മൃതിയ്ക്ക് സ്വന്തം.

ലോകകപ്പ് ട്വന്റി ട്വന്റിയിൽ  ആസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി മികച്ച  താരത്തിനുള്ള പുരസ്‌കാരത്തിന് അർഹയായി..ട്വൻറി  ട്വൻറി ലോകകപ്പിൽ ഇന്ത്യ സെമിഫൈനൽ വരെ എത്തിയതിന് പിന്നിൽ  സ്‌മൃതിയുടെ പങ്ക് വളരെ വലുതാണ്.

അഞ്ച് കളികളിലായി 125.35 എന്ന  സ്ട്രൈക്ക് റേറ്റിൽ 178 റൺസാണ് സ്‌മൃതി സ്വന്തമാക്കിയത്. 12 ഏകദിനങ്ങളിലായി 669 റൺസാണ് അവർ  ഈ വർഷം നേടിയത്. അതായത് ഓരോ  ഏകദിനത്തിലും ശരാശരി   67 റൺസ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പതിനെട്ടാം  പടിയുടെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ പുറത്തിറങ്ങി 

ദുബായ്  നിരത്തിൽ ഇനി ഡ്രൈവറില്ലാ ടാക്സിയും